‘ദേവദൂതര്‍ പാടി’ ട്രെന്‍ഡിനൊപ്പം ചുവടുവെച്ച് ദുല്‍ഖര്‍ സല്‍മാനും; വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

സോഷ്യല്‍ മീഡിയയില്‍ രണ്ട് ദിവസമായി ഏറ്റവും കൂടുതല്‍ വൈറലായിരിക്കൊണ്ടിരിക്കുന്നത് കുഞ്ചാക്കോ ബോബന്‍ നായകനായ ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിലെ ”ദേവദൂതര്‍ പാടി..” എന്ന ഗാനമാണ്. ഇപ്പോഴിതാ ട്രെന്‍ഡിനൊപ്പം ചുവടുവെച്ച് ദുല്‍ഖര്‍ സല്‍മാനും.…

സോഷ്യല്‍ മീഡിയയില്‍ രണ്ട് ദിവസമായി ഏറ്റവും കൂടുതല്‍ വൈറലായിരിക്കൊണ്ടിരിക്കുന്നത് കുഞ്ചാക്കോ ബോബന്‍ നായകനായ ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിലെ ”ദേവദൂതര്‍ പാടി..” എന്ന ഗാനമാണ്. ഇപ്പോഴിതാ ട്രെന്‍ഡിനൊപ്പം ചുവടുവെച്ച് ദുല്‍ഖര്‍ സല്‍മാനും.

‘സീതാരാമം’ എന്ന സിനിമയുടെ പ്രമോഷനായി ദുല്‍ഖറും സിനിമയുടെ ടീമും ഇന്ന് കൊച്ചിയിലെത്തിയിരുന്നു. ലുലു മാളില്‍ ആരാധകരുടെ ആര്‍പ്പുവിളികളുടെ അകമ്പടിയോടെയാണ് ദുല്‍ഖര്‍ ഗാനത്തിന് ചുവട് വച്ചത്. കാതോട് കാതോരം എന്ന സിനിമയില്‍ മമ്മൂട്ടിയാണ് ഈ ഗാനം പാടിയഭിനയിക്കുന്നത്. ഇന്ന് അതേ പാട്ടിന് മകനും ചുവട് വെക്കുന്നതിന്റെ കൗതുകത്തിലാണ് ആരാധകര്‍.

1985ല്‍ മമ്മൂട്ടിയും സരിതയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച്, ഭരതന്‍ സംവിധാനം ചെയ്ത ‘കാതോട് കാതോരം’ എന്ന ചിത്രത്തിലെ ഗാനമാണ് ‘ന്നാ താന്‍ കേസ് കൊട്’ എന്ന ഏറ്റവും പുതിയ ചിത്രത്തിലൂടെ വീണ്ടും സ്‌ക്രീനുകളിലേക്കെത്തുന്നത്. ഓ. എന്‍. വി. കുറുപ്പ് രചിച്ച്, ഔസേപ്പച്ചന്‍ ഈണം നല്‍കിയ ഈ നിത്യഹരിത ഗാനം കുഞ്ചാക്കോ ബോബന്റെ ചുവടുകളോടെയാണ് എത്തിയിരിക്കുന്നത്.

കാഴ്ച്ചയിലും സംസാരത്തിലുമെല്ലാം ഇതുവരെ ചെയ്തതില്‍ നിന്നും പൂര്‍ണ്ണമായും വ്യത്യസ്തതയുള്ള കഥാപാത്രമാണ് ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തില്‍ ചാക്കോച്ചന്‍ അവതരിപ്പിക്കുന്നത്. രാജീവന്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്.