‘പുലിയും പൂച്ചയും ഒറ്റ ക്ലിക്കില്‍’! അരുമയോടൊപ്പം ലാലേട്ടന്‍

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് താരരാജാവ് മോഹന്‍ലാല്‍. ദിവസവും ജീവിതത്തിലെ നിമിഷങ്ങള്‍ തരം പങ്കുവയ്ക്കാറുണ്ട്. വര്‍ക്ക് ഔട്ടിന്റെയും പാചകം ചെയ്യുന്നതിന്റെയും, വീടിനുള്ളിലെ കൊച്ചു കൊച്ചു സന്തോഷങ്ങളുമടക്കം മോഹന്‍ലാല്‍ തന്റെ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. താരം മാത്രമല്ല, നല്ലൊരു…

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് താരരാജാവ് മോഹന്‍ലാല്‍. ദിവസവും ജീവിതത്തിലെ നിമിഷങ്ങള്‍ തരം പങ്കുവയ്ക്കാറുണ്ട്. വര്‍ക്ക് ഔട്ടിന്റെയും പാചകം ചെയ്യുന്നതിന്റെയും, വീടിനുള്ളിലെ കൊച്ചു കൊച്ചു സന്തോഷങ്ങളുമടക്കം മോഹന്‍ലാല്‍ തന്റെ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.

താരം മാത്രമല്ല, നല്ലൊരു മൃഗസ്‌നേഹി കൂടിയാണ് ലാലേട്ടന്‍. നായകളും പൂച്ചകളും കുറെ പേരുണ്ട് ലാലേട്ടന്റെ അരുമകള്‍. ഇപ്പോഴിതാ താരത്തിന്റെ പുതിയ ഒരു ക്യൂട്ട് ചിത്രമാണ് വൈറലാകുന്നത്.

തന്റെ അരുമകളിലൊന്നായ പൂച്ചയ്ക്കൊപ്പമുള്ള ചിത്രമാണ് മോഹന്‍ലാല്‍ പങ്കുവെച്ചത്. പൂച്ചയുടെ നെറ്റിയില്‍ തന്റെ നെറ്റി ചേര്‍ത്ത് വെച്ച് മുഖാമുഖം നോക്കുന്ന ഹൃദ്യമായ ചിത്രമാണ് താരം പങ്കുവച്ചത്. ആരാധകരുടെ രസകരമായ കമന്റുകളാണ് ചിത്രത്തിന് താഴെ നിറയുന്നത്.

‘ഇത്ര ഇഷ്ടപ്പെട്ട ഒരു ഫോട്ടോ ഇട്ടിട്ടില്ല ലാലേട്ടന് പൊന്‍തൂവല്‍ കൂടി, സമ്മര്‍ ഇന്‍ ബത്ലഹേമിലെ പൂച്ചയാണോ ലാലേട്ടാ, പുലിയും പൂച്ചയും ഒറ്റ ക്ലിക്കില്‍, സിംഹവും പൂച്ചയും ഒറ്റ ഫ്രെയിമില്‍’, എന്നിങ്ങനെ പോകുന്നു ചിത്രത്തിന്റെ കമന്റുകള്‍. എന്തായാലും താരരാജാവിനെയും അരുമയെയും ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

ദിവസങ്ങള്‍ക്ക് മുമ്പ് ‘മോഹന്‍ലാല്‍ ഒരു ആവാസ വ്യൂഹം’ എന്ന പേരില്‍ ഒരു ക്യാരിക്കേച്ചര്‍ വീഡിയോ പുറത്തുവന്നിരുന്നു. ആര്‍ട്ടിസ്റ്റ് സുരേഷ് ബാബുവാണ് മോഹന്‍ലാലിന്റെ ക്യാരിക്കേച്ചര്‍ വരച്ചത്. ഭാര്യക്കും മക്കള്‍ക്കും പുറമേ പത്തോളം വളര്‍ത്തു മൃഗങ്ങളും മോഹന്‍ലാലിനൊപ്പം ക്യാരിക്കേച്ചറില്‍ ഇടംപിടിച്ചിരിക്കുന്നു. ഈ വീഡിയോയും ആരാധകര്‍ ഏറ്റെടുത്തിരുന്നു.