Film News

‘കാന്താരയിലെ പോലെ ചെയ്ത കാംബോജി… ഒരു സാധാരണ പ്രേക്ഷകന് കണ്ടിരിക്കാന്‍ നന്നേ പാടാണ്’

വിനീത്, ലക്ഷ്മി ഗോപാലസ്വാമി, രചനാ നാരായണന്‍ കുട്ടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ദേശീയ അവാര്‍ഡ് ജേതാവ് വിനോദ് മങ്കര തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് കാംബോജി. 1970ല്‍ മലബാറില്‍ നടന്ന ഒരു യഥാര്‍ത്ത സംഭവത്തിന്റെ പശ്താത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ കഥകളിയുടേയും മോഹിനിയാട്ടത്തിന്റേയും നേര്‍ക്കാഴ്ചകളിലൂടെ കലാകാരന്മാരുടെ ജീവിത മുഹൂര്‍ത്തങ്ങള്‍ കാണിക്കുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘ഒരു സാധാരണ പ്രേക്ഷകന് കണ്ടിരിക്കാന്‍ നന്നേ പാടാണെന്ന് മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

വിനോദ് മങ്കരയുടെ കാംബോജി…. സിനിമയുടെ genre സെന്റിമെന്റല്‍ ഡ്രാമയാണ്. പക്ഷെ സിനിമ എടുത്തിരിക്കുന്നത് വളരെ സ്ലോ -പേസില്‍ ആണ്. ഒരു സാധാരണ പ്രേക്ഷകന് കണ്ടിരിക്കാന്‍ നന്നേ പാടാണ്. കാന്താരയിലെ പോലെ കല വെച്ചിട്ട് (തെയ്യം) ചെയ്ത ഒരു magical element തരാന്‍ പറ്റിയ theme തന്നെ ആയിരുന്നു കംബോജിയും. ഇവിടെ കഥകളി എന്നു മാത്രം.
(ഈ genre അല്‍പ്പം മാസ്സ് കൂടി കയറ്റി എടുത്തിരുന്നെങ്കില്‍ നന്നായിരുന്നു)വെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

പ്രശസത കവിയും ഗാനരചയിതാുമായ ഒ.എന്‍.വി കുറുപ്പ് അന്തരിക്കുന്നതിന് മുന്‍പ് എഴുതിയ മെലഡി ഗാനങ്ങളാണ് ചിത്രത്തിന്റെ ആകര്‍ഷണം. ഒ.എന്‍.വി എഴുതിയ മൂന്ന് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. എം ജയചന്ദ്രനാണ് സംഗീത സംവിധായകന്‍. വിനോദ് മങ്കരയും ഒരു ഗാനം രചിച്ചിട്ടുമ്ട്. യേശുദാസ് ചിത്ര ബോംബെ ജയശ്രീ ശ്രീവത്സന്‍ ജെ മേനോന്‍ എന്നിവരാണ് ഗായകര്‍. ഹരീഷ് പേരടി, ശിവജി ഗുരുവായൂര്‍, ബാലാജി, കലാമണ്ഡലം ഈശ്വരനുണ്ണി, കലാരജ്ഞിനി, സോനാനായര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

Trending

To Top