Film News

ജയസൂര്യ- മഞ്ജു വാര്യര്‍ ഒന്നിക്കുന്ന ‘മേരി ആവാസ് സുനോ’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു

meri-awas-suno-release-date-announced

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ജയസൂര്യ- മഞ്ജു വാര്യര്‍ ചിത്രം ‘മേരി ആവാസ് സുനോ’ യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. മെയ് 13നാണ് ചിത്രം തീയേറ്ററുകളില്‍ എത്തുക. മഞ്ജു വാര്യരും ജയസൂര്യയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ‘മേരി ആവാസ് സുനോ’. ജി പ്രജേഷ് സെന്‍ ആണ് സംവിധാനം. യൂണിവേഴ്സല്‍ സിനിമയുടെ ബാനറില്‍ ബി.രാകേഷ് ആണ് നിര്‍മ്മാണം.

https://www.facebook.com/theManjuWarrier/posts/pfbid02shj7qTfSdnqj7iaShXQyo2bZyAvEG4ZV7tBxKeRpHE2yVBfeXehMs94a6CJACYU1l

ചിത്രത്തില്‍ റേഡിയോ ജോക്കിയായി ജയസൂര്യയും ഡോക്ടറായി മഞ്ജുവാര്യരും എത്തുന്നു. ശിവദയും പ്രധാനവേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ ജോണി ആന്റണി, ഗൗതമി നായര്‍, സോഹന്‍ സീനുലാല്‍, സുധീര്‍ കരമന,ജി.സുരേഷ് കുമാര്‍, ദേവി അജിത്, മിഥുന്‍ വേണുഗോപാല്‍ എന്നിവരും അഭിനയിച്ചിരിക്കുന്നു. സംവിധായകരായ ശ്യാമപ്രസാദും ഷാജി കൈലാസും അതിഥി വേഷത്തിലെത്തുന്നുണ്ട്.

ഛായാഗ്രഹണം വിനോദ് ഇല്ലംപള്ളി. ആന്‍ സരിഗ, വിജയകുമാര്‍ പാലക്കുന്ന് എന്നിവര്‍ സഹനിര്‍മാതാക്കളാണ്. എഡിറ്റിങ് ബിജിത് ബാല. പ്രൊജക്ട് ഡിസൈനര്‍ ബാദുഷ.എന്‍.എം. ക്യാമറ സെക്കന്റ് യൂണിറ്റ് നൗഷാദ് ഷെരീഫ്, കലാസംവിധാനം ത്യാഗു തവനൂര്‍,, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജിത്ത് പിരപ്പന്‍കോട്, മേക്കപ്പ് പ്രദീപ് രംഗന്‍, വസ്ത്രാലങ്കാരം അക്ഷയ പ്രേംനാഥ്, സമീറ സനീഷ്, സരിത ജയസൂര്യ.

Trending

To Top