Connect with us

Hi, what are you looking for?

Film News

അണ്ടർവാട്ടർ ഫോട്ടോഷൂട്ടുമായി അമല പോൾ!!

സമൂഹമാധ്യമങ്ങളിൽ നടി അമല പോളിന്റെ ഗ്ലാമറസ് അണ്ടർവാട്ടർ ഫോട്ടോഷൂട്ട് വിഡിയോ വൈറലായി മാറിയിരിക്കുകയാണ്.ടുണീഷ്യയിൽ അവധി ആഘോഷിക്കുന്നതിനിടയിൽ പകർത്തിയ വിഡിയോയാണ് വൈറലാവുന്നത്. താരത്തിന്റെ അണ്ടർവാട്ടർ വിഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത് അപ്പു പ്രഭാകറാണ്. രസകരമായ കമന്റുകളാണ് ഈ വിഡിയോയ്ക്കു ലഭിക്കുന്നത്.

അടുത്തിടെ വെള്ളച്ചാട്ടത്തിനരികിലെ കൂറ്റൻ പാറക്കെട്ടുകളിൽ അള്ളിപ്പിടിച്ചു കയറി കുതിച്ചു ചാടുന്ന അമല പോളിന്റെ വിഡിയോ വൈറലായിരുന്നു. ബാലിയിൽ നിന്നുള്ള വിഡിയോയാണ് അന്ന് നടി പങ്കുവച്ചിരിക്കുന്നത്. താരം തന്‌റെ സമ്മർ വെക്കേഷൻ ആഘോഷിക്കുന്ന തിരക്കിലാണ്. എല്ലാ വീഡിയോകളും പൊളിയാണ് എന്നാണ് ആരാധകർ പറയുന്നത്.

അതേ സമയം പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതമാണ് അമലയുടേതായി ഉടൻ റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം. പൃഥ്വിരാജിന്റെ ഭാര്യ വേഷമാണ് അമല ചെയ്യുന്നത്. ആടുജീവിതത്തിന്റെ ട്രെയ്‌ലർ അടുത്തിടെ പുറത്ത് വിട്ടിരുന്നു. സിനിമയിൽ അമലയ്ക്ക് പൃഥ്വിരാജിനൊപ്പം ഇന്റിമേറ്റ് സീൻ ഉണ്ടായിരുന്നു. സിനിമയ്ക്ക് ലിപ് ലോക്ക് ആവശ്യമുള്ളതുകൊണ്ടാണ് താൻ അതിൽ അഭിനയിച്ചതെന്നും തനിക്ക് ഇന്റിമേറ്റ് സീനൊന്നും ഒരു പ്രശ്‌നമെ അല്ലെന്നും അമല അടുത്തിയെ പറഞ്ഞിരുന്നു.

https://youtu.be/-s_NOvG2qRo

 

You May Also Like