Connect with us

Hi, what are you looking for?

Film News

മാതാപിതാക്കളെന്ന അവകാശവാദം; ദമ്പതികളോട് പത്ത് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ധനുഷ്

തന്റെ മാതാപിതാക്കളാണെന്ന അവകാശവാദവുമായെത്തിയ മധുര സ്വദേശികളായ ദമ്പതിമാരോട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടന്‍ ധനുഷ്. 10 കോടി രൂപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്. ധനുഷിന്റെയും പിതാവ് കസ്തൂരിരാജയുടേയും അഭിഭാഷകന്‍ എസ്. ഹാജ മൊയ്ദീന്‍ ആണ് ഇവര്‍ക്ക് നോട്ടീസയച്ചത്.

Dhanush.2

ധനുഷിന് എതിരെയുള്ള തെറ്റായ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാനും ദമ്പതിമാരോട് പരസ്യമായി മാപ്പ് പറയാനും നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാജ പരാതി പിന്‍വലിച്ചില്ലെങ്കില്‍ താരത്തിന്റെ പ്രശസ്തി നശിപ്പിച്ചതിന് ദമ്പതിമാര്‍ 10 കോടി രൂപയുടെ മാനനഷ്ടക്കേസ് നേരിടേണ്ടിവരുമെന്നും നോട്ടീസില്‍ പറയുന്നുണ്ട്.

മധുര മേലൂര്‍ സ്വദേശി കതിരേശനാണ് ധനുഷ് തന്റെ മകനാണെന്ന് അവകാശപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നത്. മധുരയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ജനിച്ച തങ്ങളുടെ മൂന്ന് മക്കളില്‍ ഒരാളാണ് ധനുഷ് എന്ന് അവകാശപ്പെട്ടായിരുന്നു റിട്ടയേര്‍ഡ് സര്‍ക്കാര്‍ ബസ് കണ്ടക്ടറായ കതിരേശനും ഭാര്യ മീനാക്ഷിയും മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിനെ സമീപിച്ചത്. തങ്ങളുടെ ദൈനംദിന ചെലവുകള്‍ക്ക് പണം നല്‍കാന്‍ താരം വിസമ്മതിക്കുകയാണെന്ന് അവര്‍ അവകാശപ്പെട്ടു.

നിരവധി തവണ ശ്രമിച്ചിട്ടും ധനുഷ് തങ്ങളെ കാണാന്‍ തയ്യാറായില്ലെന്നും പ്രതിമാസ മെഡിക്കല്‍ ബില്ലായ 65,000 രൂപ ധനുഷില്‍ നിന്ന് ലഭ്യമാക്കാന്‍ കോടതിയുടെ ഇടപെടല്‍ വേണമെന്നുമാണ് അവര്‍ പറഞ്ഞത്. അതേസമയം കേസില്‍ ദമ്പതികള്‍ സമര്‍പ്പിച്ച രേഖകള്‍ വ്യാജമാണെന്നും തന്റെ പിതാവ് കസ്തുരിരാജനാണ് എന്ന് തെളിയിക്കുന്ന രേഖകള്‍ ധനുഷ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍, ധനുഷ് സമര്‍പ്പിച്ച രേഖകള്‍ വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി കതിരേശന്‍ വീണ്ടും കോടതിയില്‍ അപ്പീല്‍ ഹര്‍ജി നല്‍കി. രേഖകളുടെ ആധികാരികത കോര്‍പ്പറേഷന്‍ അധികൃതര്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതിന് മുന്നേ ഹര്‍ജി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി തള്ളിയെന്നാരോപിച്ചായിരുന്നു കതിരേശന്‍ അപ്പീല്‍ നല്‍കിയത്.

അതേസമയം ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നും ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ചതിന് മാപ്പ് പറയണമെന്നും ദമ്പതിമാര്‍ പത്രക്കുറിപ്പ് ഇറക്കണമെന്നും ധനുഷും പിതാവും നേരത്തേ ആവശ്യപ്പെട്ടിരുന്നു.

You May Also Like