Film News

ആദ്യത്തേതാണ് നമുക്ക് എപ്പോഴും സ്പെഷ്യൽ, സന്തോഷ വാർത്ത പങ്കുവെച്ച് നസ്രിയ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നസ്രിയ. ബാലതാരമായിട്ടാണ് നസ്രിയ തന്റെ അഭിനയം തുടങ്ങുന്നത്, പിന്നീട് താരം നായികാ പദവിയിൽ എത്തി ചേരുകയായിരുന്നു. അവതാരിക ആയും താരം പ്രേക്ഷകർക്ക് മുന്നിൽ എത്തിയിട്ടുണ്ട്. പളുങ്ക്, ഒരു നാൾ വരും എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷമാണ് കൈകാര്യം ചെയ്തത്. മലയാളത്തിന് പുറമെ തമിഴിലും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.യുവ മ്യൂസിക് വീഡിയോ ടീമിന്റെ,തമിഴിലും മലയാളത്തിലും ഒരേ സമയം നിർമ്മിച്ച “നേരം” എന്ന സിനിമയിലൂടെ നായികയായി തമിഴ് സിനിമയിലും അരങ്ങേറി.

നയ്യാണ്ടി”, “രാജാറാണി” തുടങ്ങിയ സിനിമകളിലൂടെ തമിഴിലെ മുന് നിര നായകന്മാരുടെ നായികയായി അഭിനയിയ്ക്കാനുള്ള അവസരവും നസ്രിയയ്ക്ക് ലഭിച്ചു.  ഫഹദ് ഫാസിലുമായുള്ള വിവാഹത്തോടെ സിനിമയിൽ നിന്ന് ഇടവേളയെടുത്തെങ്കിലും പിന്നീട് കൂടെ എന്ന ചിത്രത്തിലൂടെ തിരിച്ചെത്തി, സോഷ്യൽ മീഡിയിൽ നസ്രിയ വളരെ ആക്റ്റീവ് ആണ്. താരം പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം വളരെ ശ്രദ്ധ നേടാറുണ്ട്. ഇപ്പോൾ പുതിയൊരു വിശേഷവുമായി എത്തിയിരിക്കുകയാണ് താരം. വിവാഹ ശേഷം നസ്രിയ അഭിനയിച്ച ചിത്രങ്ങൾ ആയിരുന്നു ട്രൻസും, മണിയറയിലെ അശോകനും. ഇപ്പോഴിതാ, ആദ്യമായി തെലുങ്ക് സിനിമയിൽ അഭിനയിക്കുന്നതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് നസ്രിയ.

എന്റെ സുന്ദരിനികി എന്ന ചിത്രത്തിലൂടെയാണ് നസ്രിയയുടെ തെലുങ്ക് അരങ്ങേറ്റം.ഇന്ന് എന്റെ ആദ്യ തെലുങ്ക് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുകയാണ്. ആദ്യത്തേത് എപ്പോഴും സ്പെഷൽ ആണല്ലോ, എന്റെ സുന്ദരനികിയും സ്പെഷൽ ആണ്, എന്നാണ് താരം തന്റെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചിരിക്കുന്നത്. വിവേക് അത്രേയ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നാനിയാണ് നായകൻ. നികേത് ബൊമ്മിയാണ് ഈ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിൽ നദിയ മൊയ്തു, തൻവി റാം എന്നിവരും അഭിനയിക്കുന്നുണ്ട്, നിരവധി പേരാണ് താരത്തിന് ആശംസ അറിയിച്ച് എത്തുന്നത്, വിവാഹ ശേഷം അഭിനയത്തിൽ നിന്നും ഒഴിവായി നിൽക്കുക ആയിരുന്നു നസ്രിയ, ആ സമയത്ത് നിരവധി പേരായിരുന്നു ഇനി സിനിമയിലേക്ക് തിരികെ എത്തില്ലേ എന്ന് താരത്തിനോട് ചോദിച്ചിരുന്നത്

Trending

To Top