അനാഥരായ കുട്ടികള്‍ക്ക് എന്‍ജിനീയറിങ്ങ് പഠനം ഉള്‍പ്പടെ സൗജന്യം! സഹായഹസ്തവുമായി മമ്മൂട്ടി

അശരണരായ വിദ്യാര്‍ത്ഥികളുടെ പഠനം ഏറ്റെടുത്ത് മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടി. മമ്മൂട്ടിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കെയര്‍ ആന്റ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ആണ് സഹായം നല്‍കുന്നത്. കോവിഡിലും പ്രകൃതിക്ഷോഭങ്ങളിലും മാതാപിതാക്കള്‍ നഷ്ടപ്പെട്ട 100 കുട്ടികളുടെ വിദ്യാഭ്യാസം…

അശരണരായ വിദ്യാര്‍ത്ഥികളുടെ പഠനം ഏറ്റെടുത്ത് മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടി. മമ്മൂട്ടിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കെയര്‍ ആന്റ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ആണ് സഹായം നല്‍കുന്നത്. കോവിഡിലും പ്രകൃതിക്ഷോഭങ്ങളിലും മാതാപിതാക്കള്‍ നഷ്ടപ്പെട്ട 100 കുട്ടികളുടെ വിദ്യാഭ്യാസം ഏറ്റെടുക്കുന്ന ‘വിദ്യാമൃതം’ പദ്ധതി താരം പ്രഖ്യാപിച്ചു.

സംസ്ഥാനത്തെ പ്രമുഖ വിദ്യാഭ്യാസ ഗ്രൂപ്പായ എംജിഎം ഗ്രൂപ്പാണ് മമ്മൂട്ടിയുടെ ജീവകാരുണ്യ പ്രസ്ഥാനമായ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനുമായി ചേര്‍ന്ന് പദ്ധതിക്ക് രൂപം നല്‍കിയത്.

‘വിദ്യാമൃതം 2’ എന്ന പദ്ധതിയിലൂടെയാണ് പ്ലസ് ടു ജയിച്ച നൂറു വിദ്യാര്‍ഥികള്‍ക്ക് എന്‍ജിനീയറിങ്ങ്, പോളിടെക്നിക്ക്, ആര്‍ട്സ് ആന്റ് സയന്‍സ്, കൊമേഴ്സ്, ഫാര്‍മസി ശാഖകളിലെ ഒരുഡസനോളം കോഴ്സുകളിലാണ് തുടര്‍ പഠനസൗകര്യമൊരുക്കുന്നത്.

പദ്ധതി പ്രകാരം ഏറ്റെടുക്കപ്പെടുന്ന കുട്ടികളുടെ കോളജ് വിദ്യാഭ്യാസം പൂര്‍ണമായും സൗജന്യമായിരിക്കും. വരും വര്‍ഷങ്ങളില്‍ വിപുലമാകുന്ന പദ്ധതി, കൂടുതല്‍ മേഖലകളില്‍ കൂടുതല്‍ കുട്ടികള്‍ക്ക് ഉപകാരപ്പെടുന്ന വിവിധ സ്‌കോളര്‍ഷിപ്പുകളും ആവിഷ്‌കരിക്കുമെന്നും താരം അറിയിച്ചു.