ആ കടമ്പയും കടന്നു! മലയാളി സിനിമാപ്രേമികള്‍ക്ക് പുതിയൊരു അനുഭവമാകാന്‍ മഹാവീര്യര്‍ ഉടന്‍ എത്തുന്നു!!

മഹാവീര്യര്‍ എന്ന സിനിമ മലയാളി സിനിമാ പ്രേമികള്‍ക്ക് ഒരു പുതിയ അനുഭവം തന്നെ ആയിരിക്കും എന്നതില്‍ സംശയമില്ല. ഇപ്പോഴിതാ സിനിമയുടെ ഏറ്റവും പുതിയ അപ്‌ഡേഷനെ കുറിച്ച് നിവിന്‍ പോളി പങ്കുവെച്ച വിശേഷമാണ് ശ്രദ്ധ നേടുന്നത്.…

മഹാവീര്യര്‍ എന്ന സിനിമ മലയാളി സിനിമാ പ്രേമികള്‍ക്ക് ഒരു പുതിയ അനുഭവം തന്നെ ആയിരിക്കും എന്നതില്‍ സംശയമില്ല. ഇപ്പോഴിതാ സിനിമയുടെ ഏറ്റവും പുതിയ അപ്‌ഡേഷനെ കുറിച്ച് നിവിന്‍ പോളി പങ്കുവെച്ച വിശേഷമാണ് ശ്രദ്ധ നേടുന്നത്. മഹാവീര്യറിന്റെ റിലീസിന് വേണ്ടിയുള്ള അവസാന കടമ്പയും കടന്ന വിവരമാണ് താരം അറിയിക്കുന്നത്. സിനിമയുടെ സെന്‍സറിംഗ് പൂര്‍ത്തിയായിരിക്കുകയാണ്.

ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചത്. ഈ വിവരം നിവിന്‍ പോളി അടക്കമുള്ളവര്‍ ആരാധകരെ തങ്ങളുടെ സോഷ്യല്‍ മീഡിയ വഴി അറിയിക്കുകയാണ്. മലയാളത്തിലെ ആദ്യ ടൈം ട്രാവല്‍ ചിത്രമായി എത്തുന്ന മഹാീര്യറില്‍ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളായ നിവിന്‍ പോളി, ആസിഫ് അലി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച് എത്തുന്നത്. ഫാന്റസി ഗണത്തില്‍ ഒരുങ്ങുന്ന സിനിമ ജൂലൈ 21ന് തിയറ്ററുകളില്‍ എത്തും.

എം മുകുന്ദന്റെ കഥയെ ആസ്പദമാക്കി എടുത്ത ഈ സിനിമയുടെ തിരക്കഥയും സംവിധാനവും എബ്രിഡ് ഷൈനാണ്. പോളി ജൂനിയര്‍ പിക്‌ചേഴ്‌സ്, ഇന്ത്യന്‍ മൂവി മേക്കര്‍സ് എന്നീ ബാനറുകളില്‍ നിവിന്‍ പോളി, പി എസ് ഷംനാസ് എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. പ്രഖ്യാപനം മുതല്‍ തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ സിനിമയാണ് മഹാവീര്യര്‍, അതില്‍ പ്രിയ താരങ്ങള്‍ ധരിച്ച് എത്തിയ വേഷവിധാനങ്ങള്‍ തന്നെ പ്രേക്ഷകര്‍ക്ക് കൗതുകമുണര്‍ത്തിയിരുന്നു.

കഴിഞ്ഞ ദിവസം കൊച്ചിയില്‍ വെച്ച് സിനിമയുടെ കോസ്റ്റിയൂം റിവീലിംഗും നടന്നിരുന്നു. കോടതിയിലെ നിയമ വ്യവഹാരങ്ങളുടെ പശ്ചാത്തലത്തില്‍ എത്തുന്ന ഈ ഫാന്റസി ചിത്രത്തില്‍ ഒരു സിനിമയില്‍ ഉണ്ടാകേണ്ട ഘടകങ്ങളൊക്കെ തന്നെ ഉണ്ടായിരിക്കും എന്നാണ് പ്രതീക്ഷ. ഒരു കോമഡി, ഇമോഷണല്‍ എലമെന്റ്‌സും സിനിമയില്‍ നിന്ന് ലഭിക്കും എന്ന് അണിയറ പ്രവര്‍ത്തകരും ഉറപ്പ് തരുന്നു, എന്ത് തന്നെയായാലും മലയാളി സിനിമാ സ്‌നേഹികള്‍ക്ക് മഹാവീര്യര്‍ പുതിയൊരു തീയറ്റര്‍ അനുഭവം തന്നെ ആയിരിക്കും എന്നതില്‍ സംശയമില്ല.