പുറത്തേക്ക് വിടുന്ന ശ്വാസം മാസ്‌ക് മൂലം വീണ്ടും ശരീരത്തിലേക്ക് പോവുകയാണ്, ഇത് ശ്വാസകോശത്തിന് കുഴപ്പമല്ലേ

തമിഴ് നടൻ വിവേക് കഴിഞ്ഞ ദിവസം ആയിരുന്നു മരണപ്പെട്ടത്, വിവേകിന്റെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിലാണ് സിനിമ ലോകം, വിവേക് മരണപ്പെട്ടത് ഹൃദയാഘാതം മൂലമാണെന്ന് ഡോക്ടറുമാർ പറഞ്ഞിരുന്നു, എന്നാൽ വിവേകിന്റെ മരണത്തിൽ പ്രതിഷേധിച്ച് തമിഴ് നടൻ…

തമിഴ് നടൻ വിവേക് കഴിഞ്ഞ ദിവസം ആയിരുന്നു മരണപ്പെട്ടത്, വിവേകിന്റെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിലാണ് സിനിമ ലോകം, വിവേക് മരണപ്പെട്ടത് ഹൃദയാഘാതം മൂലമാണെന്ന് ഡോക്ടറുമാർ പറഞ്ഞിരുന്നു, എന്നാൽ വിവേകിന്റെ മരണത്തിൽ പ്രതിഷേധിച്ച് തമിഴ് നടൻ മൺസൂൺ അലി ഖാൻ നടത്തിയ പ്രസ്താവനയാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. വിവേക് ഗുരുതരാവസ്ഥയിൽ ആയിരുന്നപ്പോൾ സമൂഹ മദ്യങ്ങൾക്ക് മുന്നിൽ നിന്ന് പൊട്ടിത്തെറിക്കുക ആയിരുന്നു അദ്ദേഹം. ഒരു കുഴപ്പവും ഇല്ലാതിരുന്ന വിവേകിന്റെ മരണത്തിനു കാരണം കോവിഡ് വാക്സിൻ ആണെന്ന് അദ്ദേഹം പറയുന്നു, കോവിഡ് എന്നൊരു രോഗം ഇല്ലെന്നും, എന്തിനാണ് അതിനു വേണ്ടി വാക്സിൻ എടുക്കുന്നത് എന്ന് അദ്ദേഹം ചോദിക്കുന്നു. എന്നാൽ മൺസൂണിന്റെ വാദം തള്ളി അധികൃതർ ഇന്നലെ രംഗത്ത് എത്തിയിരുന്നു.

മൺസൂൺ പറയുന്നത് ഇങ്ങനെ, എന്തിനാണ് നിര്‍ബന്ധിച്ച് കോവിഡ് വാക്‌സിന്‍ എടുപ്പിക്കുന്നത്. കുത്തി വയ്ക്കുന്ന മരുന്നില്‍ എന്തൊക്കെയുണ്ടെന്ന് നിങ്ങള്‍ക്ക് അറിയാമോ. ഒരു കുഴപ്പവുമില്ലായിരുന്നു വിവേകിന്. മാധ്യമങ്ങള്‍ ജനങ്ങളെ പേടിപ്പിക്കുകയാണ്. താന്‍ മാസ്‌ക് ധരിക്കാറില്ല. തെരുവില്‍ ഭിക്ഷക്കാര്‍ക്കൊപ്പം കിടന്ന് ഉറങ്ങിയിട്ടുണ്ട്. തെരുവ് നായകള്‍ക്കൊപ്പം കിടന്നുറങ്ങിയിട്ടുണ്ട്. തനിക്ക് ഒന്നും വന്നില്ലല്ലോ.

പുറത്തേക്ക് വിടുന്ന ശ്വാസം മാസ്‌ക് മൂലം വീണ്ടും ശരീരത്തിലേക്ക് പോവുകയാണ്. ശ്വാസകോശത്തിന് കുഴപ്പമല്ലേ ഇതെന്നും മന്‍സൂര്‍ ചോദിക്കുന്നു. ജോലിക്ക് പോകാന്‍ പറ്റുന്നുണ്ടോ ഇവിടെ. സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുടെ കാര്യം നോക്കൂ. ഈ കൊവിഡ് വാക്‌സിന്‍ കുഴപ്പമില്ലന്ന് പറഞ്ഞ് കുത്തിവയ്ക്കുന്നു. എങ്കില്‍ ഇന്‍ഷുറന്‍സ് തരൂ. 100 കോടി ഇന്‍ഷുറന്‍സ് തരൂ, കൊവിഡ് വാക്‌സിന്‍ എടുക്കുന്നവര്‍ക്ക്. ഇത് രാഷ്ട്രീയമാണ്. കൊവിഡ് എന്ന് പറഞ്ഞ് ജീവിക്കാന്‍ കഴിയുന്നില്ല. ഓരോ റേഷന്‍ കാര്‍ഡ് ഉടമയ്ക്കും ഒരു ലക്ഷം വച്ച് കൊടുക്ക്. അവര്‍ക്കും ജീവിക്കണ്ടേ എന്നായിരുന്നു മന്‍സൂറിന്റെ വാക്കുകള്‍.കോവിഡ് വാക്‌സിന്‍ എടുത്ത ശേഷമാണ് ഇങ്ങനെ സംഭവിച്ചത് എന്നാണ് മന്‍സൂര്‍ പറയുന്നത്. ഈ കൊറോണ ടെസ്റ്റ് അവസാനിപ്പിക്കൂ. ആ നിമിഷം കൊവിഡ് ഇന്ത്യയില്‍ കാണില്ല.