മാര്‍ത്താണ്ഡനും ‘മഹാറാണി’യ്ക്കും ആശംസകള്‍! പോസ്റ്റര്‍ പുറത്ത് വിട്ട് മമ്മൂക്ക!

മലയാള സിനിമയിലെ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി പുതിയ സിനിമ ഒരുങ്ങുന്നു. സിനിമയുടെ പോസ്റ്റര്‍ തന്റെ സോഷ്യല്‍ മീഡിയ പേജ് വഴി പങ്കുവെച്ചിരിക്കുകയാണ് മമ്മൂക്ക. ‘മഹാറാണി’ എന്നാണ് സിനിമയുടെ പേര്. റോഷന്‍ മാത്യു, ഷൈന്‍…

മലയാള സിനിമയിലെ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി പുതിയ സിനിമ ഒരുങ്ങുന്നു. സിനിമയുടെ പോസ്റ്റര്‍ തന്റെ സോഷ്യല്‍ മീഡിയ പേജ് വഴി പങ്കുവെച്ചിരിക്കുകയാണ് മമ്മൂക്ക. ‘മഹാറാണി’ എന്നാണ് സിനിമയുടെ പേര്. റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ, ബാലു വര്‍ഗ്ഗീസ് എന്നിവര്‍ ആണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച് എത്തുന്നത്. ജി മാര്‍ത്താണ്ഡന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മഹാറാണി എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ സ്വിച്ചോണ്‍ കര്‍മ്മവും പൂജയും കൊച്ചിയില്‍ വച്ചു നടന്നു.

ചടങ്ങില്‍ ഷാജി കൈലാസ് അടക്കമുള്ളവര്‍ പങ്കെടുത്തിരുന്നു. ഒക്ടോബറില്‍ ആയിരിക്കും സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുന്നത്. രതീഷ് രവി ആണ് സിനിമയുടെ കഥയും തിരക്കഥയും സംഭാഷണങ്ങളും ഒരുക്കുന്നത്. ഇന്ന് എന്റെ ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ ദിവസമാണ് .എന്റെ അഞ്ചാമത്തെ സിനിമ തുടങ്ങുകയാണ് . നായകന്മാരായി റോഷന്‍ മാത്യുവും ഷൈന്‍ ടോം ചാക്കോയും ബാലു വര്‍ഗീസും ഒപ്പം മലയാളത്തിലെ പ്രശസ്തരായ താരങ്ങളും കുറച്ചു പുതുമുഖങ്ങളും ഈ ചിത്രത്തിലൂടെ നിങ്ങളുടെ മുന്നില്‍ എത്തുന്നു.

പ്രിയപ്പെട്ട പ്രേക്ഷകരായ നിങ്ങളാണ് എന്നും എന്റെ ശക്തി .പുതിയ സിനിമയുടെ പേര് മഹാറാണി എന്നാണ് .ഈ ടൈറ്റില്‍ നിങ്ങള്‍ നിങ്ങളുട കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഷെയര്‍ ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. എന്നാണ് സംവിധായകന്‍ മാര്‍ത്താണ്ഡന്‍ സിനിമയുടെ പോസ്റ്റര്‍ പങ്കുവച്ച് ഫേസ്ബുക്കില്‍ കുറിച്ചത്. സിനിമയുടെ പോസ്റ്റര്‍ ആദ്യം പുറത്ത് വിട്ടത് മമ്മൂക്കയാണ്.. ടീമിന് എല്ലാവിധ ആശംസകളും അദ്ദേഹം നേരുന്നു എന്നാണ് അദ്ദേഹം കുറിച്ചത്.

റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ, ബാലു വര്‍ഗ്ഗീസ് എന്നിവര്‍ക്കൊപ്പം ഹരിശ്രീ അശോകന്‍, ജോണി ആന്റണി, ജാഫര്‍ ഇടുക്കി, സുജിത് ബാലന്‍, കൈലാഷ്, ഗോകുലന്‍, അശ്വത് ലാല്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ

അവതരിപ്പിച്ച് എത്തുന്നു. എസ്സ് ബി ഫിലിംസിന്റെ ബാനറില്‍ സുജിത് ബാലനാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്. ബാദുഷ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എന്‍ എം ബാദുഷ ആണ് സഹ നിര്‍മ്മാതാവ്.