‘ആദ്യത്തെ ഒന്നേ മുക്കാല്‍ മണിക്കൂര്‍ സഹിച്ചിരുന്നാല്‍ ക്ലൈമാക്‌സിലെ 15 മിനുറ്റ് ഇഷ്ടപെടും’

നരേന്‍, ജോജു ജോര്‍ജ്, ഷറഫുദ്ദീന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ ചിത്രമാണ് (മലയാളം, തമിഴ്) അദൃശ്യം ഒടിടിയില്‍ സ്ട്രീമിങ് തുടരുകയാണ്. ആമസോണ്‍ പ്രൈം വീഡിയോസിലാണ് അദൃശ്യം സ്ട്രീം ചെയ്യുന്നത്. നവാഗതനായ സാക് ഹാരിസാണ് അദൃശ്യം സംവിധാനം ചെയ്തത്.…

നരേന്‍, ജോജു ജോര്‍ജ്, ഷറഫുദ്ദീന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ ചിത്രമാണ് (മലയാളം, തമിഴ്) അദൃശ്യം ഒടിടിയില്‍ സ്ട്രീമിങ് തുടരുകയാണ്. ആമസോണ്‍ പ്രൈം വീഡിയോസിലാണ് അദൃശ്യം സ്ട്രീം ചെയ്യുന്നത്. നവാഗതനായ സാക് ഹാരിസാണ് അദൃശ്യം സംവിധാനം ചെയ്തത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. സിനിമയുടെ ആദ്യത്തെ ഒന്നേ മുക്കാല്‍ മണിക്കൂര്‍ സഹിച്ചിരുന്നാല്‍ ക്ലൈമാക്‌സിലെ 15 മിനുറ്റ് ഇഷ്ടപെടുമെന്നാണ് ലോറന്‍സ് മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

‘സിനിമയുടെ ആദ്യത്തെ ഒന്നേ മുക്കാല്‍ മണിക്കൂര്‍ സഹിച്ചിരുന്നാല്‍ ക്ലൈമാക്‌സിലെ 15 മിനുറ്റ് ഇഷ്ടപെടും… ക്ലൈമാക്‌സ് നന്നായിട്ടുണ്ട്. Zac Harriss നല്ലയൊരു ശ്രമം ആയിരുന്നു ഈ സിനിമ… ഒരേ സമയം മലയാളത്തിലും തമിഴിലും ഇറക്കിയതുകൊണ്ടാണെന്ന് തോന്നുന്നു ഒരുപാട് തമിഴ് ആക്ടര്‍സ് പടത്തില്‍ ഉണ്ടായിരുന്നു… അവരുടെ ഡബ്ബിങ് വളരെ മോശം ആയിരുന്നു… ലിപ് ഒരു വഴിക്ക് ഡയലോഗ് വേറെ ഒരു വഴിക്ക്.. ആളുകളുടെ രൂപത്തിന് ചേരുന്ന ശബ്ദവുമല്ല കൊടുത്തിരിക്കുന്നത്…
Kgf പോലെയുള്ള സിനിമകളില്‍ മലയാളം ഡബ്ബിങ് എത്ര പെര്‍ഫെക്ട് ആണ്… കുറച്ചുകൂടെ എഫ്ഫര്‍ട്ട് ഇട്ടിരുന്നേല്‍ നല്ലയൊരു ഔട്ട്പുട്ട് കിട്ടിയേനെ… അല്ലെകില്‍ മലയാളത്തില്‍ മാത്രമായി സിനിമ ചെയ്താല്‍ മതിയായിരുന്നു… മലയാളത്തിലെ ആളുകളെ മാത്രം കാസറ്റ് ചെയ്താല്‍ മതിയായിരുന്നു…
ഒരു വിഗ്രഹ മോഷണ കേസിന്റെ അന്വേഷണവും… ഒരു പെണ്‍കുട്ടിയുടെ മിസ്സിംഗ് കേസ് അന്വേഷണവും ഇടകലര്‍ത്തിയാണ് കഥ മുന്നോട്ട് പോകുന്നത്… ഷറഫുദീന്റെ മറ്റൊരു മികച്ച കഥാപാത്രം… എല്ലാം കഴിഞ്ഞു സത്യം മനസിലാക്കിയ ശേഷം.. അയാള്‍ തിരിച്ചു നേരെപോയി ഭ്രാന്താശുപത്രിയിലേക്ക് പോകുന്നു… അയാള്‍ക്കില്ലാത്ത ഭ്രാന്തിനെ അയാള്‍ അംഗീകരിക്കുന്നു… ഈ ലോകത്തില്‍ ഇനി തനിക്കായി കാത്തിരിക്കാന്‍ ആരുമില്ല എന്ന സത്യം മനസിലാകുന്ന അയാള്‍ ഭ്രാന്തനായി ജീവിക്കാന്‍ തീരുമാനിക്കുന്നു…..
നല്ലയൊരു ത്രെഡ് ഉണ്ടായിരുന്നു. കാസ്റ്റിംഗ് പാളിച്ചകളും ഡബ്ബിങ്ങിലെ പോരായ്മകളും ഒഴിച്ച് നിര്‍ത്തിയാല്‍ ഒരു വട്ടം കാണാന്‍ ഉണ്ട്… സിനിമയുടെ മുക്കാല്‍ ഭാഗത്തോളവും കഥാപാത്രങ്ങളെ പരസ്പരം മാറി പോകുമായിരുന്നു…ആരും മനസ്സില്‍ രജിസ്റ്റര്‍ഡ് ആയില്ല… പക്ഷെ അവസാനത്തെ 15 മിനിറ്റ് സിനിമയുടെ തലം കുറച്ചുകൂടെ ഉയര്‍ത്തി…

2022 നവംബര്‍ 18ന് തിയേറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രമാണ് അദൃശ്യം. നിരവധി മലയാളം, തമിഴ് താരങ്ങളാണ് ചിത്രത്തിലെ അഭിനേതാക്കള്‍ എത്തുന്നത്. ചിത്രത്തിന്റെ തമിഴ് പതിപ്പില്‍ നരേന് പുറമെ പരിയേറും പെരുമാള്‍ ഫെയിം കതിര്‍, നട്ടി നടരാജന്‍ തുടങ്ങിയവരാണ് അഭിനേതാക്കള്‍ ആയി എത്തിയത്. മിസ്റ്ററി ത്രില്ലര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ചിത്രമാണ് അദൃശ്യം. കയല്‍ ആനന്ദി,ആത്മീയ രാജന്‍, പവിത്ര ലക്ഷ്മി, പ്രതാപ് പോത്തന്‍, ജോണ്‍ വിജയ്, മുനിഷ്‌കാന്ത്, സിനില്‍ സൈന്‍യുദീന്‍, വിനോദിനി, അഞ്ജലി റാവു, ബിന്ദു സഞ്ജീവ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളായി എത്തുന്നു.ജുവിസ് പ്രൊഡക്ഷനും യു എ എന്‍ ഫിലിം ഹൗസ്, എ എ എ ആര്‍ പ്രൊഡക്ഷന്‍സ് എന്നിവര്‍ സംയുക്തമായാണ് ചിത്രം നിര്‍മിച്ചത്. ചെന്നൈ, പോണ്ടിച്ചേരി എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം നടന്നത്.