‘ഞങ്ങളെ ഏല്‍പ്പിക്ക്, ഞങ്ങള് കാണിച്ച് തരാം എങ്ങനെ ഭരിക്കണമെന്ന്’- ‘മെമ്പര്‍ രമേശന്‍ ഒമ്പതാം വാര്‍ഡ്’ ടീസര്‍ പുറത്ത്

അര്‍ജുന്‍ അശോകന്‍ നായകനായി എത്തുന്ന പുതിയ ചിത്രം ‘മെമ്പര്‍ രമേശന്‍ ഒമ്പതാം വാര്‍ഡ്’ ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. നവാഗതരായ ആന്റോ ജോസ് പെരേരയും എബി ട്രീസ പോളും ചേര്‍ന്ന് രചന നിര്‍വഹിച്ച് സംവിധാനം ചെയ്യുന്ന…

അര്‍ജുന്‍ അശോകന്‍ നായകനായി എത്തുന്ന പുതിയ ചിത്രം ‘മെമ്പര്‍ രമേശന്‍ ഒമ്പതാം വാര്‍ഡ്’ ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. നവാഗതരായ ആന്റോ ജോസ് പെരേരയും എബി ട്രീസ പോളും ചേര്‍ന്ന് രചന നിര്‍വഹിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ് മെമ്പര്‍ രമേശന്‍ ഒമ്പതാം വാര്‍ഡ്. രാഷ്ട്രീയം പശ്ചാത്തലമാക്കി കഥ പറയുന്ന ചിത്രം ബോബന്‍ ആന്‍ഡ് മോളി എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ബോബന്‍, മോളി എന്നിവരാണ് നിര്‍മിക്കുന്നത്. ഗായത്രി അശോകാണ് ചിത്രത്തിലെ നായിക.

ചെമ്പന്‍ വിനോദ്, സാബുമോന്‍ അബ്ദുസ്സമദ്, ശബരീഷ് വര്‍മ്മ, രണ്‍ജി പണിക്കര്‍, ഇന്ദ്രന്‍സ്, മാമുക്കോയ, സാജു കൊടിയന്‍, ജോണി ആന്റണി, ബിനു അടിമാലി, അനൂപ് (ഗുലുമാല്‍), മെബിന്‍ ബോബന്‍, അഭിമന്യു, ശാരിക ഗീതുസ്, സ്മിനു സിജോ, സിനി അബ്രഹാം, സജാദ് ബ്രൈറ്റ്, കല എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. പേര് സൂചിപ്പിക്കുന്നത് പോലെ രമേശന്‍ എന്ന യുവ രാഷ്ട്രീയ നേതാവിന്റെ കഥയാണ് ചിത്രം പറയുന്നത്. സൗഹൃദത്തിനും പ്രണയത്തിനും ഏറെ പ്രാധാന്യം നല്‍കുന്ന ചിത്രം ഫെബ്രുവരി 18ന് തിയേറ്ററുകളിലെത്തും. ചിത്രത്തിലെ ഗാനങ്ങള്‍ ഇതിനോടകം തന്നെ വൈറലായിരുന്നു.