Film News

‘കോണ്ടം ഉണ്ട് ഒരു രാത്രി വരുമോ?’ അശ്ലീല കമന്റിന് തക്ക മറുപടിയുമായി അമേയ

ഒരു പഴയ ബോംബ് കഥ, ആട് 2 എന്നീ ചിത്രങ്ങളിലൂടെ അഭിനയരംഗത്തെത്തിയ നടി അമേയ മാത്യൂ മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ്. ‘കരിക്ക്’ വെബ് സീരീസിലൂടെയാണ് നടി ഏറെ ശ്രദ്ധിക്കപ്പെട്ടത്. അമേയ എന്ന പേരില്‍ തന്നെയാണ് താരം വെബ് സീരിസില്‍ അഭിനയിച്ചത്. സമൂഹമാധ്യമങ്ങളിലെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ കൊണ്ട് മാത്രമല്ല, ആ ചിത്രങ്ങള്‍ക്കു നല്‍കുന്ന അടിക്കുറിപ്പിന്റെ പേരിലും പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധ നേടുന്ന താരമാണ് അമേയ മാത്യു. ഇപ്പോഴിതാ നടി പങ്കുവച്ച ചിത്രത്തിന് താഴെ അശ്ലീല കമന്റിട്ടയാള്‍ക്ക് തക്കതായ മറുപടി നല്‍കിയിരിക്കുകയാണ് അമേയ.

തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ അഞ്ച് ലക്ഷം ഫോളോവേഴ്‌സ് ആയതിന്റെ സന്തോഷം പങ്കുവച്ചുകൊണ്ട് അമേയ കഴിഞ്ഞ ദിവസം ഒരു പോസ്റ്റിട്ടിരുന്നു. ഷോര്‍ട്‌സും സ്‌പെഗെറ്റി സ്ട്രാപ് ക്രോപ് ടോപ്പും ധരിച്ച് കസേരയില്‍ ഇരിക്കുന്ന ചിത്രമാണ് നടി പോസ്റ്റ് ചെയ്തിരുന്നത്. തന്റെ ഫോളോവേഴ്‌സിന്റെ പിന്തുണയ്ക്കും സ്‌നേഹത്തിനും താരം നന്ദി പറയാനും മറന്നില്ല. ഇതിനു താഴെയാണ് അശ്ലീല കമന്റുമായി ഒരാള്‍ എത്തിയത്.

Ameya Mathew2

Ameya Mathew2

‘കോണ്ടം ഉണ്ട് ഒരു രാത്രി വരുമോ?’ എന്നായിരുന്നു കമന്റ്. അതിന് കൃത്യമായ മറുപടിയുമായി താരം എത്തി. നിന്റെ അപ്പനത് യൂസ് ചെയ്തിരുന്നെങ്കില്‍… സ്വന്തമായിട്ട് ഒരു ഐഡി പോലുമില്ല വെറുതെ നെയ്മറിന്റെ അപ്പനെ വിളിപ്പിക്കാനായിട്ട്. എന്നാണ് അമേയ കുറിച്ചത്. താരത്തിന് പിന്തുണയുമായി നിരവധി പേരും എത്തി. എന്നാല്‍ വിമര്‍ശനം രൂക്ഷമായതോടെ ഇയാള്‍ കമന്റ് ഡിലീറ്റ് ചെയ്തു.

നേരത്തെ തന്റെ ഗ്ലാമര്‍ ചിത്രം പോസ്റ്റ് ചെയ്ത് അമേയ കുറിച്ച കുറിപ്പും വൈറലായിരുന്നു. ‘സദാചാരം… ഒരു പെണ്ണിന്റെ മാറിലെ തുണി ഒരല്പം മാറി കിടന്നാല്‍ ഒന്ന് കണ്ണോടിക്കാത്ത സദാചാര വാദികള്‍ ആരേലും ഇന്നീ നാട്ടില്‍ ഉണ്ടോ…?!’: ചിത്രം പങ്കുവച്ച് അമേയ കുറിച്ചതിങ്ങനെയായിരുന്നു. അമേയയുടെ ചിത്രത്തിന് നിരവധി പേരാണ് കമന്റുമായി എത്തിയത്. എല്ലാ കമന്റിനും നടി മറുപടിയും നല്‍കിയിരുന്നു.

Trending

To Top