Film News

‘ഒരു സൈക്കോളജിക്കല്‍ പരിസരത്തില്‍ നിന്ന് കൊണ്ടാണ് ലിജോ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്’

സിനിമാസ്വാദകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രം നന്‍പകല്‍ നേരത്ത് മയക്കം തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ഐ. എഫ്. എഫ്. കെയില്‍ പ്രദര്‍ശിപ്പിച്ച നന്‍പകല്‍ നേരത്ത് മയക്കം പ്രേക്ഷകരുടെ പ്രിയങ്കരമായ ചിത്രമായി മാറുകയും പ്രേക്ഷക സ്വീകാര്യതക്കുള്ള അവാര്‍ഡ് നേടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘ആമേന്‍, ചുരുളി, ഈ മാ യൂ, എന്നിവയ്ക്കൊപ്പം എത്തില്ലെങ്കില്‍ പോലും മികച്ച ചിത്രം തന്നെയാകുന്നു നന്‍പകല്‍ നേരത്ത് മയക്കമെന്ന് നാരായണന്‍ മൂവീ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു.

ഇന്നലെയാണ് ലിജോ ജോസ് പെല്ലിശേരിയുടെ മമ്മൂട്ടി ചിത്രം നന്‍പകല്‍ നേരത്ത് മയക്കം കണ്ടത്. പെരിന്തല്‍മണ്ണയിലെ വമ്പന്‍ തിരക്ക് കണ്ടപ്പോള്‍ വെറുതെ രഞ്ജിത്തിനെ ഓര്‍ത്തു. ഈ ചിത്രം തീയറ്ററുകളില്‍ വരുമ്പോള്‍ ആളുണ്ടാകില്ല എന്ന അര്‍ത്ഥത്തില്‍ IFFK വേദിയില്‍ പറയുകയുണ്ടായി അങ്ങ് ചം പ്രിയ രഞ്ജിത്ത്, ഇന്നലെ പെരിന്തല്‍മണ്ണയിലെ 7pm,10pm shows എല്ലാം ഹൗസ് ഫുള്‍ ആയിരുന്നു ട്ടോ.
ഇനി സിനിമയിലേക്ക്. വെത്യസ്തമായ ഒരു കഥാ പരിസരവും treatment ഉം ആണ് ചിത്രത്തില്‍. ഒരു സൈക്കോളജിക്കല്‍ പരിസരത്തില്‍ നിന്ന് കൊണ്ടാണ് ലിജോ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. സിനിമ ഇഷ്ടമായെങ്കില്‍ പോലും പൂര്‍ണ തൃപ്തി നല്‍കാന്‍ സിനിമക്ക് സാധിച്ചിട്ടില്ല. തമാശയുടെ മേമ്പൊടി സിനിമയില്‍ ഉടനീളം ഉണ്ട്. അറിഞ്ഞുകൊണ്ടല്ലെങ്കില്‍ പോലും പല സീരിയസ് ആയ കാര്യങ്ങളിലും നമ്മള്‍ അറിയാതെ ചിരിച്ചുപോകുന്ന അവസ്ഥകളുണ്ട്. അത് കൊണ്ട് തന്നെ ചിത്രം ഒരു തരത്തിലും ലാഗ് അടിപ്പിക്കുന്നില്ല.
മമ്മൂട്ടി എന്ന ലെജന്‍ഡറി actor ന്റെ മികച്ച പെര്‍ഫോമന്‍സ് ആണ് നന്‍പകലിനെ ആസ്വാദ്യമാക്കുന്നത്. മമ്മൂക്ക സ്‌ക്രീനില്‍ വരുമ്പോഴെല്ലാം പുള്ളി ഞെട്ടിപ്പിച്ചു. തമിഴ് ഡയലോഗുകള്‍ ഒക്കെ എത്ര easy flow ആയിട്ടാണ് മമ്മൂക്ക ചെയ്തുവെച്ചിരിക്കുന്നത്. മറ്റൊരാളെയും സങ്കല്‍പ്പിക്കാന്‍ കഴിയാത്തവിധം ആ കഥാപാത്രത്തെ മമ്മുക്ക മനോഹരമാക്കി. അശോകന്‍, വിപിന്‍ അറ്റ്‌ലീ, രാജേഷ് ശര്‍മ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങള്‍.
സിനിമയുടെ പോരായ്മകള്‍ ആയി തോന്നിയത് തമിഴ് മനസിലാക്കാനുള്ള ബുദ്ധിമുട്ടാണ്. പിന്നെ കഥ പൂര്‍ണമായും പ്രേക്ഷകന് ഊഹിക്കാനുള്ള വഴിയൊരുക്കുന്നത് ലിജോയുടെ ശൈലി ആയത് കൊണ്ട് സിനിമ കണ്ട് കഴിഞ്ഞ് കുറേ ചിന്തിച്ചു. സിനിമ കഴിഞ്ഞിട്ടും കുറേപേര്‍ സിനിമയുടെ കഥയുടെ സാധ്യതകളെ പറ്റി പാര്‍ക്കിംഗ് ലോട്ടിലും, തീയറ്ററിന്റെ മുന്നിലും ചര്‍ച്ച ചെയ്ത് നില്‍ക്കുന്നത് കണ്ടു. കുറച്ചു നേരം അവിടൊക്കെ നിന്നു.
ഓരോ ചിത്രങ്ങള്‍ കാണുമ്പോള്‍ അതിന്റെതായ ഒരു മൂഡില്‍ തന്നെ കാണണം എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. തമാശ, മാസ്സ്, ആക്ഷന്‍ ഒക്കെ ആണെങ്കില്‍ അത്രെയും scrutiny ചെയ്യാതെ ആസ്വദിക്കുക, സീരിയസ് സിനിമകള്‍ അതിന്റെതായ രീതിയില്‍, ലിജോയുടെ സിനിമകള്‍ അതിന്റെ മൂഡിലും. അങ്ങനെ തന്നെയാണ് സിനിമക്ക് കയറിയതും.
വമ്പന്‍ പ്രതീക്ഷകള്‍ വെച്ചുപുലര്‍ത്തിക്കൊണ്ടാണ് സിനിമക്ക് കയറിയത്. അത് കൊണ്ടാകാം ഒരു extraordinary experience ആയി തോന്നിയില്ല. പക്ഷേ സിനിമ നല്‍കുന്ന ഒരു different fantasy മൂഡ് ഗംഭീരമാണ്. Totality യില്‍ ആമേന്‍, ചുരുളി, ഈ മാ യൂ, എന്നിവയ്ക്കൊപ്പം എത്തില്ലെങ്കില്‍ പോലും മികച്ച ചിത്രം തന്നെയാകുന്നു നന്‍പകല്‍ നേരത്ത് മയക്കമെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

വ്യത്യസ്ത തലത്തിലുള്ള അവതരണവും കഥാപാത്ര സൃഷ്ടിയുമാണ് ചിത്രത്തിന്റെ പ്രത്യേകത. മമ്മൂട്ടി അവതരിപ്പിക്കുന്ന ജെയിംസ് എന്ന കഥാപാത്രം അഭിനയത്തിന്റെ വിസ്മയ മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുന്ന ചിത്രം എല്ലാത്തരം പ്രേക്ഷകര്‍ക്കും തിയേറ്ററില്‍ ആസ്വദിക്കാന്‍ പറ്റുന്ന ചിത്രമാണ്. മമ്മൂട്ടി കമ്പനി നിര്‍മ്മിച്ച ആദ്യ ചിത്രം നന്‍പകല്‍ നേരത്ത് മയക്കം തിയേറ്ററിലെത്തിച്ചത് ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് ആണ്.

ചിത്രത്തിലെ പ്രധാന വേഷങ്ങളില്‍ രമ്യാ പാണ്ട്യന്‍, അശോകന്‍, കൈനകരി തങ്കരാജ്, സുരേഷ് ബാബു, ചേതന്‍ ജയലാല്‍, അശ്വന്ത് അശോക് കുമാര്‍, രാജേഷ് ശര്‍മ്മ തുടങ്ങിയ താരങ്ങള്‍ എത്തുന്നു. തേനി ഈശ്വര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം, എഡിറ്റിങ് ദീപു എസ്സ് ജോസഫ്, ലിജോ ജോസ് പെല്ലിശ്ശേരിയുടെ കഥക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയത് എസ്സ്. ഹരീഷാണ്. ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ് വിഷ്ണു സുഗതന്‍, അനൂപ് സുന്ദരന്‍. പി ആര്‍ ഓ : പ്രതീഷ് ശേഖര്‍.

Trending

To Top