ഓര്‍ഡര്‍ തെറ്റിച്ചു, കസ്റ്റമര്‍ക്ക് നേരെ ‘തിളക്കുന്ന വെള്ള’മൊഴിച്ച് റെസ്റ്റോറന്റ് മാനേജര്‍

ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റ് മാനേജര്‍ നിയന്ത്രണം നഷ്ടപ്പെട്ട് കസ്റ്റമറുടെ മേല്‍ ‘തിളക്കുന്ന ചൂടുവെള്ളം’ ഒഴിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയോയില്‍ വൈറലാകുന്നു. ഡാളസിലെ ടാക്കോ ബെല്‍ ഔട്ട്ലെറ്റിലായിരുന്നു സംഭവം. തെറ്റായ ഓര്‍ഡറുകളുടെ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചപ്പോള്‍…

ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റ് മാനേജര്‍ നിയന്ത്രണം നഷ്ടപ്പെട്ട് കസ്റ്റമറുടെ മേല്‍ ‘തിളക്കുന്ന ചൂടുവെള്ളം’ ഒഴിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയോയില്‍ വൈറലാകുന്നു. ഡാളസിലെ ടാക്കോ ബെല്‍ ഔട്ട്ലെറ്റിലായിരുന്നു സംഭവം.

തെറ്റായ ഓര്‍ഡറുകളുടെ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചപ്പോള്‍ റസ്റ്റോറന്റ് മാനേജര്‍മാര്‍ അക്രമാസക്തരാകുകയായിരുന്നെന്ന് രണ്ട് കസ്റ്റമറും ആരോപിച്ചു. ഫ്രാഞ്ചൈസിയുടെ മാനേജര്‍ അടുക്കളയിലെ ‘തിളക്കുന്ന വെള്ളം’ ജഗ്ഗില്‍ നിറച്ച് കൗണ്ടറിന് മുകളിലൂടെ തങ്ങള്‍ക്ക് നേരെ എറിഞ്ഞുവെന്ന് അവര്‍ ആരോപിച്ചു.സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഇപ്പോള്‍ ഓണ്‍ലൈനില്‍ പ്രചരിക്കുന്നുണ്ട്.

രണ്ടാമത്തെ ജഗ്ഗില്‍ വെള്ളം നിറയ്ക്കാന്‍ മാനേജര്‍ അടുക്കളയിലേക്ക് പോകുന്നതായും വീഡിയോയില്‍ കാണാം. പക്ഷേ അവര്‍ വീണ്ടും വരുന്നതിന് മുമ്പ് ഇരകള്‍ റെസ്റ്റോറന്റില്‍ നിന്ന് ഓടി രക്ഷപ്പെട്ടു.

സംഭവത്തെത്തുടര്‍ന്ന്, ജൂലൈ 13 ന് ഇരകള്‍ $ 1,000,000 നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഒരു കേസ് ഫയല്‍ ചെയ്തു, ഗുരുതരമായ പൊള്ളലേറ്റ് ആശുപത്രിയില്‍ ചികിത്സ ആവശ്യമായി വന്നതായി ഇവര്‍ പരാതിയില്‍ പറയുന്നു.