Film News

ഡെഡിക്കേഷന്റെ അങ്ങേയറ്റം ലാലേട്ടന്‍!!!

ഫിറ്റ്‌സിന് യാതൊരു വിട്ട് വീഴ്ചയും ചെയ്യാത്തവരാണ് സിനിമാ താരങ്ങള്‍. സിനിമയില്‍ നിലനില്‍ക്കാന്‍ അത്രമാത്രം കഷ്ടപ്പെടുന്നുണ്ട് ഒാരോ താരങ്ങളും. കഥാപാത്രത്തിന് ആവശ്യമായ വണ്ണം കൂട്ടാനും കുറയ്ക്കാനുമെല്ലാം പാടുപെടാറുണ്ട് താരങ്ങള്‍. അക്കൂട്ടത്തിലാണ് മലയാളത്തിന്റെ സ്വന്തം മോഹന്‍ലാലും. സിനിമയ്ക്ക് വേണ്ടി എന്ത് ലെവല്‍ എത്താനും വര്‍ക്കൗട്ട് ചെയ്യാറുണ്ട് താരം.

ഇപ്പോഴിതാ താരം പങ്കുവച്ച പുതിയ വര്‍ക്കൗട്ട് വീഡിയോയാണ് വൈറലാകുന്നത്. ജിം കോസ്റ്റ്യൂം അണിഞ്ഞ്, വ്യായാമം ചെയ്യുന്ന താരത്തിന്റെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടത്ത് കഴിഞ്ഞു.

നിരവധി പേരാണ് ഫോട്ടോയ്ക്ക് കമന്റുകളുമായി എത്തിയത്. ലാലേട്ടന്റെ ഡെഡിക്കേഷനെ പുകഴ്ത്തുകയാണ് ആരാധകര്‍. ഡെഡിക്കേഷന്റെ അങ്ങേ ലെവല്‍ ആണ് ലാലേട്ടന്‍ എന്നൊക്കെയാണ് കമന്റുകള്‍. ഇതിന് മുന്‍പും താരം വര്‍ക്ക്ഔട്ട് ചെയ്യുന്ന വീഡിയോയും ഫോട്ടോയുമെല്ലാം പങ്കിട്ടിരുന്നു. അതെല്ലാം തന്നെ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു. രജനീകാന്തിനൊപ്പമുള്ള പുതിയ ചിത്രം ജയിലറിന്റെ ഷൂട്ടിംഗ് തിരക്കിലാണ് താരമിപ്പോള്‍.

Trending

To Top