ടിക് ടോക് മുത്തുമണി വിവാഹിതനായി; മകനേയും പിടിച്ചുള്ള അമ്പിളിയുടെ ചിത്രങ്ങള്‍ വൈറലാകുന്നു

വടക്കാഞ്ചേരി സ്വദേശി അമ്പിളി എന്ന് വിളിക്കുന്ന വിഘ്‌നേഷ് കൃഷ്ണയെ അറിയാത്ത മലയാളികള്‍ ചുരുക്കമായിരിക്കും. ടിക് ടോക്ക് വീഡിയോകളിലൂടെ ശ്രദ്ധിക്കപ്പെട്ട വിഘ്‌നേഷ് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ നേരത്തെ അറസ്റ്റിലായിരുന്നു. ഇപ്പോഴിതാ അമ്പിളിയുടെ വിവാഹ…

വടക്കാഞ്ചേരി സ്വദേശി അമ്പിളി എന്ന് വിളിക്കുന്ന വിഘ്‌നേഷ് കൃഷ്ണയെ അറിയാത്ത മലയാളികള്‍ ചുരുക്കമായിരിക്കും. ടിക് ടോക്ക് വീഡിയോകളിലൂടെ ശ്രദ്ധിക്കപ്പെട്ട വിഘ്‌നേഷ് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ നേരത്തെ അറസ്റ്റിലായിരുന്നു. ഇപ്പോഴിതാ അമ്പിളിയുടെ വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. വിവാഹ ശേഷം കയ്യിലിരിക്കുന്ന കുഞ്ഞിന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയ മുഴുവന്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. അമ്പിളിയും ഭാര്യയും തുളസിമാല ഒക്കെയായി ആണ് വിവാഹിതരായി നില്‍ക്കുന്നത്. ഒപ്പം മകനും ഇവരുടെ കൂടെയുണ്ട്. നിരവധി പേര്‍ അമ്പിളിക്ക് ആശംസകളുമായെത്തി.

‘പണ്ടൊക്കെ പ്രേമവും തേപ്പും കരച്ചിലും ഒക്കെ ആയിരുന്നു. ഇനി അങ്ങനെ ഒന്നും പറ്റില്ല. ഒരു അച്ഛന്‍ ഒക്കെ ആയില്ലേ. ഇനി പഴയതുപോലെ ഇറങ്ങാന്‍ പറ്റില്ല. ഇനി പുതിയൊരു ജീവിതം. കുടുംബം ഒക്കെ ആയിട്ട്” – ഇതായിരുന്നു താരം അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ പറഞ്ഞത്. താരം ടിക്ടോക് വീഡിയോകള്‍ ചെയ്യുന്നത് നിര്‍ത്താന്‍ പോവുകയാണ് എന്നായിരുന്നു ആരാധകര്‍ വിചാരിച്ചത്. നിര്‍ത്താന്‍ പോവുകയാണോ എന്ന് ചോദിച്ചാല്‍ താരം നല്‍കിയ ഉത്തരം ഇങ്ങനെ ആയിരുന്നു – ‘പഴയതുപോലെ വീഡിയോസ് ഒക്കെ ചെയ്യും. നമ്മള്‍ തെറ്റൊന്നും ചെയ്യാതെ നമ്മള്‍ എന്തിനാണ് വിട്ടുനില്‍ക്കുന്നത്? വീഡിയോസ് എല്ലാം പണ്ടത്തെപ്പോലെ പവര്‍ ആക്കിയിട്ട് ചെയ്യുമെന്നാണ് അമ്പിളി നേരത്തെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്.

ടിക്ടോക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു അമ്പിളി പ്രശസ്തനായത്. മുത്തുമണിയേ എന്നു വിളിച്ചാണ് അമ്പിളിയുടെ വീഡിയോകള്‍ ആരംഭിക്കാറ്. കുറച്ചു മാസങ്ങള്‍ക്കു മുമ്പായിരുന്നു താരം ബലാത്സംഗ കേസില്‍ ജയിലില്‍ ആവുന്നത്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി എന്ന് പരാതിയിലായിരുന്നു താരം ജയിലിലായത്.

എന്നാല്‍ താന്‍ പ്രണയിച്ച് പറ്റിച്ചിട്ടില്ലെന്നും പെണ്‍കുട്ടി തന്റെ കൂടെ ആണ് കഴിയുന്നത് എന്നും അമ്പിളി പറഞ്ഞു. അമ്പിളി പ്രണയിച്ച് ചതിച്ചിട്ടില്ലെന്ന് പെണ്‍കുട്ടിയും പറഞ്ഞതോടെ ആണ് അമ്പിളി ജയില്‍ മോചിതന്‍ ആയത്.