Film News

ഞാൻ അഭിനയം നിർത്തിയതോടെ എന്റെ അച്ഛൻ സിനിമ കാണലും നിർത്തിയിരുന്നു

നിരവധി ആരാധകരുള്ള താരമാണ് നവ്യനായർ . നന്ദനം സിനിമയിൽ കൂടിയാണ് താരം  ആദ്യമായി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്. ചിത്രത്തിലെ ബാലാമണിക്ക് ഇന്നും ആരാധകർ ഏറെയാണ്. അതിനു ശേഷം നിരവധി ചിത്രങ്ങളിൽ ആണ് താരം അഭിനയിച്ചത്. മലയാളത്തിനു പുറമെ തമിഴിലും അഭിനയിക്കാൻ താരത്തിന് അവസരം ലഭിച്ചു. നിരവധി ഹിറ്റ് ചിത്രങ്ങളും ഭാഗമാകാൻ കഴിഞ്ഞ നവ്യയ്ക് വളരെ പെട്ടന്ന് തന്നെ ആരാധകരെ സ്വന്തമാക്കാനും കഴിഞ്ഞു. നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്. വിവാഹത്തോടെ താരം സിനിമയിൽ നിന്ന് വിട്ട് നിന്നെങ്കിലും കുറച്ച് നാളുകൾക്ക് ശേഷം താരം തിരിച്ച് വരവ് നടത്തിയിരുന്നു.

ബോംബയിൽ ബിസിനെസ്സ് മാൻ ആയ സന്തോഷിനെ ആണ് നവ്യ വിവാഹം കഴിച്ചത്. വിവാഹം കഴിഞ്ഞു കുറച്ച് വർഷങ്ങൾ സിനിമയിൽ നിന്ന് വിട്ട് നിന്ന താരം ഇപ്പോൾ ഗംഭീര തിരിച്ച് വരവിൽ ആണ്. താരത്തിന്റെ കുടുംബവും നവ്യയ്ക്ക് മുഴുവൻ പിന്തുണയുമായി കൂടെ തന്നെ ഉണ്ട്. ഇപ്പോഴിതാ ഫ്‌ളവേഴ്‌സ് ഒരു കോടിയിൽ നവ്യ പങ്കെടുത്തപ്പോൾ പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. നവ്യയുടെ വാക്കുകൾ ഇങ്ങനെ, വിവാഹത്തിന് മുൻപ് താൻ സന്തോഷേട്ടനെ വിളിക്കുമ്പോൾ തന്റെ സിനിമ കണ്ടിട്ടുണ്ടോ എന്നൊക്കെ ചോതിക്കുമ്പോൾ കണ്ടിട്ടുണ്ട് എന്നാണ് സന്തോഷേട്ടൻ പറയുന്നത്.

എന്നാൽ വിവാഹം കഴിഞ്ഞാണ് എനിക്ക് മനസ്സിലാകുന്നത് എന്റെ ഒരു സിനിമ പോലും സന്തോഷേട്ടൻ മുഴുവൻ കണ്ടിട്ടില്ല എന്നും കുറച്ച് സിനിമകൾ ഒക്കെ സ്കിപ്പ് ചെയ്തു കണ്ടിട്ടുള്ളു എന്നും. അത് പോലെ തന്നെ സിനിമ കാണാൻ തിയേറ്ററിൽ പോകുന്നത് ഒന്നും സന്തോഷേട്ടന് താല്പര്യമുള്ള കാര്യമല്ല. ഞങ്ങൾ അങ്ങനെ സിനിമ കാണാൻ പോയിട്ടുമില്ല. എന്നാൽ എന്റെ അച്ഛൻ ആയിരുന്നു എന്നെ സിനിമകൾ ഒക്കെ കാണിച്ചിരുന്നത്. ഞാൻ നൃത്തം പഠിക്കാൻ കാരണവും അച്ഛൻ ആയിരുന്നു. ഞാൻ അഭിനയം നിർത്തിയതോടെ എന്റെ അച്ഛൻ സിനിമ കാണൽ നിർത്തിയിരുന്നു. എന്നാൽ തിരിച്ച് വന്നതോടെ അച്ഛൻ സിനിമ കാണാൻ വീണ്ടും തുടങ്ങി എന്നും നവ്യ പറഞ്ഞു.

Trending

To Top