Film News

 ആ ചിത്രത്തിലെ പൃഥ്വിരാജിന്റെ ലുക്ക് മാറാൻ ഞാനല്ല കാരണക്കാരൻ എന്നെ ആരും ക്രൂശിക്കേണ്ട, മഹേഷ് 

കലണ്ടർ എന്ന ചിത്രം സംവിധാനം ചെയ്യ്തത് നടൻ മഹേഷ് ആയിരുന്നു, എന്നാൽ ചിത്രത്തിലെ നായകൻ ആയി എത്തിയത് പൃഥ്വിരാജ്, അതിലെ  പൃഥ്വിരാജിന്റെ വേഷം പ്രേക്ഷകർ അംഗീകരിച്ചിരുന്നില്ല, എന്നാൽ ഇപ്പോൾ ചിത്രത്തിലെ പൃഥ്വിരാജിന്റെ ലുക്ക് കണ്ടു തന്നെ കുറ്റം പറയേണ്ട എന്നാണ് നടനും സംവിധായകനുമായ മഹേഷ് പറയുന്നത്, ചിത്രത്തിലെ രാജുവിന്റെ ലുക്ക് കണ്ട് തന്നെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല മഹേഷ് പറയുന്നു.

രാവൺ എന്ന ചിത്രത്തിന് വേണ്ടി രാജു നാലഞ്ച് മണിക്കൂറോളം ജിമ്മിൽ പോയി ബോഡി ബിൽഡിങ് ചെയ്യ്തു, അപ്പോൾ വലിയ ശരീരം ആണ് പുള്ളിയുടെ. എന്നാൽ ഈ ചിത്രത്തിൽ വന്നപ്പോൾ ചെറുപ്പമാക്കാൻ താൻ മുണ്ടും, ടീഷർട്ടും  കൂടാതെ ഒരു കോട്ടയക്കാരൻ അച്ചായൻ ആക്കാൻ ഒരു ബ്ലാക്ക് ഷൂവും കൊടുത്തു.

അതിനപ്പുറം എനിക്കൊന്നും ചെയ്യാൻ കഴിയില്ല, എനിക്ക് ഇപ്പോൾ പുള്ളിയെ വൃദ്ധൻ ആക്കാൻ ഒക്കുമോ, ഞാൻ മാക്സിമം നോക്കി, ചിത്രത്തിൽ രാജുവിന്റെ ലുക്ക് ഇങ്ങനെ ആയതിനെ എന്നെ ആരും ക്രൂശിക്കേണ്ട, അങ്ങനെ ആകാൻ പുള്ളിയോട് തന്നെ ചോദിക്കണം മഹേഷ് പറയുന്നു,

 

Trending

To Top