‘ഇരുവരും ഇത് പതിമൂന്നാമത്തെ തവണയാണ് ഇങ്ങനെ ക്ലാഷ് റിലീസുമായി വരുന്നത്’

ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളാണ് വിജയ്‌യുടെ വാരിസും അജിത്തിന്റെ തുനിവും. ജനുവരി 11നാണ് രണ്ട് ചിത്രങ്ങളും തിയേറ്ററുകളിലെത്തുന്നത്. പതിമൂന്നാമത്തെ തവണയാണ് ഇരുവരുടേയും ചിത്രങ്ങള്‍ ഒരുമിച്ചെത്തുന്നത്. ഇപ്പോഴിതാ ഇതിനെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.…

ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളാണ് വിജയ്‌യുടെ വാരിസും അജിത്തിന്റെ തുനിവും. ജനുവരി 11നാണ് രണ്ട് ചിത്രങ്ങളും തിയേറ്ററുകളിലെത്തുന്നത്. പതിമൂന്നാമത്തെ തവണയാണ് ഇരുവരുടേയും ചിത്രങ്ങള്‍ ഒരുമിച്ചെത്തുന്നത്. ഇപ്പോഴിതാ ഇതിനെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘വീണ്ടുമൊരു ക്ലാഷില്‍ വാരിസും തുനിവും ബോക്‌സോഫീസില്‍ എന്താണ് സൃഷ്ടിക്കാന്‍ പോകുന്നതെന്ന് നമ്മള്‍ കാണാന്‍ ശേഷിക്കുന്നത് മണിക്കൂറുകള്‍ മാത്രം. കാത്തിരിക്കാം ഈ പൊങ്കല്‍ ഉത്സവത്തിനെന്നാണ് രാഹുല്‍ മാധവന്‍ മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

സൗത്ത് ഇന്ത്യൻ സിനിമയിലെ ആരാധകരുടെ ഹരമായ വിജയും അജിത്തും വീണ്ടും ഒരു സീസണിൽ ചിത്രങ്ങളുമായി വരുകയാണ്. ഏതാണ്ട് ഒരേസമയം സിനിമയിൽ വന്ന് ഇൻഡസ്ട്രിയിലും പ്രേക്ഷകമനസിലും തങ്ങളുടേതായ സ്ഥാനം നേടിയ ഇരുവരും ഇത് പതിമൂന്നാമത്തെ തവണയാണ് ഇങ്ങനെ ക്ലാഷ് റിലീസുമായി വരുന്നത്.ആ ചിത്രങ്ങളും അവയുടെ സ്റ്റാറ്റസിലേക്കും ഒരെത്തിനോട്ടം..
(ചെറിയ ദിവസങ്ങളുടെ വ്യത്യാസത്തിൽ റിലീസ് ആയവയും ലിസ്റ്റിൽ ചെയ്തിട്ടുണ്ട് ).
🔸1996 പൊങ്കലിന് വിജയുടെ കോയമ്പത്തൂർ മാപ്പിളയും അജിത്തിന്റെ വാൻമതിയും ഒരുമിച്ചു റിലീസായി, ഇത് രണ്ടും ഹിറ്റായിരുന്നു.
🔸അതേ വർഷം വിജയുടെ കരിയർ തന്നെ മാറ്റിമറിച്ച പൂവേ ഉനക്കാകെയും അജിത്തിന്റെ കല്ലൂരിവാസലും സെയിം ടൈം വന്നു. പൂവേ ഉനകാകെ ബ്ലോക്ക്‌ ബസ്റ്ററും കല്ലൂരി ഫ്ലോപ്പുമായി.
🔸അടുത്തത് 97 പൊങ്കലിനായിരുന്നു. വിജയ് കാലമെല്ലാം കാത്തിരിപ്പേൻ, അജിത് നേസം എന്നിവയുമായി വന്നപ്പോൾ വിജയ് ചിത്രം ആവറേജും നേശം ഫ്ലോപ്പുമായിമാറി.
🔸 97 അവസാനം വിജയുടെ കാതലുക്ക് മരിയാതയും അജിത്തിന്റെ ഇരട്ട ജഡൈ വയസും റിലീസായി. വിജയ് വലിയ വിജയം നേടി മറ്റേത് പരാജയവുമായി.
🔸1999 ൽ തുള്ളാതമനവും തുള്ളും, ഉന്നൈ തേടി എന്നിവ വന്നപ്പോൾ തുള്ളാത മനം ബ്ലോക്ക്‌ ബസ്റ്ററും മറ്റേത് ഹിറ്റുമായി.
🔸2000 ത്തിൽ വമ്പൻ പബ്ലിസിറ്റിയിൽ ഖുഷി,ഉന്നൈകൊടു എന്നൈ തരുവേൻ എന്നിവ ഒരേദിവസം റിലീസ് ആയി. ഖുഷി വിജയുടെ താരമൂല്യം ഇരട്ടിയാക്കിയപ്പോൾ ഉന്നൈകൊട് അജിത്തിന്റെ കരിയറിലെ വലിയ പരാജയങ്ങളിലൊന്നായി.
🔸 2001 പൊങ്കാലിന് വിജയ് ഫ്രണ്ട്സുമായും അജിത് ദീനയുമായി വന്നു. ഒരെണ്ണം മലയാളറീമേക്കും മറ്റേത് മലയാളപടത്തിന്റെ അല്പം കോപ്പിയുമായിരുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. ഈ രണ്ടു പടവും ഹിറ്റായിരുന്നു.
🔸2002 ദീപാവലിക്ക് വിജയുടെ ഭഗവതിയും അജിത്തിന്റെ വില്ലനും മെഗാറിലീസുകളായി. അന്നേരം ഭഗവതി വിജയം നേടിയെങ്കിലും വില്ലനാണ് മെഗാഹിറ്റ്‌ ആയത് .
🔸ഒരു വർഷത്തിനു ശേഷം 2003ൽ ദീപാവലിക്ക് തിരുമലയുമായി വിജയും ആഞ്ചനേയയുമായി അജിത്തും ഏറ്റുമുട്ടി. വിജയ് മാത്രം വിജയം നേടി മറ്റേത് ബിഗ് ലോസ്സുമായി.
🔸ഏതാണ്ട് മൂന്നു വർഷത്തിനടുത്തായപ്പോൾ ഇരുവരുടെയും ക്ലാഷ് റിലീസ് വന്നത് 2006 ൽ പൊങ്കലിനായിരുന്നു.ആദിയും പരമശിവനും. രണ്ടും ഫ്ലോപ്പ് ആയിരുന്നു.
🔸2007 പൊങ്കലിന് പോക്കിരിയും ആൾവാറും തമ്മിലുള്ള താരയുദ്ധം തന്നെയായിരുന്നു. പോക്കിരി വിജയെ മേലോട്ട് പൊക്കിയപ്പോൾ ആൾവാർ ആൾക്കാരെ വെറുപ്പിച്ചു.
🔸പിന്നീട് ഏഴു വർഷങ്ങൾക്ക് ശേഷം ഇളയദളപതിയും തലയും കൊമ്പുകോർത്തത് 2014 പൊങ്കലിനാണ്. അന്നേരം വിജയ് ജില്ലയും അജിത് വീരവുമായി വന്നു. ഇതിൽ അജിത് മുന്നിൽ എത്തിയപ്പോൾ ജില്ലാ ശരാശരിക്കുമേൽ വിജയം മാത്രം നേടിയൊതുങ്ങി.
ഇപ്പോൾ വീണ്ടും ഒമ്പത് വർഷം കഴിഞ്ഞിരിക്കുന്നു. ഇന്ന് വിജയ് ദളപതിയാണ്, അജിത്തിന് തല എന്ന പദവി വേണ്ടതാനും. വീണ്ടുമൊരു ക്ലാഷിൽ വാരിസും തുനിവും ബോക്സോഫീസിൽ എന്താണ് സൃഷ്ടിക്കാൻ പോകുന്നതെന്ന് നമ്മൾ കാണാൻ ശേഷിക്കുന്നത് മണിക്കൂറുകൾ മാത്രം. കാത്തിരിക്കാം ഈ പൊങ്കൽ ഉത്സവത്തിന്….