ഒടുവില്‍ എല്ലാവരും കണ്ടു! ‘തഗ്ഗ്’ അടിക്കും ആ ബിഗ് ബോസിനെ!!

ബിഗ്ഗ് ബോസ്സ് മലയാളം സീസണ്‍ ഫോറിന് സമാപനം ആയെങ്കിലും ഷോയെ കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോവും സജീവമായി നടക്കുകയാണ്. ഇപ്പോഴിതാ ബിഗ്ഗ് ബോസ്സ് മത്സാര്‍ത്ഥികളെ പോലെ തന്നെ ഓരോ സീസണിലും ആരാധകര്‍ ഇഷ്ടപ്പെടുന്ന…

ബിഗ്ഗ് ബോസ്സ് മലയാളം സീസണ്‍ ഫോറിന് സമാപനം ആയെങ്കിലും ഷോയെ കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോവും സജീവമായി നടക്കുകയാണ്. ഇപ്പോഴിതാ ബിഗ്ഗ് ബോസ്സ് മത്സാര്‍ത്ഥികളെ പോലെ തന്നെ ഓരോ സീസണിലും ആരാധകര്‍ ഇഷ്ടപ്പെടുന്ന ബിഗ് ബോസ് ശബ്ദത്തിന് ഉടമയെ കണ്ടെത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ആരാണ് മത്സരാര്‍ത്ഥികളെ ശാസിച്ചും ആശ്വാസിപ്പിച്ചും നിര്‍ദേശങ്ങള്‍ നല്‍കിയും തഗ്ഗടിച്ചും നില്‍ക്കുന്ന ആ ബിഗ് ബോസ് എന്നറിയാന്‍ ബിഗ് ബോസ് പ്രേക്ഷകര്‍ക്കും ആകാംക്ഷയായിരുന്നു,

ഇപ്പോഴിതാ ബിഗ് ബോസ് സീസണ്‍ ഫോര്‍ കണ്ടസ്റ്റന്റ് നിമിഷയുടെ സ്‌റ്റോറിയിലൂടെയാണ് ആ ശബ്ദത്തിന് ഉടമയെ ആരാധകര്‍ക്ക് കണ്ടത്. ബിഗ് ബോസ് ഫിനാലെ കഴിഞ്ഞുള്ള പാര്‍ട്ടിയില്‍ വെച്ചുള്ള ഫോട്ടോയാണ് നിമിഷ പങ്കുവെച്ചത്. ദ വോയിസ് എന്ന ക്യാപ്ഷന്‍ കുറിച്ചാണ് അദ്ദേഹത്തോടൊപ്പമുള്ള ഫോട്ടോ നിമിഷ പങ്കുവെച്ചത്. സോറി ബിഗ് ബോസ് നിങ്ങളെ കുറേ തെറി വിളിച്ചിട്ടുണ്ട് എന്നും താരം കുറിയ്ക്കുന്നു. രഘുരാജ് എന്നാണ് ബിഗ് ബോസ് ശബ്ദത്തിനുടമയായ വ്യക്തിയുടെ

പേര്. 100 ദിവസം പുറം ലോകവുമായി ബന്ധമില്ലാതെ വീട്ടില്‍ കഴിഞ്ഞിരുന്ന ഓരോ മത്സരാര്‍ത്ഥിക്കും ആരൊക്കെയോ ആയി മാറിയ വ്യക്തിയാണ് ബിഗ് ബോസ്. സമയവും ദിനങ്ങളും കടന്നു പോകുന്നത് അറിയാതെ വീടിന് ഉള്ളില്‍ നിന്ന മത്സാര്‍ത്ഥികള്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുന്നത് ബിഗ് ബോസാണ്. മാത്രമല്ല.. ഗെയിം ഏത് രീതിയില്‍ മുന്നോട്ട് കൊണ്ടു പോകണം എന്നുള്ള മാര്‍ഗ നിര്‍ദേശങ്ങളും

നല്‍കുമായിരുന്നു. അത് കൂടാതെ 100 ദിവസം പല മാനസിക സംഘര്‍ഷങ്ങള്‍ നേരിടുന്ന മത്സാര്‍ത്ഥികള്‍ക്ക് പലപ്പോഴും ആശ്വാസവാക്കുകളുമായി ബിഗ്ഗ് ബോസ്സ് എത്താറുണ്ട്. കരഞ്ഞ് തളരുമ്പോഴും ഓരോ മത്സരാര്‍ത്ഥികളേയും തന്റെ ശബ്ദം കൊണ്ട് ചേര്‍ത്തുകയും ചെയ്തിട്ടുണ്ട്.