Film News

ആദ്യ മലയാളം വെബ് സീരീസ് ‘ജയ് മഹേന്ദ്രൻ’ ഷൂട്ടിംഗ് ആരംഭിച്ചു!

‘ജയ് മഹേന്ദ്രൻ’ പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ സോണി ലിവ് അവതരിപ്പിക്കുന്ന ആദ്യ മലയാളം ഒറിജിനൽ സീരീസാണ്. വെബ് സീരീസിന്റെ ഷൂട്ടിംഗ് ആരംഭിച്ചു.സൈജു കുറുപ്പാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.സംവിധായകനും നിർമാതാവിനുമൊപ്പമുള്ള ചിത്രവും സൈജു പങ്കുവെച്ചിട്ടുണ്ട്. സീരീസിൽ നായകനാകുന്നത് സൈജു കുറുപ്പാണ്.

ശ്രീകാന്ത് മോഹനാണ് സീരീസ് സംവിധാനം ചെയ്യുന്ന ജയ് മഹേന്ദ്രൻ ഒരു രാഷ്ട്രീയപ്രമേയമാണ് സീരീസ് കൈകാര്യം ചെയ്യുന്നത്. സൈജു കുറുപ്പിനൊപ്പം, സുഹാസിനി, മിയ, സുരേഷ് കൃഷ്ണ, മണിയൻപിള്ള രാജു, ബാലചന്ദ്രൻ ചുള്ളിക്കാട്, വിഷ്ണു ഗോവിന്ദൻ, സിദ്ധാർഥ ശിവ, രാഹുൽ റിജി നായർ എന്നിവരാണ് വെബ് സീരീസിൽ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്.

‘ജയ് മഹേന്ദ്രന്റെ’ കഥയെഴുതുന്നതും നിർമിക്കുന്നതും രാഹുൽ റിജി നായരാണനാണ്.അതേ സമയം സീരീസ് എപ്പോൾ റിലീസ് ചെയ്യും എന്നത് വ്യക്തമാക്കിയിട്ടില്ല. ഒരു ഓഫീസറുടെ ജീവിതം വ്യത്യസ്ത വീക്ഷണകോണുകളിലൂടെ അവതരിപ്പിക്കാനാണ് ‘ജയ് മഹേന്ദ്രൻ’ എന്ന വെബ് സീരീസ് ശ്രമിക്കുന്നത് എന്ന് പരമ്പരയുടെ നിർമാതാവായ രാഹുൽ റിജി നായർ വ്യക്തമാക്കി . ജാനകി ജനേയാണ് സൈജു കുറുപ്പിന്റെതായി റിലീസിനൊരുങ്ങുന്ന പുതിയ സിനിമ. നവ്യ നായരാണ് ചിത്രത്തിലെ നായിക

 

Trending

To Top