Film News

ഷൈൻ ടോം ചാക്കോയുടെ’വിചിത്രം’ ഒടിടിയിൽ എത്തി

യുവതാരം ഷൈൻ ടോം ചക്കോ നായകനാക്കി നവാഗതനായ അച്ചു വിജയനൻ സംവിധാനം ചെയ്ത സിനിമയാ ‘വിചിത്രം’ ഒടിടിയിൽ എത്തി. തീയറ്ററിൽ വലിയ വിജയം ഉണ്ടാക്കിയില്ലെങ്കിലും മികച്ച പ്രതികരണം ന് ലഭിച്ചിരുന്നു. .ഇപ്പോഴിതാ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ചിത്രം ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുകയാണ്. പ്രമുഖ പ്ലാറ്റ്‌ഫോം ആയ ആമസോൺ പ്രൈം വീഡിയോയിലാണ് ്’വിചിത്രം’ പ്രദർശനം ആരംഭിച്ചിരിക്കുന്നത്.

2022 ഒക്ടോബർ പതിന്നാലിന് തീയറ്ററിൽ പ്രദർശനത്തിന് എത്തിയ ചിത്രത്തിൽ കനി കുസൃതി,ബാലു വർഗീസ്,ലാൽ, കേതകി നാരയണൻ, അഭിരാം രാധാകൃഷ്ണൻ, സിനോദ് വർഗീസ്, തുഷാര പിള്ള എന്നിവർ ചിത്രത്തിൽ അഭിനേതാക്കളായി എത്തുന്നുണ്ട്.നിഖിൽ രവീന്ദ്രനാണ് ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്.

ജോയ് മൂവി പ്രൊഡക്ഷന്റെ ബാനറിൽ അച്ചു വിജയനും ഡോക്ടർ അജിത്തുമാണ് വിചിത്രം എന്ന സിനിമ നിർമ്മിച്ചത്. സിനിമയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത് അർജുൻ ബാലകൃഷ്ണൻ ആണ്. സംവിധാനയകൻ അച്ചു വിജയൻ തന്നെയാണ് ചിത്രം എഡിറ്റ് ചെയ്യുന്നത്.ജുബൈർ മുഹമ്മദ് സംഗീത സംവിധാനം നിർവ്വഹിച്ച സിനിമ പേരുകൊണ്ടും പോസ്റ്ററിന്റെ പ്രത്യേകതകൾ കൊണ്ടും ശ്രദ്ധേയമായിരുന്നു സിനിമയാണ് വിചിത്രം

 

Trending

To Top