Film News

‘കാണാദൂരത്താണോ….’ മദനോത്സവത്തിലെ വീഡിയോ ഗാനം പുറത്തുവിട്ടു

സുരാജ് വെഞ്ഞാറമൂടിനെ കേന്ദ്ര കഥാപാത്രമാക്കി സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്ത പുതിയ ചിത്രമാണ് മദനോത്സവം. വിഷു റിലീസായി എത്തിയ ചിത്രത്തിന് മികച്ച അഭിപ്രയങ്ങളാണ് ലഭിക്കുന്നത്. സുരാജ് വെഞ്ഞാറമൂടിനൊപ്പം ബാബു ആന്റണിയും ചിത്രത്തിലെ പ്രധാന കഥാപാത്രമാണ്. ഇപ്പോഴിതാ ചിത്രത്തിലെ വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ്. ‘കാണാദൂരത്താണോ….’ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടത്. വൈശാഖ് സുഗുണന്‍ എഴുതിയ വരികള്‍ക്ക് സംഗീതം ക്രിസ്റ്റോ സേവ്യര്‍. പാടിയിരിക്കുന്നത് യോഗി ശേഖര്‍ ആണ്.

കോഴിക്കുഞ്ഞുങ്ങള്‍ക്ക് കളറടിക്കുന്ന ജോലി ചെയ്യുന്ന മദനന്റെ ജീവിതത്തിലെ ചില സംഭവവികാസങ്ങളിലൂടെയാണ് മദനോത്സവം എന്ന ചിത്രം പുരോഗമിക്കുന്നത്. മദനനോടൊപ്പം രസകരമായ മറ്റ് പല കഥാപാത്രങ്ങളും ചിത്രത്തില്‍ നിറഞ്ഞാടുന്നുണ്ട്. സിനിമയുടെ തിരക്കഥ ഒരുക്കിയത് ഇ.സന്തോഷ് കുമാറിന്റെ ചെറുകഥയെ ആസ്പദമാക്കി രതീഷ് ബാലകൃഷ്ണന്‍ പൊതുവാളാണ്. ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിന് ശേഷം രതീഷ് തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണ് ഇത്.

ഭാമ അരുണ്‍, രാജേഷ് മാധവന്‍, പി.പി. കുഞ്ഞികൃഷ്ണന്‍, രഞ്ജി കാങ്കോല്‍, രാജേഷ് അഴിക്കോടന്‍, ജോവല്‍ സിദ്ധിഖ്, സ്വാതിദാസ് പ്രഭു, സുമേഷ് ചന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. സിനിമയുടെ ഛായാഗ്രഹണം ഷെഹ്നാദ് ജലാലും എഡിറ്റിങ്ങ് വിവേക് ഹര്‍ഷനുമാണ് നിര്‍വ്വഹിച്ചിരിക്കുന്നത്.അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിതാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Trending

To Top