Film News

വരാനിരിക്കുന്ന സിനിമയുടെ പേര് ഊഹിക്കാന്‍ കഴിയുമോ? ആരാധകരെ ചലഞ്ച് ചെയ്ത് വിവേക് അഗ്‌നിഹോത്രി

ആരാധകര്‍ക്ക് ചലഞ്ചുമായി ‘ദി കശ്മീര്‍’ ഫയല്‍സിന്റെ സംവിധായകന്‍ വിവേക് രഞ്ജന്‍ അഗ്‌നിഹോത്രിയുടെ പുതിയ ചിത്രം. ട്വിറ്ററിലൂടെ തന്റെ വരാനിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ്. പ്രേക്ഷകര്‍ക്ക് ചലഞ്ചുമായി വ്യത്യസ്തമായ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്.


പോസ്റ്ററില്‍ ‘THE (__) WAR’ എന്നാണ് എഴുതിയിരിക്കുന്നത്. ചുവടെ, ദി വാര്‍ എന്ന രണ്ട് വാക്കിന് ഇടയിലുള്ള വാക്ക് പൂരിപ്പിക്കാനും അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്. ‘എന്റെ അടുത്ത സിനിമയുടെ പേര് നിങ്ങള്‍ക്ക് ഊഹിക്കാന്‍ കഴിയുമോ?’ എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം പോസ്റ്റ് പങ്കുവച്ചത്.

എന്നാല്‍ ആരാധകരും വിട്ടില്ല, വെല്ലുവിളി ഏറ്റെടുത്തിരിക്കുകയാണ്. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റ് ചെയ്യുന്നത്. ‘വാക്‌സിന്‍’, ‘കോവിഡ് ദ കോവിഡ് വാര്‍’ എന്നിങ്ങനെയാണ് കമന്റുകള്‍. വിവേകിന്റെ പ്രൊഡക്ഷന്‍ ഹൗസായ ഐ ആം ബുദ്ധ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം.

Trending

To Top