Connect with us

Hi, what are you looking for?

Film News

ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ സുരേഷ് ഗോപി നായകനായെത്തുന്നു

jibu-jacobs-big-budget-movie
jibu-jacobs-big-budget-movie

സുരേഷ് ഗോപിയും സംവിധായകന്‍ ജിബു ജേക്കബും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം ഒരുങ്ങുന്നു. തോമസ് തിരുവല്ല പ്രൊഡക്ഷന്‍സും കോണ്‍ഫിഡന്റ് ഗ്രൂപ്പും ചേര്‍ന്നാണ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഈ മാസം അവസാനത്തോടെയുണ്ടാകുമെന്ന് ജിബു ജേക്കബ് റിപ്പോര്‍ട്ടര്‍ ചാനലിനോട് പ്രതികരിച്ചു. സുരേഷ് ഗോപിയുടെ കരിയറിലെ ഏറ്റവും വലിയ പ്രോജക്ടുകളിലൊന്നാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സുരേഷ് ഗോപിയുടെ 253ാം സിനിമയായാകും ചിത്രം ഒരുങ്ങുന്നത്.

‘സാധാരണ ഞാന്‍ ചെയ്യുന്നതിനേക്കാള്‍ വലിയ ക്യാന്‍വാസിലാണ് ചിത്രം ഒരുങ്ങുന്നത്. എന്റെ മുന്‍കാല സിനിമകളില്‍ നിന്നും വ്യത്യസ്തമായ രീതിയിലാണ് സിനിമ കഥ പറയുന്നത്. അതിന്റെ കൃത്യമായ ജോണര്‍ ഏതെന്ന് പ്രേക്ഷകര്‍ കണ്ട് തന്നെ തീരുമാനിക്കട്ടെയെന്നാണ് ജിബു ജേക്കബ് പറയുന്നത്. സിനിമയില്‍ സുരേഷ് ഗോപി ഒരു സാധാരണക്കാരന്റെ വേഷത്തിലാണ് എത്തുന്നതെന്ന് അദ്ദേഹം അറിയിച്ചു. ‘നമുക്ക് പരിചിതമായ ഒരു കഥാപാത്രത്തെയാകും അദ്ദേഹം അവതരിപ്പിക്കുക. അല്ലാതെ ഒരിക്കലും ഒരു മാസ്സ് ഹീറോ ആയിരിക്കില്ല’, അദ്ദേഹം പറഞ്ഞു. സിനിമ കുടുംബപ്രേക്ഷകര്‍ക്ക് കണ്ടസ്വദിക്കാന്‍ കഴിയുന്ന സിനിമയായിരിക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സൈജു കുറുപ്പ്, ഹരീഷ് കണാരന്‍, പൂനം ബജ്വ, ജോണി ആന്റണി, സലിം കുമാര്‍ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വെള്ളിമൂങ്ങ, മുന്തിരിവള്ളികൡള്‍ തളിര്‍ക്കുമ്പോള്‍, ആദ്യരാത്രി, എല്ലാം ശരിയാകും എന്നീ ചിത്രങ്ങള്‍ക്കു ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

You May Also Like