ട്രാക്കില്‍ നിന്നും അഭ്യാസം കാണിച്ചയാളെ ഇറങ്ങി വന്ന് അടിച്ച് ലോക്കോ പൈലറ്റ് – വീഡിയോ

അതിവേഗം പായുന്ന ട്രെയിനിനു മുന്നില്‍ അഭ്യാസപ്രകടനം നടത്തുന്നയാളുടെ വീഡിയോ വൈറലാകുന്നു. മെയ് മാസത്തില്‍ ഉത്തര്‍പ്രദേശിലെ ബറേലിയില്‍ നടന്ന സംഭവം വീണ്ടും വൈറലായിരിക്കുകയാണ്. മദ്യപിച്ചതായി തോന്നിക്കുന്ന ഒരാള്‍ ട്രാക്കില്‍ നില്‍ക്കുകയും ട്രെയിനിന് നേരെ കൈകാണിക്കുകയും ചെയ്യുന്നതാണ്…

അതിവേഗം പായുന്ന ട്രെയിനിനു മുന്നില്‍ അഭ്യാസപ്രകടനം നടത്തുന്നയാളുടെ വീഡിയോ വൈറലാകുന്നു. മെയ് മാസത്തില്‍ ഉത്തര്‍പ്രദേശിലെ ബറേലിയില്‍ നടന്ന സംഭവം വീണ്ടും വൈറലായിരിക്കുകയാണ്. മദ്യപിച്ചതായി തോന്നിക്കുന്ന ഒരാള്‍ ട്രാക്കില്‍ നില്‍ക്കുകയും ട്രെയിനിന് നേരെ കൈകാണിക്കുകയും ചെയ്യുന്നതാണ് വീഡിയോയില്‍.

ലോക്കോ പൈലറ്റ് ഒന്നിലധികം തവണ ഹോണ്‍ അടിച്ചതിന് ശേഷം ആ മനുഷ്യന്‍ ട്രാക്കില്‍ നിന്ന് മാറി. എന്നിരുന്നാലും, ട്രെയിന്‍ നിര്‍ത്തിയ ശേഷം, ലോക്കോ പൈലറ്റ് ഇറങ്ങി, ഇയാളുടെ പുറകില്‍ ഓടിച്ചെന്ന് ശക്തമായി അടിക്കുന്നതും കാണാം.

വീഡിയോ 600,000-ലധികം പേര്‍ കണ്ടു. നിരവധി പേരാണ് കമന്റുകളുമായെത്തിയത്. ലോക്കോ പൈലറ്റ് ചെയ്തത് നല്ല കാര്യമാണെന്ന് മിക്കവരും കമന്റ് ചെയ്തു.