Film News

‘നെപോളിയനെ മലയാളികളുടെ മനസ്സില്‍ പ്രതിഷ്ഠിച്ച, മുഖ്യ പങ്ക് വഹിച്ച ശബ്ദവും അത് തന്നെ’ കുറിപ്പ്

നടന്‍ എന്നതിലുപരി ഡബ്ബിങ് ആര്‍ട്ടിസ്റ്റായി ഏറെ താരങ്ങള്‍ക്ക് ശബ്ദം നല്‍കിയിട്ടുള്ള താരമാണ് ഷമ്മി തിലകന്‍. അന്യഭാഷയില്‍ നിന്നെത്തുന്ന പ്രകാശ് രാജ്, രഘുവരന്‍, തുടങ്ങിയ നടന്മാര്‍ക്ക് മാത്രമല്ല മലയാളത്തില്‍ പ്രേം നസീര്‍ മുതല്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയ്ക്ക് വരെ പല സിനിമകളിലായി ഷമ്മി തിലകന്റെ ശബ്ദം നല്‍കിയിട്ടുണ്ട്. ഇപ്പോഴിതാ ഷമ്മി തിലകനെ കുറിച്ച് മാഗ്നസ് പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘അഭിനയവും സൗന്ദര്യവും കണ്ട് ഇഷ്ടപെടുക എന്നത് പോലെ ശബ്ദം കൊണ്ട് ഇഷ്ടപെട്ട ഒരു നടന്‍ എന്റെ പ്രിയവില്ലന്‍ കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കിയത് കൊണ്ട് അദ്ദേഹത്തിന്റെ അഭിനയത്തെക്കാള്‍ ഏറെ ആ ശബ്ദം എന്നെ വശീകരിച്ചു’വെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിക്കുന്നു.

പ്രിയതാരങ്ങളും പ്രിയകഥാപാത്രങ്ങളും 💞 🌟 ഷമ്മി തിലകൻ 🌟 അഭിനയവും സൗന്ദര്യവും കണ്ട് ഇഷ്ടപെടുക എന്നത് പോലെ ശബ്ദം കൊണ്ട് ഇഷ്ടപെട്ട ഒരു നടൻ എന്റെ പ്രിയവില്ലൻ കഥാപാത്രങ്ങൾക്ക് ശബ്ദം നൽകിയത് കൊണ്ട് അദ്ദേഹത്തിന്റെ അഭിനയത്തെക്കാൾ ഏറെ ആ ശബ്ദം എന്നെ വശീകരിച്ചു

🔸അമ്പാടിയോട് അങ്കം വെട്ടാൻ കടത്തനാടിന്റ മണ്ണിൽ പയ്യംവെള്ളി ചന്തു. തിയേറ്ററുകളിൽ മുഴങ്ങിയ നിത്യഹരിതനായകന്റെ ആ ശബ്ദങ്ങൾ (കടത്തനാടൻ അമ്പാടി ) സിനിമയിൽ തുടക്കക്കാരനായ ഒരു യുവനടനിൽ നിന്ന് (ചിത്രത്തിൽ ക്യാപ്റ്റൻ രാജു വിനും, കടുവാകുളം ആന്റണിക്കും ചില ജൂനിയർ അര്ടിസ്റ്റ്നും കൂടി ശബ്ദം നൽകി )

🔸പിന്നെ ഒരിക്കൽ അതെ ശബ്ദം വീണ്ടും കേട്ടു (താഴ്‌വാര) ത്തിലെ മണ്ണിനോടും പൊന്നിനോടും ആർത്തിയുള്ള രാജുവിൽ സലിം ഗൗസ് ന്റെ മാനസിറങ്ങൾക്ക്കൊപ്പം വന്ന ശബ്ദം.

🔸” എന്താടാ പോലീസ് എന്ന് കേട്ടപ്പോൾ പേടിച്ചു പോയോ.. ലോറികൾ അവരുടെ നെഞ്ചത്ത് കൂടെ ഓടിക്ക്.. ഇല്ലെങ്കിൽ ആയുധങ്ങൾ ഇല്ലേ ഇവിടെ എല്ലാത്തിനേം ചുട്ട് കരിക്ക്” (ഒളിയമ്പുകൾ) ലെ കാട്ടുകള്ളൻ ദേവയ്യൻ ന്റെ ആഞ്ജ. ചരൺരാജ് ന്റെ ശക്തമായ വില്ലൻ കഥാപാത്രത്തിന് മികവേകിയതും ആ ശബ്ദം.

🔸സുമലതയുടെ പ്രതേക അപേക്ഷ പ്രകാരം അടിമചങ്ങലക്ക് ശേഷം (കൗരവർ) മലയാളത്തിൽ എത്തിയ “സാഹസ സിംഹം ” വിഷ്ണുവർധന്റെ Dysp ദേവദാസിനെ ആ ശബ്ദം പൂർണ്ണതയിൽ എത്തിച്ചു

🔸പിന്നെ ആ ശബ്ദം കേട്ടത് ഒരു നായകന് (ഡാഡി) സിനിമയിൽ അരവിന്ദ് സ്വാമിയിലൂടെ ഇമോഷൻ, കോമഡി രംഗങ്ങൾക്കൊപ്പം.

🔸കന്നഡ സിനിമയിലെ ടൈഗർ എന്നറിയപെടുന്ന പ്രഭാകർന്റെ മലയാളത്തിലെ വില്ലൻ വേഷം (ധ്രുവം) ” ഹൈദ്രർ മരക്കാർ ” നും സ്വന്തം കഥാപാത്രമായ അലിക്കും ഒരുമിച്ചു ശബ്ദം നൽകി ശബ്ദവിസ്മയമായി.

🔸 തമിഴ്ന്റെ സുന്ദരവില്ലൻ രഘുവരൻ ന് വേണ്ടി (വ്യൂഹ)ത്തിലെ നായകവേഷം. തുടർന് (കവച)ത്തിലും രഘുവരന്റെ വില്ലൻ വേഷമായ ശിവനും (സൂര്യമാനസം) പേരെര യും (അദ്ദേഹം എന്ന ഇദ്ദേഹം)

🔸(ഗസൽ) ലെ ബുർഹാനുദ്ദീൻ തങ്ങൾ എന്ന നാസർ ന്റെ ക്രൂരപിതാവിന്റെ ശബ്ദത്തിലും മികവ് തെളിയിച്ചു. ഫലമോ ആ വർഷത്തെ മികച്ച ഡബ്ബിങ് നുള്ള സംസ്ഥാന അവാർഡ്.

🔸നീലകണ്ഠൻ ന്റെ തുല്യ ശക്തിയായ മുണ്ടക്കൽ ശേഖരൻ. നെപോളിയനെ മലയാളികളുടെ മനസ്സിൽ പ്രതിഷ്ഠിച്ച (ദേവാസുരം) മുഖ്യ പങ്ക് വഹിച്ച ശബ്ദവും അത് തന്നെ (തന്നെ വർഷങ്ങൾക് ശേഷം ദി വാറണ്ട് എന്ന ചിത്രത്തിൽ നായകൻ ആയ നെപ്പോളിയനും വില്ലൻ ആയ തനിക്കും ഒരെ സമയം സ്വന്തം ശബ്ദം നൽകി)

🔸 ജോർജ് ആന്റണി സ്പടികം ജോർജ് ആയി പ്രശസ്തനായപോൾ എസ് ഐ കുറ്റിക്കാടനായി തിയേറ്ററുകൾ കേട്ട ആ ആക്രോശ ശബ്ദം.

🔸സോമായാജലു വിന് (സോപാന)ത്തിലും, ബാബു ആന്റണിക്ക് (കുറ്റപത്ര)’ത്തിലും, മോഹൻ രാജ് ന് (ആനവാൽ മോതിര’)ത്തിലും, മഹേഷ്‌ ആനന്ദ് ന് (ഊട്ടിപട്ടണ’)ത്തിലും, പ്രകാശ് രാജ് ന് (ഇന്ദ്രപ്രസ്ഥ)ത്തിലും, ജോൺ അമൃതരാജ് ന് (സമൂഹ)’ത്തിലും ക്ലീറ്റസ് മെൻഡസ് നു (ആചാര്യൻ)ലും, (സത്യമേവ ജയതേ) യിൽ ഹേമന്ത് രാവൺ നും വില്ലൻന്റെ സ്വരമായി. 🔸KL7 എറണാകുളം നോർത്ത്, 3 കോടിയും 300 പവനും (നരേന്ദ്രപ്രസാദ്) ചിത്രങ്ങളിൽ മിമിക്രിയിൽ കൂടി താരങ്ങളെ അനുകരിച്ചു. (അദ്ദേഹത്തിന്റെ പിതാവും അഭിനനയത്തിന്റ പെരുന്തചനുമായ തിലകൻ “അസ്ഥി ” എന്ന ചിത്രത്തിൽ തന്റെ കഥാപാത്രത്തിനും വില്ലനായ എംഡി യുടെ കഥാപാത്രത്തിനും ഒരെ സമയം ഡബ്ബിങ് ചെയ്തിട്ടുണ്ടെന്നതും മറക്കുന്നില്ല.

പൊന്നും കുടത്തിനു പൊട്ട് -മാമുകോയ (പൂജപ്പുര രാധാകൃഷ്ണൻ), മീനമാസത്തിലെ സൂര്യൻ – ശ്രീനിവാസൻ (നിഴൽകൾ രവി), നീലക്കുറിഞ്ഞി പൂത്തപ്പോൾ – മുരളി ( ഗിരീഷ് കർണ്ണാടക്, പുരാവൃത്തം – വേണു നാഗവള്ളി (ഓം പുരി), കൺകെട്ട് – ജയറാം (ലാലു അലക്സ്‌), വിയറ്റ്‌നാം കോളനി – എൻ എഫ് വർഗീസ് (വിജയരംഗ രാജ് ) പോലുള്ള നടൻമാരും ഇടക്ക് വന്നു പോയി. ക്യാപ്റ്റൻ രാജു, ദേവൻ പോലുള്ള ഒരുപാട് പേർക് ശബ്ദം നൽകി വർഷങ്ങളുടെ എക്സ്പീരിയൻസ് കൊണ്ട് ഹരി ഡബ്ബിങ് രംഗത്തെ രാജാവ് ആയി നിലകൊള്ളുന്നു) ദാദ, ബോക്സർ, സ്ട്രീറ്റ്, ലേലം, പ്രജ, നേരം, ഡാർവിന്റെ പരിണാമം. ചിത്രങ്ങളിൽ ഇഷ്ടകഥാപാത്രങ്ങളും

 

Trending

To Top