യാഷിനെ പുകഴ്ത്തി നടി കങ്കണ റണൗത്ത്..!! കാര്യം ഇതാണ്

കെ.ജി. എഫ് ചാപ്റ്റര്‍ രണ്ടും വമ്പന്‍ വിജയം ആയതോടെ സിനിമയിലെ നായകന്‍ യാഷിനെ പുകഴ്ത്തി രംഗത്ത് എത്തിയിരിക്കുകയാണ് ബോളിവുഡിന്റെ പ്രിയപ്പെട്ട നടി കങ്കണ റണൗത്ത്. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴിയാണ് കങ്കണ യാഷിനെ…

കെ.ജി. എഫ് ചാപ്റ്റര്‍ രണ്ടും വമ്പന്‍ വിജയം ആയതോടെ സിനിമയിലെ നായകന്‍ യാഷിനെ പുകഴ്ത്തി രംഗത്ത് എത്തിയിരിക്കുകയാണ് ബോളിവുഡിന്റെ പ്രിയപ്പെട്ട നടി കങ്കണ റണൗത്ത്. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴിയാണ് കങ്കണ യാഷിനെ പുകഴ്ത്തി പറഞ്ഞ് രംഗത്ത് എത്തിയത്. കെ.ജി.എഫിലെ അദ്ദേഹത്തിന്റെ അഭിനയത്തെ അമിതാഭ് ബച്ചനോട് താരതമ്യം ചെയ്താണ് നടി സ്‌റ്റോറി പങ്കുവെച്ചത്. ദശാബ്ദങ്ങളായി ഇന്ത്യ കാണാന്‍ കാത്തിരുന്ന കോപാകുലനായ യുവാവിനെ ഈ സിനിമയിലൂടെ കണ്ടു എന്നായിരുന്നു കങ്കണ യാഷിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട്

yash-interview-about-kgf-2

കുറിച്ചത്. എഴുപതുകളിലും എണ്‍പതുകളിലും കണ്ടിട്ടുള്ള അമിതാഭ് ബച്ചന്റെ അഭിനയത്തോട് ചേര്‍ത്തുവെച്ചാണ് കങ്കണ യാഷിനെ കുറിച്ച് ഇങ്ങനെ പറഞ്ഞിരിക്കുന്നത്. വര്‍ഷങ്ങളോളമായി ഇന്ത്യ കാണാതെ പോയ കോപാകുലനായ യുവാവാണ് അദ്ദേഹം.. എഴുപതുകള്‍ മുതല്‍ അമിതാഭ് ബച്ചന്‍ അവശേഷിപ്പിച്ച ശൂന്യത അദ്ദേഹം നികത്തി.. ഗംഭീരം.. എന്നാണ് യാഷിനെ കുറിച്ച് കങ്കണ കുറിച്ചത്.

ഇതിന് മുന്‍പും സൗത്ത് ഇന്ത്യന്‍ താരങ്ങളെ കണ്ട് പഠിക്കണം എന്ന് ഉപദേശം നടി ബോളിവുഡ് സിനിമാ ലോകത്തിന് നല്‍കിയിട്ടുണ്ട്. യാഷിനെ കുറിച്ചുള്ള പോസ്റ്റ് കൂടാതെ മറ്റൊരു സ്‌റ്റോറി കൂടി നടി കങ്കണ പങ്കുവെച്ചിരുന്നു. ഇതില്‍ യാഷിനെ കൂടാതെ അല്ലു അര്‍ജുന്‍, ജൂനിയര്‍ എന്‍.ടി.ആര്‍, രാം ചരണ്‍ തുടങ്ങി

ദക്ഷിണേന്ത്യയുടെ സൂപ്പര്‍സ്റ്റാറുകള്‍ എല്ലാം ഉണ്ടായിരുന്നു ഇവരെല്ലാം അവരുടെ സംസ്‌കാരത്തില്‍ ഉറച്ച് വിശ്വസിക്കുന്നവരാണ് എന്ന് കുറിച്ചുകൊണ്ടാണ് ഈ നടന്മാരുടെ ചിത്രങ്ങള്‍ നടി പങ്കുവെച്ചത്. അവരുടെ വിശ്വാസം എന്തില്‍ ഉറച്ച് നില്‍ക്കുന്നോ അതാണ് പ്രേക്ഷകരെ അവരിലേക്ക് കൂടുതല്‍ ആകര്‍ഷിക്കാന്‍ കാരണം ആകുന്നത് എന്നും നടി പറയുന്നു.