എല്ലാ മലയാള സിനിമാക്കാരും കൃത്യമായി ടാക്‌സ് അടക്കുന്ന കിണാശ്ശേരിയാണ് എന്റെ സ്വപ്‌നം!! – സന്ദീപ് ജി വാര്യര്‍!

മോഹന്‍ലാലിന് പിറകെ നടി മഞ്ജു വാര്യരെ തേടിയും കേന്ദ്ര സര്‍ക്കാറിന്റെ അംഗീകാരം എത്തിയിരിക്കുകയാണ്. ജിഎസ്ടി നികുതികള്‍ കൃത്യമായി ഫയല്‍ ചെയ്യുകയും അടയ്ക്കുകയും ചെയ്തതിനാണ് നടിയും നിര്‍മാതാവുമായ മഞ്ജു വാര്യരെ തേടി കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം…

മോഹന്‍ലാലിന് പിറകെ നടി മഞ്ജു വാര്യരെ തേടിയും കേന്ദ്ര സര്‍ക്കാറിന്റെ അംഗീകാരം എത്തിയിരിക്കുകയാണ്. ജിഎസ്ടി നികുതികള്‍ കൃത്യമായി ഫയല്‍ ചെയ്യുകയും അടയ്ക്കുകയും ചെയ്തതിനാണ് നടിയും നിര്‍മാതാവുമായ മഞ്ജു വാര്യരെ തേടി കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം എത്തിയത്. കഴിഞ്ഞ ദിവസം ഈ വാര്‍ത്ത് പുറത്ത് വന്നതോടെ ഇതേ മുന്‍നിര്‍ത്തി സന്ദീപ് ജി വാര്യര്‍ തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

ബിജെപിയുടെ സംസ്ഥാന വക്താവ് ആണ് സന്ദീപ് ജി. വാര്യര്‍. മഞ്ജുവിനെ തേടിയും കേന്ദ്ര സര്‍ക്കാറിന്റെ അംഗീകാരം എത്തി എന്ന വാര്‍ത്തയുടെ കട്ടിംഗ് ചേര്‍ത്തുവെച്ചാണ് അദ്ദേഹം എല്ലാ മലയാള സിനിമാക്കാരും കൃത്യമായി ടാക്‌സ് അടക്കുന്ന കിണാശ്ശേരിയാണ് എന്റെ സ്വപ്‌നം.. എന്ന് കുറിച്ചിരിക്കുന്നത്. കേന്ദ്ര ധനകാര്യ മന്ത്രാലയമാണ് പ്രശംസാപത്രം നടിയ്ക്ക് നല്‍കിയിരിക്കുന്നത്, ഇതേ മുന്‍നിര്‍ത്തി സന്ദീപ് പങ്കുവെച്ച പോസ്റ്റിന് അടിയില്‍ നിരവധി കമന്റുകളാണ് വരുന്നത്. കൃത്യമായി ടാക്‌സ് അടക്കുന്നവരെ അനുമോദിച്ചാല്‍ മാത്രം പോരാ,

കേരളത്തില്‍ അനധികൃതമായി സ്വത്തു സമ്പാദിച്ചിട്ടുള്ള രാഷ്ട്രീയ, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുകയും കൂടി വേണമെന്നാണ് പോസ്റ്റിന് അടിയില്‍ വന്ന ഒരു കമന്റ്്. ഒരു താരത്തിന് ഗോള്‍ഡന്‍ വിസ കിട്ടുമ്പോള്‍, ബാക്കി താരങ്ങള്‍ ‘അത് ഞങ്ങള്‍ക്കും കിട്ടി’ എന്ന് പറയുന്നത് കണ്ടിട്ടുണ്ട്. ടാക്‌സിന്റെ കാര്യത്തിലും ഇങ്ങനെയൊരു അനുകരണം നന്നായിരിക്കും…ഇത് നമ്മുടെ എല്ലാ രാഷ്ട്രീയക്കാരും കൂടി ചെയ്താല്‍ സൂപ്പറായിരിക്കും എന്നും കമന്റുകള്‍ വരുന്നുണ്ട്.

കഴിഞ്ഞ ദിസമായിരുന്നു നടന്‍ മോഹന്‍ലാലിനെ തേടിയും ആന്റണി പെരുമ്പാവൂരിന്റെ ആശിര്‍വാദ് സിനിമാസിനെ തേടിയും കേന്ദ്രത്തിന്റെ അംഗീകാരം എത്തിയിരുന്നത്. അതിന് പിന്നാലെയാണ് മഞ്ജു വാര്യര്‍ക്കും ഈ അംഗീകാരം ലഭിച്ചിരിക്കുന്നത്.