ഈ സിനിമ ഇഷ്ടപ്പെടാന്‍ വലിയ ബുദ്ധിയൊന്നും വേണ്ട! നിവിന്‍ പോളി ചിത്രത്തെ കുറിച്ച് നാദിര്‍ഷ!

നിവിന്‍ പോളിയും ആസിഫ് അലിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ഏറ്റവും പുതിയ സിനിമയായിരുന്നു മഹാവീര്യര്‍. ഇപ്പോഴിതാ സിനിമയെ കുറിച്ച് നടനും സംവിധായകനുമായ നാദിര്‍ഷ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. സിനിമയെ കുറിച്ച് തന്റെ ഔദ്യോഗിക…

നിവിന്‍ പോളിയും ആസിഫ് അലിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ഏറ്റവും പുതിയ സിനിമയായിരുന്നു മഹാവീര്യര്‍. ഇപ്പോഴിതാ സിനിമയെ കുറിച്ച് നടനും സംവിധായകനുമായ നാദിര്‍ഷ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. സിനിമയെ കുറിച്ച് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് അദ്ദേഹം ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. മഹാവീര്യര്‍ ഇന്നാണ് കണ്ടത്.

സിനിമ ഇറങ്ങിയ ഉടനെ കാണണം എന്നു വിചാരിച്ചിരുന്നതാണ് പക്ഷേ ചില നിരൂപണങ്ങള്‍ വായിച്ചതോടെ കാണണോ എന്ന് സംശയമായി എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചിരുന്നത്. മഹാവീര്യര്‍ ഇന്നാണ് കണ്ടത്. സിനിമ ഇറങ്ങിയ ഉടനെ കാണണം എന്നു വിചാരിച്ചിരുന്നതാണ് അപ്പോഴാണ് ഇത് ബുദ്ധിയുള്ളവര്‍ക്കേ കണ്ടാല്‍ മനസ്സിലാകൂ എന്ന് ആരോ ഒക്കെ നിരുപണം എഴുതി കണ്ടത് .അപ്പോള്‍ പിന്നെ ഞാന്‍ കാണണോ എന്നൊരു സംശയം…

പിന്നെ രണ്ടും കല്‍പ്പിച്ചാണ് ഈ സിനിമ കാണാന്‍ പോയതെന്ന് നാദിര്‍ഷ പറയുന്നു. മഹാവീര്യര്‍ എന്ന സിനിമ ഇഷ്ടമായി എന്നാണ് അദ്ദേഹം കുറിയ്ക്കുന്നത്. മാത്രമല്ല സിനിമയുടെ സംവിധായകന്‍ എബ്രിഡ് ഷൈനിനോട് വല്ലാത്ത ആദരവും തോന്നി എന്നും നാദിര്‍ഷ കുറിയ്ക്കുന്നു.

എന്തായാലും സിനിമ കണ്ട് കഴിഞ്ഞപ്പോള്‍ തനിക്ക് ഒരു കാര്യം മനസ്സിലായി എന്നാണ് നാദിര്‍ഷ പറഞ്ഞത്. അതായത്.. ഈ സിനിമ ഇഷ്ടപ്പെടാന്‍ പ്രത്യേകിച്ച് വലിയ ബുദ്ധിയൊന്നും വേണമെന്നില്ലെന്നും നാദിര്‍ഷ പറയുന്നു. ഒപ്പം നിവിന്‍ പോളിയ്ക്കും ആസിഫ് അലിയ്ക്കും അഭിനന്ദനങ്ങളും നാദിര്‍ഷ അറിയിക്കുന്നു. ഫാന്റസിയും ടൈം ട്രാവലും എല്ലാം ഉള്‍പ്പെടുത്തി മലയാള സിനിമയില്‍ മറ്റൊരു പരീക്ഷണം തീര്‍ത്ത സിനിമയായിരുന്നു മഹാവീര്യര്‍.