Film News

വീട്ടിൽ ജോലിക്ക് വരുന്ന ചേച്ചി ചോറിൽ എലിവിഷം ചേർത്ത് കഴിച്ചു

നിരവധി ആരാധകരുള്ള താരമാണ് നവ്യ നായർ. നന്ദനം എന്ന ചിത്രത്തിൽ കൂടി ബാലാമണി ആയിട്ടാണ് താരം സിനിമയിൽ തന്റെ അരങ്ങേറ്റം കുറിക്കുന്നത്. അതിനു ശേഷം ഒരുപിടി മികച്ച ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു. നിരവധി ചിത്രങ്ങളിൽ നായികയായി വേഷമിട്ട നവ്യ തന്റെ 24 ആം വയസ്സിൽ വിവാഹിത ആകുകയായിരുന്നു. വിവാഹത്തിന് ശേഷം കുറച്ച് നാളുകൾ സിനിമയിൽ നിന്ന് വിട്ട് നിന്ന താരം പിന്നീട് വർഷങ്ങൾക്ക് ഇപ്പുറം ശക്തമായ തിരിച്ച് വരവ് തന്നെ നടത്തിയിരിക്കുകയാണ്. സിനിമയിൽ മാത്രമല്ല, ടെലിവിഷൻ പരിപാടികളിലും സജീവമാണ് താരം. ഇന്ന് മഴവിൽ മനോരമയിൽ സംപ്രക്ഷണം ചെയ്യുന്ന കിടിലം എന്ന പരുപാടിയിൽ വിധി കര്ത്താവായും താരം എത്തുന്നുണ്ട്.

ഇപ്പോഴിതാ താരം കുട്ടിക്കാലത്തെ തന്റെ കുസൃതികൾ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. കണ്ണൻ എന്നാണ് തന്റെ അനുജനെ വീട്ടിൽ വിളിക്കുന്നത്. കണ്ണൻ ജനിച്ചപ്പോൾ തനിക്ക് വലിയ സന്തോഷം ആയിരുന്നു. എന്നാൽ അവൻ വളരും തോറും എന്നെ ഉപദ്രവിക്കാൻ തുടങ്ങിയിരുന്നു. അവൻ ഭയങ്കര കുസൃതി ആയിരുന്നു. ഞാനും ഒട്ടും വിട്ട് കൊടുക്കാത്ത ആൾ ആയിരുന്നു. ഒരിക്കൽ അച്ഛനും അമ്മയും കൂടി പുറത്ത് പോയപ്പോൾ കണ്ണനെ എന്നെ ഏല്പിച്ചിട്ടാണ് പോയത്. ഞാൻ നോക്കിയപ്പോൾ കണ്ണൻ എന്റെ ബുക്ക് മുഴുവൻ കുത്തി വരയ്ക്കുന്നു. ഇത് കണ്ടപ്പോൾ എനിക്ക് ദേക്ഷ്യം വന്നു. ആ ദേക്ഷ്യത്തിന് ഞാൻ അവനെ പിടിച്ച് ആഞ്ഞ് തെള്ളി.

അവൻ ചെടിച്ചട്ടികളുടെ ഇടയിലേക്ക് ആണ് ചെന്ന് വീണത്. അവിടെ തട്ടി അവന്റെ തലയിൽ കൂടി രക്തം വരാൻ തുടങ്ങി. അവന്റെ ബോധം ഒക്കെ പോയി, അവൻ അനക്കമില്ലാതെ കിടന്നു. ശരിക്കും അവൻ മരിച്ചു എന്നാണ് ഞാൻ വിചാരിച്ചത്. പുറത്ത് പോയ അച്ഛനും അമ്മയും തിരിച്ച് വന്നാണ് അവനെ ആശുപത്രിയിൽ പോയത്. കണ്ണൻ മരിച്ചു എന്ന് കരുതി വീട്ടിൽ ജോലിക് വരുന്ന ഒരു ചേച്ചി ഉണ്ടായിരുന്നു, ആ ചേച്ചി ചോറിൽ എലിവിഷം ചേർത്ത് കഴിച്ചു. ആകെ മുഴുവൻ വലിയ സംഭവം ആയിരുന്നു അത് എന്നും ഓർക്കുമ്പോൾ ഇപ്പോൾ എന്തോ ഒരു പേടിയാണ് അത് എന്നും നവ്യ പറഞ്ഞു.

Trending

To Top