രണ്ട് വയസുള്ള കുഞ്ഞിനെ മൂന്നാം നിലയില്‍ നിന്ന് താഴേക്കെറിഞ്ഞ് യുവാവ്

ഭാര്യയുമായുള്ള വഴക്കിനെ തുടര്‍ന്ന് 30 വയസുകാരന്‍ തന്റെ രണ്ട് വയസുള്ള കുഞ്ഞിനെ മൂന്നാം നിലയില്‍ നിന്ന് എറിഞ്ഞു. ഡല്‍ഹിയിലാണ് സംഭവം. യുവാവ് വീടിന്റെ മൂന്നാം നിലയില്‍ നിന്ന് കുഞ്ഞിനെ താഴേക്കെറിയുകയും പിന്നാലെ ചാടുകയും ചെയ്തു.…

ഭാര്യയുമായുള്ള വഴക്കിനെ തുടര്‍ന്ന് 30 വയസുകാരന്‍ തന്റെ രണ്ട് വയസുള്ള കുഞ്ഞിനെ മൂന്നാം നിലയില്‍ നിന്ന് എറിഞ്ഞു. ഡല്‍ഹിയിലാണ് സംഭവം. യുവാവ് വീടിന്റെ മൂന്നാം നിലയില്‍ നിന്ന് കുഞ്ഞിനെ താഴേക്കെറിയുകയും പിന്നാലെ ചാടുകയും ചെയ്തു.

‘മന്‍ സിംഗ് എന്ന് തിരിച്ചറിഞ്ഞയാള്‍, വെള്ളിയാഴ്ച വൈകുന്നേരം തന്റെ കുട്ടിയെ കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ നിന്ന് എറിഞ്ഞ ശേഷം ഭാര്യയുടെ മുത്തശ്ശിയുടെ വീടിന്റെ ടെറസില്‍ നിന്ന് താഴേക്ക് ചാടി. കുട്ടിയെ ഹോളി ഫാമിലി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചപ്പോള്‍ മാന്‍ സിങ്ങിനെ ഉടന്‍ തന്നെ എയിംസ് ട്രോമ സെന്ററിലേക്ക് മാറ്റി,” ഡല്‍ഹി പോലീസ് അറിയിച്ചു.

സിങ്ങിന്റെ ഭാര്യ പൂജ തന്റെ ഭര്‍ത്താവുമായി നല്ല ബന്ധമല്ലെന്നും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മുത്തശ്ശിക്കൊപ്പം രണ്ട് കുട്ടികളുമൊത്ത് താമസിക്കുകയായിരുന്നുവെന്നും പോലീസിനോട് പറഞ്ഞു. വെള്ളിയാഴ്ച വൈകീട്ട് 6-7 മണിയോടെ ഭര്‍ത്താവ് യുവതിയെ കാണനെത്തി വഴക്കുണ്ടാക്കി. പെട്ടെന്ന് മകനെ മുകളിലേക്ക് കൊണ്ടുപോയി താഴേക്ക് എറിഞ്ഞു. അതിനു ശേഷം അയാളും താഴേക്ക് ചാടി. പൊലീസ് കേസെടുത്തിട്ടുണ്ട്, അന്വേഷണം നടന്നുവരികയാണ്.