വെറും ഇരുപത് ദിവസത്തേക്ക് പുതിയ സിനിമയില്‍ നയന്‍താര വാങ്ങുന്ന പ്രതിഫലം എത്രയെന്നോ..?

സൗത്ത് ഇന്ത്യന്‍ താരറാണിയാണ് നയന്‍താര. ഒരുപാട് ആരാധകരുള്ള താരം ഇപ്പോള്‍ ബോളിവുഡ് കിംഗ്ഖാന്‍ ഷാരൂഖിനൊപ്പമുള്ള പുതിയ സിനിമയുടെ ഷൂട്ടിംഗ് തിരക്കുകളിലാണെന്നാണ് വിവരം, ഇപ്പോഴിതാ നയന്‍സ് വീണ്ടും ജയം രവിയുടെ കൂടെ പുതിയ സിനിമയുമായി എത്തുന്നു…

സൗത്ത് ഇന്ത്യന്‍ താരറാണിയാണ് നയന്‍താര. ഒരുപാട് ആരാധകരുള്ള താരം ഇപ്പോള്‍ ബോളിവുഡ് കിംഗ്ഖാന്‍ ഷാരൂഖിനൊപ്പമുള്ള പുതിയ സിനിമയുടെ ഷൂട്ടിംഗ് തിരക്കുകളിലാണെന്നാണ് വിവരം, ഇപ്പോഴിതാ നയന്‍സ് വീണ്ടും ജയം രവിയുടെ കൂടെ പുതിയ സിനിമയുമായി എത്തുന്നു എന്ന വാര്‍ത്തകള്‍ പുറത്ത് വരികയാണ്. ഈ വാര്‍ത്തകളില്‍ ആരാധകരില്‍ ഞെട്ടല്‍ ഉണ്ടാക്കിയത് വെറും ഇരുപത് ദിവസത്തെ കാള്‍ ഷീറ്റിന് വേണ്ടി നയന്‍താര ആവശ്യപ്പെട്ട പ്രതിഫലം കേട്ടാണ്… ജയം രവിയുടെ കൂടെ അഭിനയിക്കുന്ന അടുത്ത സിനിമയ്ക്ക് വേണ്ടി വന്‍തുകയാണ് ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര വാങ്ങുന്നതെന്ന് റിപ്പോര്‍ട്ട്.

ഇത്രയും ഭീമമായ തുകയോ അതും കുറച്ച് ദിവസത്തേക്ക് എന്നാണ് എല്ലാവരും ചോദിക്കുന്നത്. ജയം രവിയുടെ കൂടെയുള്ള സിനിമയ്ക്കായി 20 ദിവസത്തെ കാള്‍ ഷീറ്റ് കൊടുത്തിരിക്കുന്ന നയന്‍സ് പത്ത് കോടിയോളം രൂപയാണ് പ്രതിഫലമായി വാങ്ങുന്നത്. ഇതോടെ തെന്നിന്ത്യന്‍ സിനിമാലോകത്തെ ഏറ്റവുമധികം പ്രതിഫലം വാങ്ങിക്കുന്ന നടിയായി നയന്‍താര മാറും. ഇനിയിപ്പോള്‍ എത്ര പുതിയ നടിമാര്‍

വന്നാലും എത്തിപ്പെടാന്‍ കഴിയാത്ത മാര്‍ക്കറ്റ് വാല്യൂവാണ് തനിക്ക് എന്ന് ഒരിക്കല്‍ കൂടി എല്ലാവരേയും ഓര്‍മ്മിപ്പിച്ചിരിക്കുകയാണ് ആരാധകരുടെ പ്രിയപ്പെട്ട ലേഡി സൂപ്പര്‍സ്റ്റാര്‍. അതേസമയം, തനി ഒരുവന്‍ എന്ന ബ്ലോക്ക് ബസ്റ്റര്‍ സിനിമയ്ക്ക് ശേഷമാണ് നയന്‍താര ജയം രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നത്.

ഇപ്പോള്‍ അറ്റ്‌ലി സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ജോലികളുമായി മുംബൈയില്‍ തിരക്കിലാണ് നയന്‍താര. ജയം രവിയുമൊത്തുള്ള നയന്‍സിന്റെ പുതിയ സിനിമാ വിശേഷങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.