Film News

ഡോക്ടര്‍ പറഞ്ഞു വൈറ്റമിന്‍ ഡി കുറവാണെന്ന്! ബീച്ചില്‍ നിന്ന് ഹോട്ട് ലുക്കില്‍ മൃദുല മുരളി

2009ല്‍ പുറത്തിറങ്ങിയ റെഡ് ചില്ലീസ് എന്ന ചിത്രത്തിലൂടെ മലയാള സിനിമാ രംഗത്ത് എത്തിയ നടിയാണ് മൃദുല മുരളി. പിന്നീട് അന്യഭാഷാ ചിത്രങ്ങളിലും താരം ശ്രദ്ധ നേടിയിരുന്നു. സിനിമയില്‍ നിന്ന് ഇടയ്ക്ക് വെച്ച ഒരു ഇടവേള എടുത്തു എങ്കിലും മൃദുല സോഷ്യല്‍ മീഡിയ ഇടങ്ങളില്‍ വളരെ സജീവമായിരുന്നു, ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമില്‍ താരം പങ്കുവെച്ച ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്.

ഭര്‍ത്താവ് നിതിനൊപ്പം ബാലിയില്‍ അവധി ആഘോഷിക്കാന്‍ എത്തിയ ഫോട്ടോകളും വീഡിയോകളുമാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. ഇതില്‍ ഭര്‍ത്താവ് നിതിന്‍ എടുത്ത് നല്‍കിയ ഹോട്ട് ഫോട്ടോകളാണ് മൃദുല ഷെയര്‍ ചെയ്തിരിക്കുന്നത്. ബീച്ചില്‍ നിന്ന് ഉള്ളവയാണ് ഇതില്‍ അധിക ഫോട്ടോകളും. ഡോക്ടര്‍ എനിക്ക് വൈറ്റമിന്‍ ഡി കുറവാണെന്ന് പറഞ്ഞു അതുകൊണ്ട്..

എന്ന് കുറിച്ചാണ് ബാലിയില്‍ വെച്ചുള്ള ബീച്ച് ചിത്രങ്ങള്‍ നടി പങ്കുവെച്ചത് മൃദുല പങ്കുവെച്ച ഫോട്ടോയ്ക്ക് കൂട്ടുകാരികളും മറ്റ് പ്രിയപ്പെട്ടവരും ആരാധകരും കമന്റുകള്‍ പങ്കുവെച്ച് എത്തുന്നുണ്ട്. 2020ല്‍ ആയിരുന്നു മൃദുലയുടെ വിവാഹം നടന്നത്. പരസ്യ സംവിധായകന്‍ നിതിന്‍ ആണ് മൃദുലയുടെ ജീവിത പങ്കാളി. 2018 ല്‍ പുറത്തിറങ്ങിയ മാനിയാര്‍ കുടുംബം എന്ന തമിഴ് ചിത്രത്തോടെ മൃദുല

സിനിമാ രംഗത്ത് നിന്ന് ചെറിയ ഇടവേള എടുത്തിരുന്നു.. ഇപ്പോള്‍ വീണ്ടും പിസ്ത എന്ന തമിഴ് ചിത്രത്തിലൂടെ നടി അഭിനയത്തിലേക്ക് തിരിച്ച് എത്തിയിരിക്കുകാണ്. കൂടാതെ ഒരു ബിസിനസ് സംരംഭക കൂടിയാണ് ഇപ്പോള്‍ മൃദുല മുരളി.

Trending

To Top