തിയേറ്ററുകളിൽ ചിരിയുടെ പൂരമൊരുക്കിയ സുരേഷ് ഗോപിയുടെ ‘മേം ഹൂം മൂസ’ ഒടിടിയിലേക്ക്!

തിയേറ്ററുകളിൽ ചിരിയുടെ പൂരമൊരുക്കിയ സുരേഷ് ഗോപി ചിത്രമായിരുന്നു മേം ഹൂം മൂസ. സുരേഷ് ഗോപി ഇതുവരെ കാണത്ത വേഷത്തിലും ഭാവത്തിലുമാണ് മേം ഹൂം മൂസ. തിയറ്ററുകളിൽ സുരേഷ് ഗോപിയുടേതായി ഏറ്റവും ഒടുവിൽ പ്രദർശനത്തിന് എത്തിയ…

തിയേറ്ററുകളിൽ ചിരിയുടെ പൂരമൊരുക്കിയ സുരേഷ് ഗോപി ചിത്രമായിരുന്നു മേം ഹൂം മൂസ. സുരേഷ് ഗോപി ഇതുവരെ കാണത്ത വേഷത്തിലും ഭാവത്തിലുമാണ് മേം ഹൂം മൂസ. തിയറ്ററുകളിൽ സുരേഷ് ഗോപിയുടേതായി ഏറ്റവും ഒടുവിൽ പ്രദർശനത്തിന് എത്തിയ ചിത്രമാണ് ‘മേം ഹൂം മൂസ’. ജിബു ജേക്കബ് ആണ് ചിത്രം സംവിധാനം ചെയ്തത്. മോശമല്ലാത്ത പ്രതികരണമാണ് മോശമല്ലാത്ത പ്രതികരണമാണ് ലഭിച്ചത്.


ഇപ്പോഴിതാ ജിബു ജേക്കബ് സംവിധാനം ചെയ്ത മേം ഹൂം മൂസ ഒടിടി സ്ട്രീമിംഗിന് എത്തുന്നു എന്ന വാർത്തയാണ് പുറത്ത് വരുന്നത്. സിനിമ സീ 5ലാണ് സ്ട്രീം ചെയ്യുകയെന്നും നവംബർ 11 മുതലാണ് സ്ട്രീമിംഗ് ആരംഭിക്കുക എന്നുമാണ് റിപ്പോർട്ട് വരുന്നത്. ഒരു റിട്ടേർഡ് മിലിട്ടിറി കഥാപാത്രമായാണ് സുരേഷ് ഗോപി മേം ഹൂം മൂസയിൽ എത്തിയത്. നിലവിടെ സാമൂഹ്യ വിഷയങ്ങൾക്കൊപ്പം ശക്തമായ കുടുംബ പശ്ചാത്തലവുമായാണ് മേം ഹൂം മൂസയുടെ പ്രമേയം.

ചിത്രത്തിൽ ജോണി ആന്റണി,സൈജു കുറുപ്പ്, ഹരീഷ് കണാരൻ, മിഥുൻ രമേശ്,മേജർ രവി, പുനം ബജ്‌വ ,അശ്വിനി റെഡ്ഡി, സ്രിന്ദ, ശശാങ്കൻ മയ്യനാട് എന്നിവരും പ്രധാന വേഷങ്ങളായി എത്തുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് വിഷ്ണു നാരായണനും എഡിറ്റിംഗ് സൂരജ് ഈഎസ് നിർവ്വഹിക്കുന്നു.സെപ്റ്റംബർ 30ന് ആണ് സിനിമ തിയേറ്ററുകളിൽ എത്തിയത്.