Connect with us

Hi, what are you looking for?

Film News

ഭാര്യ അല്ലേയെന്ന് കരുതി എനിക്ക് വേണ്ടത് സിദ്ധാര്‍ഥ് തരണമെന്നില്ല; ഭര്‍ത്താവിന്റെ സിനിമകളില്‍ അഭിനയിക്കാത്തതില്‍ തുറന്നടിച്ച് വിദ്യാ ബാലന്‍

സിനിമാ പാരമ്പര്യം ലേശം പോലും ഇല്ലാതെ നടിയായി എത്തി സൂപ്പര്‍ താരമായി വളര്‍ന്നയാളാണ് നടി വിദ്യ ബാലന്‍. പാരമ്പര്യം കൊണ്ട് താരരാജാക്കാന്മാര്‍ വാഴുന്ന ബോളിവുഡ് സിനിമ ലോകത്താണ് ഈ അത്ഭുതം എന്നതും ശ്രദ്ദേയം.

എന്നാല്‍ കാഠിന്യമേറിയ വഴികള്‍ താണ്ടിയാണ് വിദ്യ എന്ന താരം എത്തിയത്. ഭാഗ്യമില്ലാത്ത നടി എന്ന് മുദ്രകുത്തിയ ഇടത്തുനിന്നും മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടിയ താരമായി മാറി വിദ്യാബാലന്‍. ആദ്യ ചിത്രം മലയാളത്തില്‍ അഭിനയിക്കുമ്പോള്‍ മോഹന്‍ലാല്‍ ആയിരുന്നു നായകന്‍. എന്നാല്‍ ചിത്രം ഷൂട്ട് ചെയ്തുകൊണ്ട് ഇരിക്കുമ്പോള്‍ തന്നെ ഉപേക്ഷിക്കുക ആയിരുന്നു. കരിയറിന്റെ തുടക്കത്തില്‍ തന്നെ ഭാഗ്യമില്ലാതെ നായിക എന്ന് വിശേഷം ലഭിച്ച ആള്‍ കൂടി ആണ് വിദ്യ.

എന്നാല്‍ അപമാനങ്ങളും അധിക്ഷേപങ്ങളും എല്ലാം കാറ്റില്‍ പറത്തി ബോളിവുഡ് ലോകത്തില്‍ തന്റേതായ ഇടം നേടിയ താരം ഇപ്പോള്‍ പ്രതിഫലമായി വാങ്ങുന്നത് മൂന്നു കോടിയില്‍ ഏറെയാണ്.

മികച്ച അഭിനയം കൊണ്ട് മാത്രമല്ല സ്വന്തം നിലപാടുകള്‍ കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുത്തിട്ടുണ്ട് താരം. ദേശിയ അവാര്‍ഡ് വരെ നേടിയ താരത്തിനോളം അഭിനയ മികവും താരമികവും ഉള്ള മറ്റൊരു താരം ഇല്ല എന്നും നിസ്സംശയം പറയാം.

മനസ്സിലുള്ളത് വെട്ടിത്തുറന്ന് പറയാന്‍ യാതൊരു മടിയും ഇല്ലാത്ത താരമാണ് വിദ്യ ബാലന്‍. അങ്ങനെ തുറന്നു പറഞ്ഞ പല കാര്യങ്ങളും ആരാധകര്‍ക്കിടയില്‍ ചര്‍ച്ച ചെയ്യപ്പെടാറുണ്ട്.

പാലക്കാട് ജില്ലയിലെ പുത്തൂര്‍ പൂതംകുറിശ്ശിയിലെ ഒരു അയ്യര്‍ കുടുംബത്തിലാണ് വിദ്യ ബാലന്‍ ജനിച്ചത്. ഡേര്‍ട്ടി പിക്ചര്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് 2011 ലെ മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരവും കൂടാതെ 2014 ല്‍ പത്മശ്രീ പുരസ്‌കാരവും നേടിയ ആള്‍ കൂടിയാണ് വിദ്യ ബാലന്‍.

കൂടെ ജോലി ചെയ്യുന്ന നടന്മാരുമായി പ്രേമബന്ധം ഉള്ളതായി പലപ്പോഴും വാര്‍ത്തകള്‍ വന്നിട്ടുണ്ടെങ്കിലും ഓരോ തവണയും വിദ്യ അത് നിഷേധിച്ചിട്ടുണ്ട്. ഇതിനിടെ താന്‍ യു.ടി.വി. മോഷന്‍ പിക്‌ചേര്‍സ് എന്ന കമ്പനിയുടെ സി.ഇ.ഒ ആയ സിദ്ധാര്‍ത്ഥ് റോയ് കപൂറുമായി പ്രണയത്തിലാണെന്ന് വിദ്യ വെളിപ്പെടുത്തി.തുടര്‍ന്ന് 2012 ബാന്ദ്രയില്‍ വച്ച് നടന്ന ഒരു സ്വകാര്യ ചടങ്ങില്‍ അവര്‍ വിവാഹിതരായി. വിവാഹത്തിന് ശേഷം ഭര്‍ത്താവിന്റെ സിനിമയില്‍ വിദ്യ ബാലന്‍ അഭിനയിച്ചിട്ടില്ല.

എന്തുകൊണ്ടാണ് ഭര്‍ത്താവിന്റെ സിനിമകളില്‍ അഭിനയിക്കാത്തതെന്ന ആരാധകരുടെ ചോദ്യത്തിന് മറുപടിയുമായി വിദ്യാ ബാലന്‍ രംഗത്ത് എത്തിയിരിന്നു.സാധാരണ ഗതിയില്‍ ഏതെങ്കിലും നിര്‍മ്മാതാവുമായിട്ടോ സംവിധായകനുമായിട്ടോ പ്രശ്‌നങ്ങളുണ്ടായാല്‍ വഴക്കിനൊന്നും പോകാതെ ആ സിനിമ ഉപേക്ഷിക്കാറാണ് വിദ്യയുടെ പതിവ്. എന്നാല്‍ ഭര്‍ത്താവിന്റെ സിനിമയിലാണ് ജോലി ചെയ്യുന്നതെങ്കില്‍ അങ്ങനെ ഞങ്ങള്‍ തമ്മില്‍ പിണങ്ങും എന്നാണ് വിദ്യ പറയുന്നത്.

 

You May Also Like