Film News

ഒരു സീനിയര്‍ ആക്ടര്‍ വന്നാല്‍ എല്ലാം പോയി..!! അഭിനയത്തെ കുറിച്ച് ലിയോണ..!!

പിതാവിന്റെ പാത പിന്തുടര്‍ന്നാണ് ലിയോണ ലിഷോയ് അഭിനയ രംഗത്തേക്ക് എത്തുന്നത്.. അഭിനയത്തിന്റെ തുടക്ക കാലത്തെ കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ പ്രേക്ഷക ശ്രദ്ധ നേടുന്നത്. ആദ്യമൊക്കെ വളരെ പേടിയായിരുന്നു എന്നാണ് താരം പറയുന്നത്..അച്ഛനാണ് പോയി അഭിനയിച്ച് നോക്ക് എന്ന് തന്നോട് പറഞ്ഞത് എന്നാണ് നടി പറയുന്നത്. എന്നാലും അഭിനയം ആദ്യം താന്‍ അത്ര ആസ്വദിച്ചല്ലായിരുന്നു ചെയ്തത് എന്നും നടി തുറന്ന് പറയുന്നു. എന്നാല്‍ പിന്നീട് സിനിമയേയും അഭിനയത്തേയും കുറിച്ച് പഠിച്ച് കഴിഞ്ഞപ്പോഴാണ് അത് എത്രത്തോളും സുന്ദരമാണെന്ന് ഞാന്‍ മനസ്സിലാക്കുന്നത് എന്നാണ് താരം പറയുന്നത്…

ലിയോണയുടെ വാക്കുകള്‍…അഭിനയത്തിന്റെ തുടക്കത്തില്‍ ഞാന്‍ അതത്രയ്ക്ക് എന്‍ജോയ് ചെയ്തിരുന്നില്ല, പക്ഷേ, പിന്നീട് അതിനെക്കുറിച്ച് മനസിലാക്കി എന്‍ജോയ് ചെയ്യാന്‍ തുടങ്ങിയ ശേഷം ഏറ്റവും കൂടുതല്‍ സന്തോഷം തരുന്നത് അഭിനയമാണ്. അച്ഛനാണ് എന്നോട് അഭിനയിച്ച നോക്കാന്‍ പറഞ്ഞത്. നോക്കാനേ പറഞ്ഞുള്ളൂ, അച്ഛന് ചിലപ്പൊ ഞാന്‍ ഇത് ഇട്ടേച്ച് പോരും എന്ന് തോന്നിയിരുന്നു. സിനിമയില്‍ എനിക്ക് ശരിക്ക് വലിയ താല്‍പര്യമുണ്ടായിരുന്നില്ല. പിന്നെ ഞാന്‍ മോഡലിങ് ചെയ്തു.

പരസ്യങ്ങളും ചെയ്തു. അതിലൂടെ പണം കിട്ടിത്തുടങ്ങിയപ്പോള്‍, അത് ഈസി മണി ആണ്, ഇത് കൊള്ളാല്ലോ, എന്ന് എനിക്ക് തോന്നി. അങ്ങനെ അത് ഒരു ഫ്‌ളോയില്‍ ചെയ്ത് പോയി. സിനിമയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ഞാന്‍ നെര്‍വസ് ആയിരുന്നു. ഞാന്‍ എന്താണ് ചെയ്യുന്നത് എന്ന് എനിക്ക് തന്നെ അറിയാത്ത അവസ്ഥ ആയിരുന്നു. എല്ലാം ടെന്‍ഷനായിരുന്നു, ഒരു സീനിയര്‍ ആക്ടര്‍ വന്നാല്‍ പോയി,

എന്ന അവസ്ഥയായിരുന്നു. പിന്നെ കുറച്ച് കാലം കഴിഞ്ഞ്, ഈ നിമിഷത്തില്‍ ചെയ്യുന്നത് എന്താണോ അതിലാണ് കാര്യം, എന്ന് മനസിലാക്കി, അത് മനസ്സിലാക്കിയ ശേഷം എന്റെ അഭിനയ ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നു എന്നാണ് താരം പറയുന്നത്.

Trending

To Top