Film News

ഭർത്താവ് സന്തോഷ് മേനോനൊപ്പമുള്ള ചിത്രം പങ്കുവെച്ചു! നവ്യ, ഒരുപാട്  സന്തോഷമെന്ന് ആരാധകർ 

മലയാള സിനിമയിലെ പ്രിയങ്കരി നടി നവ്യ നായർ  വിവാഹ ശേഷം ഒരുത്തി എന്ന ചിത്രത്തിലൂടെ ആണ് തിരിച്ചു വരവ് നടത്തിയത്, സോഷ്യൽ മീഡിയിൽ സജീവമായ നടി പങ്കുവെക്കാറുള്ള ചിത്രങ്ങൾ എല്ലാം തന്നെ വൈറൽ ആകാറുണ്ട്, എന്നാൽ കുറെ നാളായി താരം ഭർത്താവ് സന്തോഷ് മായുള്ള ചിത്രങ്ങൾ പങ്കുവെച്ചിരുന്നില്ല , ഇരുവരും വേർപിരിഞ്ഞോ എന്നുള്ള സംശയം പോലും ആരാധകരിൽ എത്തി, എന്നാൽ ഇപ്പോൾ നടി തന്റെ കുടുംബവുമൊത്തുള്ള ചിത്രമാണ് സോഷ്യൽ മീഡിയിൽ പങ്കുവെച്ചിരിക്കുന്നത്.

വിവാദങ്ങൾ പറഞ്ഞു നടക്കുന്നവർക്ക് ഒരു തിരിച്ചടി പോലെയാണ് ഈ ചിത്രങ്ങൾ, ഈ ചിത്രം കണ്ടു ഞങ്ങൾക്ക് ഒരുപാടു സന്തോഷമായി എന്നാണ് ആരാധകർ പറയുന്നത്, അതുപോലെ എന്നും ഈ സന്തോഷം നില നിൽക്കട്ടെ എന്നും അവർ കൂട്ടിച്ചേർക്കുന്നു.

നൃത്ത വീഡിയോകൾ പങ്കുവെച്ചായിരുന്നു നടി തനിക്കെതിരെ വന്ന വിമർശനത്തിന് പകരം ചോദിച്ചത്, സച്ചിൻ സാവന്തുമായുള്ളപ്രശ്നത്തിൽ നവ്യയെ  ചോദ്യം ചെയ്തതും മറ്റും ഒരുപാടു വിമർശനത്തിന് കാരണമായി, താനും സച്ചിനും മുംബയിൽ വെച്ചുള്ള പരിചയം മാത്രമാണെന്ന് താരം പറഞ്ഞിരുന്നു.എന്നാൽ ഇപ്പോൾ താരത്തിന്റെ ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുകയാണ്.

Trending

To Top