Film News

മലയാളത്തിലെ മികച്ച കോംബോകളെ  പറ്റി പറയുമ്പോൾ പലരും മറന്നു പോകുന്ന ഒരു കോമ്പിനേഷൻ ആണ് മമ്മൂട്ടിയും പി പദ്മരാജനും !!

മലയാളത്തിലെ മികച്ച combo കളെ പറ്റി പറയുമ്പോൾ പലരും മറന്നു പോകുന്ന ഒരു കോമ്പിനേഷൻ ആണ് മമ്മൂട്ടിയും പി പദ്മരാജനും ഒന്നിച്ച സിനിമകൾ. മമ്മൂട്ടിയുടെ career ലെ ഏറ്റവും മികച്ച പെർഫോമൻസ് ഉള്ള സിനിമകൾ എടുത്താൽ കൂടെവിടെയും അരപ്പട്ട കെട്ടിയ ഗ്രാമവും കാണാമാറായതും കരിയിലെ കാറ്റുപോലെ ഒന്നും ഒഴിവാക്കാൻ പറ്റില്ല. മമ്മൂട്ടി എന്നാ നടനെഉപയോഗിച്ച അദ്ദേഹത്തിന്റെ ആദ്യകാല സിനിമകളിൽ ഒന്നാണ് കൂടെവിടെ. പദ്മരാജൻ സംവിധാനം ചെയ്ത കൂടെവിടെ, തിങ്കളാഴ്ച നല്ല ദിവസം, അരപ്പട്ട കെട്ടിയ ഗ്രാമം, നൊമ്പരത്തിപൂവ്, കരിയിലെ കാറ്റുപോലെ എന്നി സിനിമകളിൽ മമ്മൂട്ടി അഭിനയിച്ചു.

കാണാമാറായത്, കരിമ്പിൻപൂവിനക്കാരെ, ഈ തണുത്ത വെളുപ്പാൻ കാലത്ത് തുടങ്ങിയ പദ്മരാജൻ തിരക്കഥ എഴുതിയ ചിത്രങ്ങളിലും മമ്മൂട്ടി പ്രധാനവേഷത്തിൽ അഭിനയിച്ചു. 1991 ൽ പദ്മരാജൻ നമ്മളെ വിട്ടു പോയില്ലെങ്കിൽ ഒരു പക്ഷെ മമ്മൂട്ടിക്കും മോഹൻലാലിനും കൂടുതൽ മികച്ച കഥാപാത്രങ്ങൾ അദ്ദേഹത്തിന്റെ തൂലികയിൽ നിന്ന് കിട്ടുമായിരുന്നു. കൂടെവിടെയിലെ ക്യാപ്റ്റൻ തോമസിനെയും അരപ്പട്ട കെട്ടിയ ഗ്രാമത്തിലെ സകരിയയും കാണാമറയത്തിലെ റോയ്, ഈ തണുത്ത വെളുപ്പൻ കാലത്തിലെ ഹരിദാസിനെയും ഒന്നും ഒരിക്കലും മറക്കാൻ പറ്റാത്ത മമ്മൂട്ടി കഥാപാത്രങ്ങളാണ്.

 

Trending

To Top