Connect with us

Hi, what are you looking for?

Film News

ഷൈന്‍ ടോമും ഷെയിന്‍ നിഗമും പ്രധാന കഥാപാത്രങ്ങള്‍!! സാന്ദ്ര തോമസിന്റെ ‘ലിറ്റില്‍ ഹാര്‍ട്‌സ്’ തുടങ്ങി

ഷൈന്‍ ടോം ചാക്കോയും ഷെയിന്‍ നിഗമിനും പ്രധാന കഥാപാത്രങ്ങളാവുന്ന സാന്ദ്ര തോമസിന്റെ പുതിയ ചിത്രം ആരംഭിച്ചു. ‘ലിറ്റില്‍ ഹാര്‍ട്‌സ്’ എന്ന് പേരിട്ട ചിത്രത്തിന്റെ പൂജ കട്ടപ്പനയില്‍ നടന്നു. നല്ല നിലാവുള്ള രാത്രി’യ്ക്ക് ശേഷം സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രമാണ്’ലിറ്റില്‍ ഹാര്‍ട്‌സ്’.

‘ലിറ്റില്‍ ഹാര്‍ട്‌സിന്റെ പൂജാ ചടങ്ങില്‍ നടന്‍ രണ്‍ജി പണിക്കര്‍ ഭദ്രദീപം തെളിയിച്ചു. സാന്ദ്ര തോമസും വില്‍സണ്‍ തോമസും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എബി ട്രീസ പോള്‍, ആന്റോ ജോസ് പെരേര എന്നിവര്‍ ചേര്‍ന്നാണ്. ഇരുവരും ചേര്‍ന്നുള്ള രണ്ടാമത്തെ ചിത്രമാണ്.

അഭിനയ പ്രതിഭകൊണ്ട് പ്രേക്ഷക മനസ്സുകളില്‍ ഇടം നേടിയ ഒരു ഗംഭീര താരനിരയാണ് ചിത്രത്തിലെത്തുന്നത്. ഭീഷ്മപര്‍വ്വം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ അനഘ മരുതോരയാണ് ചിത്രത്തിലെ നായിക. ധ്യാന്‍ ശ്രീനിവാസന്‍, ബാബുരാജ്, ചെമ്പന്‍ വിനോദ് ജോസ്, ജാഫര്‍ ഇടുക്കി, രഞ്ജി പണിക്കര്‍, മാലാ പാര്‍വതി, രമ്യ സുവി, പൊന്നമ്മ ബാബു, പ്രാര്‍ത്ഥന സന്ദീപ് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

മലയോരമേഖലയുടെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ. കളര്‍ഫുള്‍ കോമഡി എന്റര്‍ടൈനര്‍ ആയിരിക്കും. വ്യത്യസ്തമായ മൂന്ന് പേരുടെ പ്രണയവും അതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്.

രാജേഷ് പിന്നാടന്‍ ആണ് ലിറ്റില്‍ ഹാര്‍ട്‌സിന്റെ തിരക്കഥ ഒരുക്കുന്നത്. ബിജു മേനോന്‍- റോഷന്‍ മാത്യു ചിത്രം ‘ഒരു തെക്കന്‍ തല്ല് കേസ്’, റിലീസിന് തയ്യാറെടുക്കുന്ന പൃഥ്വിരാജ് ചിത്രം വിലായത്ത് ബുദ്ധ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്താണ് രാജേഷ്.

സംഗീതം കൈലാസ് മേനോന്‍, ക്യാമറ- ലുക്ക് ജോസ്, എഡിറ്റര്‍- നൗഫല്‍ അബ്ദുള്ള, പ്രൊഡക്ഷന്‍ ഹെഡ്- അനിറ്റാരാജ് കപില്‍, ക്രിയേറ്റീവ് ഹെഡ്- ഗോപികാ റാണി, ക്രിയേറ്റീവ് ഡയറക്ടര്‍- ദിപില്‍ദേവ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഡേവിസണ്‍ സി.ജെ., മേക്കപ്പ്- പ്രദീപ് ഗോപാലകൃഷ്ണന്‍, കോസ്റ്റ്യൂം- അരുണ്‍ മനോഹര്‍, ആര്‍ട്ട്- അരുണ്‍ ജോസ്, കൊറിയോഗ്രഫി- റിഷ്ദാന്‍ അബ്ദുള്‍ റഷീദ്, പി.ആര്‍.ഒ.- മഞ്ജു ഗോപിനാഥ്, സ്റ്റില്‍സ്- അനീഷ് ബാബു, ഡിസൈന്‍സ്- ഏസ്ത്തറ്റിക് കുഞ്ഞമ്മ. സാന്ദ്ര തോമസ് പ്രൊഡക്ഷന്റെ ആദ്യ ചിത്രം ‘നല്ല നിലാവുള്ള രാത്രി’യില്‍ ബാബുരാജ്, ചെമ്പന്‍ വിനോദ്, ജിനു ജോസഫ്, ബിനു പപ്പു എന്നിവരാണ് പ്രധാന വേഷങ്ങള്‍ ചെയ്തത്.

You May Also Like