Film News

മലയാളത്തിന്റെ നൊസ്റ്റാള്‍ജിക് ഗാനങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോ പുറത്തുവിട്ട് ലളിതം സുന്ദരം ടീം…!!

മഞ്ജുവാര്യരുടെ സഹോദരനും നടനുമായ മധുവാര്യറുടെ ആദ്യ സംവിധാന സംരംഭമാണ് ലളിതം സുന്ദരം. ചേട്ടന്റെ സിനിമയ്ക്ക് വേണ്ടി അനുജത്തി മഞ്ജു വാര്യര്‍ തന്നെ ആദ്യമായി നിര്‍മ്മാതാവായി എത്തിയ സിനിമ. ഒടിടി റിലീസ് ആയി എത്തിയ സിനിമയുടെ വിശേഷങ്ങള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതാണ്. ഒരു കുടുംബ പശ്ചാത്തലത്തില്‍ ഒരുക്കിയ സിനിമയുടെ പുതിയ വീഡിയോ ഗാനം സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുകയാണ്. ഗാനവും ഇതിലെ രംഗങ്ങളും പ്രേക്ഷകരുടെ മനം കവരുകയാണ്.

അതിന് പ്രധാന കാരണം എന്തെന്നാല്‍ മലയാളത്തിലെ എവര്‍ഗ്രീന്‍ ഹിറ്റ് സിനിമാ ഗാനങ്ങള്‍ കോര്‍ത്തിണക്കിയാണ് ഈ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത് എന്നതാണ്. ഹരിശങ്കര്‍, അഞ്ജലി വാര്യര്‍, ബിജു മേനോന്‍, ആനി അമീ, നന്ദു കര്‍ത്ത, രഞ്ജിത് ജയരാമന്‍ എന്നിവരാണ് ഗാനങ്ങള്‍ പാടിയിരിക്കുന്നത്. വളരെ മനോഹരമായിട്ടാണ് ചിത്രത്തില്‍ പഴയ കാല ഗാനങ്ങള്‍ കോര്‍ത്തിണക്കിയിരിക്കുന്നത്. ചിത്രത്തില്‍ പ്രിയപ്പെട്ട നടി മഞ്ജുവാര്യര്‍ നൃത്തച്ചുവടുകള്‍ വെയ്ക്കുന്നതും ആരാധകരുടെ ഹൃദയം കവരുകയാണ്.

മഞ്ജു വാര്യര്‍ ആണ് ചിത്രം നിര്‍മിച്ചതും. മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സിനൊപ്പം ചിത്രത്തിന്റെ നിര്‍മാണത്തില്‍ സെഞ്ച്വറിയും പങ്കാളിയാകുന്നു. ഇരുപതു വര്‍ഷങ്ങള്‍ക്ക് ശേഷം ബിജു മേനോനൊപ്പം നായികയായി മഞ്ജു വാര്യര്‍ അഭിനയിച്ചുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മഞ്ജു വാര്യര്‍ തന്നെയാണ് ചിത്രത്തിന്റെ കേന്ദ്ര സ്ഥാനത്ത്. ഇവര്‍ക്ക് പുറമെ സൈജു കുറുപ്പ്, സുധീഷ്, അനു മോഹന്‍, രഘുനാഥ് പലേരി, രമ്യ നമ്പീശന്‍, സറീന വഹാബ്, വിനോദ് തോമസ്, ആശാ അരവിന്ദ്, അഞ്ജന അപ്പുക്കുട്ടന്‍, മാസ്റ്റര്‍ ആശ്വിന്‍ വാര്യര്‍, ബേബി തെന്നല്‍ അഭിലാഷ് എന്നിവരും ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച് എത്തുന്നുണ്ട്.

 

 

Trending

To Top