Film News

‘വിനായകന്‍ എന്ന വ്യക്തിയോട് എന്തൊക്കെ ദേഷ്യം ഉള്ളില്‍ ഉണ്ടെങ്കിലും അത് ഉരുകിയോലിക്കും’- പോസ്റ്റ് പങ്കുവെച്ച് നവ്യ

navya-nair-post-about-oruthee

2020ലെ മികച്ച നടിക്കുള്ള ജെസി ഡാനിയല്‍ ഫൗണ്ടേഷന്‍ ഫിലിം അവാര്‍ഡ് 2020, 12ാമത് ഭരത് മുരളി ചലച്ചിത്ര അവാര്‍ഡ്, ഗാന്ധിഭവന്‍ ചലച്ചിത്ര അവാര്‍ഡ് എന്നീ പുരസ്‌ക്കാരങ്ങള്‍ നവ്യാനാനായര്‍ക്ക് നേടിക്കൊടുത്ത ചിത്രമാണ് ഒരുത്തി. തിയേറ്ററുകളില്‍ മികച്ച അഭിപ്രായത്തോടുകൂടി ചിത്രം പ്രദര്‍ശനം തുടരുകയാണ്. നിരവധി ആസ്വാദന കുറിപ്പുകളാണ് സിനിമയെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുന്നത്. ചില പോസ്റ്റുകളെല്ലാം നവ്യ ഷെയര്‍ ചെയ്യാറുമുണ്ട്. അത്തരത്തില്‍ ഒരു കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.

‘ഒരുത്തി സിനിമ കണ്ടു ഇറങ്ങുമ്പോള്‍ വിനായകന്‍ എന്ന വ്യക്തിയോട്, അഭിനേതാവിനോട് നിങ്ങള്‍ക്ക് എന്തൊക്കെ ദേഷ്യം ഉള്ളില്‍ ഉണ്ടെങ്കിലും ഒരു പക്ഷെ അത് ഉരുകിയോലിക്കാന്‍ സാധ്യത ഉണ്ട്.
അത്ര ഗംഭീര ഒരു പ്രകടനം ആണ് അയാള്‍ കാഴ്ച വെച്ചത്. ഒരു ഗ്രാമീണ സുന്ദരിയായി വന്ന നവ്യാ നായര്‍ നിങ്ങള്‍ക്ക് കണ്ണുകള്‍ കോണ്ടു കോരികുടിക്കാന്‍ പുതിയൊരു കാഴ്ച വസ്തുവും അഭിനേതാവും ആരാധന കഥാപാത്രവും ആയ ഒരു സ്ത്രീയായി മാറിയിരിക്കും. ചിത്രത്തിന്റെ ട്രീറ്റ്മെന്റ് ആണ് എടുത്തുപറയേണ്ടത് പ്രത്യേകിച്ചും പശ്ചാത്തലസംഗീതം എഡിറ്റിങ് ക്യാമറ എന്നു വേണ്ട സകല മേഖലയിലും പൂര്‍ണതൃപ്തി.
ഇതിപ്പോ എന്താ ഇത്ര വലിയ സംഭവം എന്നു നിങ്ങള്‍ ഓര്‍ക്കും. അതു അറിയണം എങ്കില്‍ നിങ്ങള്‍ സിനിമയുടെ ക്ലൈമാക്സിലേക്കു തന്നെ അടുക്കണം. ആകെ നിങ്ങള്‍ക്ക് ഈ സിനിമയില്‍ കല്ലുകടി ആയി തോന്നുക മണി എന്ന വിളിപ്പേരുള്ള നായികയുടെ ഇടക്കിടക്ക് ഉള്ള ഫോണ്‍ റിങ്ടോണ്‍ മാത്രമായിരിക്കും
ജ്വാലാമുഖമായ് പറന്നുയര്‍ന്ന കൊടുങ്കാറ്റാണീ സ്ത്രീ ഭാവം. എന്നൊക്കെ കവി ചുമ്മാതെ എഴുതിയത് ആണോ. പടച്ചോനെ ഇങ്ങനെയും പെണ്ണും, പോലീസ്‌കാരും ഒക്കെ ഉണ്ടോ’.

Trending

To Top