Film News

കുട്ടികളുടെ സിനിമ ആയിട്ടാണ് ആ ചിത്രം ആദ്യം തീരുമാനിച്ചത്, ലാൽ ജോസ്

നിരവധി  ചിത്രങ്ങൾ  മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ച സംവിധായകനാണ് ലാൽ ജോസ്. ലാൽ ജോസിന്റെ സംവിധാനത്തിൽ ഇറങ്ങി ഹിറ്റ് ആയ ചിത്രമാണ് വിക്രമാദിത്യൻ. ഉണ്ണി മുകുന്ദനും ദുൽഖർ സൽമാനും പ്രധാന വേഷത്തിൽ എത്തിയ ചിത്രത്തിൽ നമിത പ്രമോദ് ആണ് നായികയായി എത്തിയത്. ചിത്രം വലിയ രീതിയിൽ തന്നെ വിജയം നേടുകയും ചെയ്തു. ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെടുകയായിരുന്നു. എന്നാൽ ഇപ്പോൾ ചിത്രത്തിനെ കുറിച്ച് അധികം ആർക്കും അറിയാത്ത കഥ തുറന്നു പറയുകയാണ് ചിത്രത്തിനെ സംവിധായകൻ ലാൽ ജോസ്. വിക്രമാദിത്യൻ ആദ്യം ചെയ്യാൻ തീരുമാനിച്ച കഥ ഇങ്ങനെ ആയിരുന്നില്ല. കുട്ടികൾക്ക് വേണ്ടിയുള്ള ഒരു കഥ ആയിരുന്നു ആദ്യം ത്രെഡ് ആയി എടുത്തത്.

ആ സമയത്ത് ഞാൻ പൃഥ്വിരാജുമായി നല്ല സൗഹൃദത്തിൽ ആയിരുന്നു. അത് കൊണ്ട് തന്നെ ചിത്രത്തിലെ നായകനായ ആദിത്യനെ അവതരിപ്പിക്കാൻ ആദ്യം തീരുമാനിച്ചിരുന്നത് പൃഥ്വിരാജിനെ ആയിരുന്നു. പൃഥ്വിയെ നേരിൽ കണ്ട സമയത്ത് താൻ ഇതിനെ കുറിച്ച്  പ്രിഥ്വിയോട് സൂചിപ്പിക്കുകയും ചെയ്തിരുന്നു. കുട്ടികളെ കേന്ദ്രീകരിച്ചുള്ള സിനിമയായിരുന്നു അന്ന് അത്. അങ്ങനെ പ്രിഥ്വിയോട് അതിന്റെ കഥ പറഞ്ഞു. ക്ളൈമാക്സിൽ മാത്രം അഭിനയിക്കാൻ ഒരു നാല് അഞ്ച് ദിവസം വരാമോ എന്നും ഞാൻ പൃഥ്വിരാജിനോട് ചോദിച്ചു. പിന്നെന്താ ചേട്ടാ, അഭിനയിക്കാമല്ലോ എന്നാണ് പൃഥ്വി  എനിക്ക് നൽകിയ മറുപടി. അങ്ങനെ ഞങ്ങൾ അവിടെ നിന്നും പിരിഞ്ഞു.

ഇഖ്ബാൽ കുറ്റിപ്പുറം ആണ് ചിത്രത്തിനെ തിരക്കഥ എഴുതിയത്. എന്നാൽ പിന്നീട്  ഒരു യാത്രയ്ക് ഇടയിൽ അങ്ങനെ കഥ ചെയ്യണ്ട എന്നും കുട്ടികൾക്ക് വേണ്ടി ഉള്ള സിനിമ ആണെങ്കിൽ മുതിർന്നവർ അത് കാണാൻ വലിയ താൽപ്പര്യം പ്രകടിപ്പിക്കില്ല എന്നും ഇഖ്ബാൽ പറഞ്ഞു. അത് കൊണ്ട് ആ രണ്ടു പേരെ പിടിച്ച് കഥ മുന്നോട്ട് കൊണ്ട് പോകാമെന്ന് ഇഖ്ബാൽ പറഞ്ഞു. ഞാൻ ചിന്തിച്ചപ്പോൾ അത് ശരിയാണെന്ന് തോന്നി. അങ്ങനെയാണ് വിക്രമാദിത്യന്റെ ഇപ്പോഴുള്ള കഥ ഉണ്ടാകുന്നത്. അതിനു ശേഷമാണ് ചിത്രത്തിലേക്ക് നായകന്മാരായി ദുൽഖർ സൽമാനും ഉണ്ണി മുകുന്ദനും എത്തുന്നത് എന്നും ലാൽ ജോസ് പറഞ്ഞു.

Trending

To Top