Film News

അന്ന് എന്റെ ശബ്ദത്തെ എല്ലാവരും കളിയാക്കി..! ഇന്ന് കെ.ജി.എഫിന്റെ ഭാഗമായി ലെന..!!

ഇന്ത്യന്‍ സിനിമാ ലോകത്ത് തന്നെ മറ്റൊരു ചരിത്രം ആയി മാറിയിരിക്കുകയാണ് കെ.ജി.എഫ് എന്ന സിനിമയുടെ രണ്ടാം ഭാഗവും. യാഷിനെ നായകനാക്കിയ പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത ഈ സിനിമ പ്രേക്ഷക ലക്ഷങ്ങള്‍ ഏറ്റെടുത്ത് കഴിഞ്ഞു. ഒരു മലയാളി താരത്തിന് കെ.ജി.എഫിന്‌റെ മലയാളം വേര്‍ഷന്റെ ഭാഗമാകാന്‍ സാധിച്ചു എന്നതാണ് മലയാളം ഫിലീം ഇന്‍ഡസ്ട്രിയ്ക്ക് മറ്റൊരു അഭിമാനം. ഇപ്പോഴിതാ സിനിമയിലെ ഒരു കേന്ദ്ര കഥാപാത്രത്തിന് വേണ്ടി താന്‍ ശബ്ദം നല്‍കിയതിനെ കുറിച്ച് തുറന്ന് പറയുകയാണ് മലയാളി സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട നടി ലെന.

ബോളിവുഡ് താരം രവീണ ടണ്ടന്റെ കഥാപാത്രത്തിന് മലയാളത്തില്‍ ഡബ്ബ് ചെയ്തിരിക്കുന്നത് ലെനയാണ്. ആ വിശേഷങ്ങളാണ് ഇപ്പോള്‍ താരം ആരാധകരുമായി പങ്കുവെയ്ക്കുന്നത്. ബോക്‌സ് ഓഫീസില്‍ തീപ്പൊരി പടര്‍ത്തി മുന്നേറുന്ന ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായി താന്‍ കരുതുന്നു എന്നാണ് ലെന പറഞ്ഞത്. ചിത്രത്തില്‍ രവീണ ടണ്‍ന്‍ അവതരിപ്പിച്ച പ്രധാനമന്ത്രിയുടെ കഥാപാത്രത്തിന് ലെനയാണ് ശബ്ദം നല്‍കിയിരിക്കുന്നത്..

രാമിക സെന്‍ എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. മുന്‍പ് തന്റെ ശബ്ദത്തെ എല്ലാവരും കളിയാക്കിയിരുന്നു എന്നും അവിടെ നിന്ന് കെ.ജി.എഫ് എന്ന ഒരു ബ്രഹ്‌മാണ്ഡ ചിത്രത്തില്‍ തന്റെ ശബ്ദം വരിക എന്നത് വലിയൊരു ക്രെഡിറ്റ് തന്നെയാണ് എന്ന ലെന പറയുന്നു. എന്നെ സ്‌ക്രീനില്‍ കണ്ടത് പോലെ തോന്നി എന്ന് പലരും പറഞ്ഞതായും നടി അനുഭവം പങ്കുവെയ്ക്കുന്നു.

എല്ലാം പഞ്ച് ഡയലോഗുകളാണ്.. കുറേ ദിവസങ്ങള്‍ എടുത്താണ് ഡബ്ബിംഗ് പൂര്‍ത്തിയാക്കിയത് എന്നു പറഞ്ഞ താരം. എല്ലാത്തിന്റെയും ക്രെഡിറ്റ് ഈ സിനിമയുടെ പരിഭാഷ തയ്യാറാക്കിയ ശങ്കര്‍ രാമകൃഷ്‌നാണ് എന്ന് കൂടി കൂട്ടിച്ചേര്‍ത്തു.

Trending

To Top