‘ഓരോരുത്തർ ഇടുന്ന തമ്പ്നെയിൽ കാണുമ്പോൾ സങ്കടം തോന്നും’; സങ്കടം സഹിക്കാനാകാതെ ബീന ആന്റണി, വീഡിയോ

അപ്രതീക്ഷിത മരണങ്ങളിൽ വിതുമ്പി നിൽക്കുകയാണ് മലയാളം സീരിയൽ ലോകം. രണ്ട് ദിവസം മുമ്പായിരുന്നു സിനിമാ-സീരിയൽ താരം രഞ്ജുഷ ആത്മഹത്യ ചെയ്തത്. തിരുവനന്തപുരത്തെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിലാണ് നടിയെ കണ്ടെത്തിയത്. ഈ സങ്കടത്തിൽ നിന്ന്…

അപ്രതീക്ഷിത മരണങ്ങളിൽ വിതുമ്പി നിൽക്കുകയാണ് മലയാളം സീരിയൽ ലോകം. രണ്ട് ദിവസം മുമ്പായിരുന്നു സിനിമാ-സീരിയൽ താരം രഞ്ജുഷ ആത്മഹത്യ ചെയ്തത്. തിരുവനന്തപുരത്തെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിലാണ് നടിയെ കണ്ടെത്തിയത്. ഈ സങ്കടത്തിൽ നിന്ന് കരകയറും മുമ്പ് ഡോക്ടർ കൂടിയായ പ്രിയയുടെ മരണവാർത്ത എത്തി. ഹൃദയംസ്തംഭനം മൂലമാണ് പ്രിയ മരണപ്പെട്ടത്. അടുത്തിടെ സാന്ത്വനം സീരിയൽ സംവിധായകൻ ആദിത്യനും അന്തരിച്ചിരുന്നു. അതിന് മുൻപ് നടിയായ അപർണ്ണയും ആത്മഹത്യ ചെയ്തിരുന്നു. സഹപ്രവർത്തകരുടെ അപ്രതീക്ഷിത മരണത്തിൽ വേദനയോടെ നടി ബീന ആൻറണി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. എന്നാൽ, തന്റെ പ്രതികരണം പലരും മോശമായി ചിത്രീകരിച്ചു എന്നാണ് ബീന ആന്റണി ഏറ്റവും പുതിയ ഇൻസ്റ്റ​ഗ്രാം വീഡിയോയിൽ പറയുന്നത്. ‘രണ്ട് ദിവസമായി ഒരു വീഡിയോ ഇടണെമെന്ന് വിചാരിക്കുകയായിരുന്നു. പിന്നെ ഞാൻ വേണ്ടായെന്ന് വച്ചു. പക്ഷേ ചില വീഡിയോകൾ കണ്ടശേഷം ഒരു വീഡിയോ തീർച്ചയായും ഇടണമെന്ന് തീരുമാനിച്ചുവെന്ന്’ ബീന ആന്റണി പറഞ്ഞു.

“അപർണയുടെയും രഞ്ജുഷയുടെ മരണം അവർ സ്വയം തെരഞ്ഞെടുത്തതാണ്. ആദിത്യൻ സാറിന്റെ മരണം ഭയങ്കര ഷോക്കിങായിരുന്നു. അതുപോലെ തന്നെ ഡോ. പ്രിയങ്കയുടെ മരണവും വളരെ അധികം വേദനിപ്പിച്ചു. കാരണം മരിക്കുമ്പോൾ പ്രിയങ്ക എട്ട് മാസം ​ഗർഭിണിയായിരുന്നു. അടുത്ത് പരിചയം ഇല്ലെങ്കിൽ കൂടിയും ഒരാളുടെ മരണം വേദനിപ്പിക്കുന്ന ഒന്ന് തന്നെയാണ്. എന്നെ മരണങ്ങൾ വേദനിപ്പിക്കും. എസ്പിബി സാറിന്റെ മരണ വാർത്ത അറിഞ്ഞശേഷം രണ്ട് ദിവസം ഭക്ഷണം പോലും കഴിക്കാൻ പറ്റാത്ത തരത്തിൽ സങ്കടമായിരുന്നു. രഞ്ജുഷയുടെ മരണം അറിഞ്ഞപ്പോൾ സത്യം പറഞ്ഞാൽ ഞെട്ടി. താരോത്സവം ചെയ്യുന്ന സമയത്ത് രഞ്ജുഷ ഞങ്ങൾക്കൊപ്പമായിരുന്നു” – ബീന ആന്റണി പറയുന്നു.

സീരിയലിൽ അഭിനയിക്കുന്ന മുഴുവൻ ആളുകളുടെയും ഭൂതകാലം നമുക്ക് അറിയാൻ പറ്റില്ല. ലൊക്കേഷനിൽ കാണുമ്പോൾ ചിരിക്കും കളിക്കും. അതിനും അപ്പുറം അവരുടെ ഉള്ളിൽ എന്താണ് അവരുടെ പ്രശ്നം എന്താണെന്ന് ഒരിക്കലും അറിയനാവില്ല. വളരെ അടുത്ത് നിൽക്കുന്ന ആത്മമിത്രങ്ങൾക്ക് മാത്രമെ പ്രശ്നങ്ങളെ കുറിച്ച് അറിയൂ. രഞ്ജുഷയോട് അടുത്ത് നിൽക്കുന്നവർക്ക് പോലും പക്ഷേ കാരണങ്ങൾ അറിയില്ല. പറഞ്ഞ് കേൾക്കുന്നത് മാത്രമെ നമുക്കും അറിയൂ. എന്നിട്ടും ഓരോരുത്തർ ഇടുന്ന തമ്പ്നെയിൽ കാണുമ്പോൾ സങ്കടം തോന്നും. കാരണം അവളുടെ വീട്ടുകാരും ഇതൊക്കെ കാണുകയല്ലേ എന്നും ബീന ആന്റണി ചോദിച്ചു.

അവർ വിചാരിക്കില്ലേ ബീന ആന്റണി മകളെ കുറിച്ച് എന്തൊക്കെയാണ് പറഞ്ഞിരിക്കുന്നതെന്ന്. എല്ലാവരും അവരുടെ പ്രശ്നങ്ങൾ നമ്മളുമായി ചർച്ച ചെയ്യുമോ? അത് കോമൺ സെൻസ് ഉപയോ​ഗിച്ച് ചിന്തിച്ചൂടെ. രഞ്ജുഷയ്ക്കും പങ്കാളിക്കും ലിവിങ് ടു​ഗെതർ… ഇരുവരുടെയും ജീവിതത്തിൽ സംഭവിച്ചത്… ​ഗുരുതര ആരോപണവുമായി ബീന ആന്റണി രം​ഗത്ത് എന്നാണ് ഒരു യുട്യൂബ് ചാനലിന്റെ തമ്പ്നെയിൽ വന്നത്. ദയവ് ചെയ്ത് ഇങ്ങനെയുള്ള തമ്പ്നെയിലുകൾ ഇട്ട് തെറ്റിദ്ധരിപ്പിക്കരുത്. മരിച്ച വീട്ടിലും വന്ന് സീരിയൽ അഭിനയം എന്നൊക്കെയാണ് കമന്റുകൾ. എല്ലാം കണ്ടപ്പോൾ വല്ലാത്ത സങ്കടം തോന്നിയെന്നും ബീന പറഞ്ഞു.