പ്രണവും കല്യാണിയും ശരിക്കും വിവാഹം കഴിക്കുമോ? ജോണി ആന്റണി പറയുന്നു…

ഇപ്പോള്‍ സിനിമാപ്രേക്ഷകര്‍ ഉറ്റുനോക്കുന്ന ഒന്നാണ് പ്രണവ് മോഹന്‍ലാല്‍- കല്ല്യാണി വിവാഹം. സോഷ്യല്‍ മീഡിയയിലൂടെ പറഞ്ഞു പരക്കപ്പെട്ട ഈ വിഷയത്തിനിടെ ഹൃദയം സിനിമ കൂടി പുറത്തു വന്നതോടെ ഇത്തരം പറച്ചിലുകള്‍ കൂടി. ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ വന്നിട്ടില്ലെങ്കിലും…

ഇപ്പോള്‍ സിനിമാപ്രേക്ഷകര്‍ ഉറ്റുനോക്കുന്ന ഒന്നാണ് പ്രണവ് മോഹന്‍ലാല്‍- കല്ല്യാണി വിവാഹം. സോഷ്യല്‍ മീഡിയയിലൂടെ പറഞ്ഞു പരക്കപ്പെട്ട ഈ വിഷയത്തിനിടെ ഹൃദയം സിനിമ കൂടി പുറത്തു വന്നതോടെ ഇത്തരം പറച്ചിലുകള്‍ കൂടി.

ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ വന്നിട്ടില്ലെങ്കിലും ഇതുവരെയുള്ള ചില പ്രതികരണങ്ങളില്‍ നിന്നായി ഈ വിവാഹം പ്രേക്ഷകര്‍ ഏറെക്കുറെ ഉറപ്പിച്ചിരിക്കുകയാണ്. ഇതിന് കല്ല്യാണി നല്‍കിയ പ്രതികരണമാണ് ഏറ്റവും രസകരം.
അതിങ്ങനെയാണ്, എല്ലാവര്‍ഷവും ഞാനും പ്രണവും വിവാഹിതരാകാന്‍ പോകുന്നുവെന്ന തരത്തില്‍ ഞങ്ങളുടെ ഫോട്ടോകള്‍ വെച്ച് വാര്‍ത്തകള്‍ വരും, എന്തിനേറെ, ഹൃദയത്തിന്റെ ഒടിടി റിലീസിന് മുന്നോടിയായി കല്യാണിയും അണിയറപ്രവര്‍ത്തകരും ലൈവില്‍ വന്നിരുന്നു.

pranav mohanlal post about home

താന്‍ പോകാറുള്ള എല്ലാ അഭിമുഖങ്ങളിലും പ്രണവിനെ കുറിച്ചാണ് ചോദിക്കാറുള്ളതെന്നും തന്റെ അഭിമുഖങ്ങളെല്ലാം പ്രണവിനെ കുറിച്ച് പറയാന്‍ വേണ്ടി മാത്രമുള്ളതുപോലെയാണെന്നും നടി പറയുന്നു.

‘എന്റെ ആദ്യ സിനിമ പ്രഖ്യാപിച്ച സമയത്ത് ഞാന്‍ ആദ്യം നല്‍കിയ അഭിമുഖത്തില്‍ പോലും അവര്‍ക്ക് അറിയേണ്ടിയിരുന്നത് ഏറെയും പ്രണവിനെ കുറിച്ചാണെന്നും കല്ല്യാണി പറഞ്ഞിരുന്നു.

ഇപ്പോഴിതാ, ഹൃദയം എന്ന സിനിമയില്‍ കല്യാണി പ്രിയദര്‍ശന്‍ അവതരിപ്പിച്ച നായികാ കഥാപാത്രത്തിന്റെ അച്ഛനായി മികച്ച പ്രകടനം കാഴ്ചവെച്ച മലയാള സിനിമയിലേക്ക് സംവിധായകനായി എത്തി പിന്നീടിപ്പോള്‍ നടനായും തിളങ്ങി നില്‍ക്കുന്ന ജോണി ആന്റണിയ്ക്കും നേരിടേണ്ടി വന്നിരിക്കുന്ന ചോദ്യം ഇതാണ്…. പ്രണവും കല്യാണിയും വിവാഹിതരാകുമോ…?

ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ജോണി ആന്റണിയ്ക്ക് ഇത്തരമൊരു ചോദ്യം നേരിടേണ്ടി വന്നത്. പ്രണവിനെ യും കല്യാണിയെയും കാണുമ്പോള്‍ ഇവര്‍ കല്യാണം കഴിക്കുമെന്ന് തോന്നിയിട്ടുണ്ടോ എന്ന അവതാരകയുടെ ചോദ്യത്തിന് അദ്ദേഹം നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു. പ്രണവും കല്യാണിയും കുട്ടിക്കാലം മുതല്‍ സുഹൃത്തുക്കളാണ്. അവരെ കാണുമ്പോള്‍, ഇവര് കല്യാണം കഴിക്കുമോ എന്ന് നോക്കേണ്ട കാര്യമെന്താണ്.

എന്റെ മകളും വേറെ ഒരു പയ്യനും നടന്ന് വരുമ്പോള്‍, ഇവര് കല്യാണം കഴിക്കുമോ’എന്ന് നമുക്ക് തോന്നുമോ. നിങ്ങള്‍ ന്യൂജനറേഷന്‍ ഇങ്ങനെ ചോദിക്കുന്നത് വളരെ കഷ്ടമാണെന്നും ജോണി ആന്റണി പറയുന്നു.

സിഐഡി മൂസ, കൊച്ചിരാജാവ്, തുറുപ്പുഗുലാന്‍, സൈക്കിള്‍, ഈ പട്ടണത്തില്‍ ഭൂതം, ഇന്‍സ്പെക്ടര്‍ ഗരുഡ്, മാസ്റ്റേഴ്സ്, താപ്പാന, ഭയ്യാ ഭയ്യാ തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് ജോണി ആന്റണി. 2018ല്‍ പുറത്തിറങ്ങിയ ശിക്കാരി ശംഭു എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് സജീവമാവുകയായിരുന്നു.