Film News

‘ഹാപ്പി ബര്‍ത്ത്‌ഡെ വൈഫീ’ മിയയ്ക്ക് ആശംസയുമായി അശ്വിന്‍

അഭിനയ ജീവിതത്തോടൊപ്പം സമൂഹമാധ്യമങ്ങളിലും താരമാണ് മിയ ജോര്‍ജ്.. തന്റേയും കുടുംബത്തിന്റേയും വിശേഷങ്ങള്‍ പങ്കുവെച്ച് മിയ എപ്പോഴും ആരാധകര്‍ക്ക് മുന്നില്‍ എത്താറുണ്ട്്. മകന്‍ ജനിച്ച ശേഷവും സിനിമയില്‍ സജീവമായ താരത്തിന്റെ തമിഴ് ചിത്രം കോബ്ര ശ്രദ്ധിക്കപ്പെട്ടിരുന്നു.

വിക്രം നായകനായി എത്തിയ ചിത്രത്തില്‍ മിയ ഒരു പ്രധാന വേഷത്തില്‍ എത്തിയിരുന്നു. സിനിമയ്ക്കൊപ്പം ടെലിവിഷന്‍ രംഗത്തും നിറസാന്നിധ്യമാണ് മിയ ജോര്‍ജ്.. ചാനല്‍ ഷോയില്‍ വിധികര്‍ത്താവായി എല്ലാം മിയ മലയാളി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്താറുണ്ട്. താരം അഭിനയിച്ച സിനിമ കോബ്രയ്ക്ക് സമ്മിശ്ര പ്രതികരണം ആയിരുന്നെങ്കില്‍ കൂടിയും തിരിച്ച് വരവിന് ശേഷം താരത്തിന് ലഭിച്ച നല്ലൊരു ഓപ്പണിംഗ് തന്നെ ആയിരുന്നു ഈ സിനിമ. മിയ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടുള്ള മറ്റ് സിനിമകള്‍ അണിയറയില്‍ ഒരുങ്ങുകയാണ്.

 

View this post on Instagram

 

A post shared by Philip Appu Ashwin (@ashphilipo)

ഇപ്പോഴിതാ മിയയുടെ പിറന്നാള്‍ ദിവസമായ ഇന്ന് ഭര്‍ത്താവ് അശ്വിന്‍ പങ്കുവച്ച ചിത്രമാണ് ശ്രദ്ധ നേടുന്നത്. ‘ഹാപ്പി ബര്‍ത്ത്‌ഡെ വൈഫീ’ എന്നാണ് അശ്വിന്‍ ചിത്രത്തിനു താഴെ കുറിച്ചത്. ഇരുവരും ഒരേ നിറത്തിലുള്ള വസ്ത്രമാണ് അണിഞ്ഞിരിക്കുന്നത്. ചിത്രത്തിനു താഴെ നിരവധി പേരാണ് കമന്റുകളുമായെത്തിയത്. 2020 സെപ്റ്റംബര്‍ 12നായിരുന്നു മിയയും ബിസിനസ്സുകാരനായ അശ്വിനും തമ്മിലുള്ള വിവാഹം. കണ്‍സ്ട്രക്ഷന്‍ കമ്പനി ഉടമയാണ് അശ്വിന്‍.

Trending

To Top