‘ വരാഹ രൂപം’ എന്ന പാട്ടുകൂടി പാടിയിരുന്നെങ്കില്‍ സമ്പൂര്‍ണമായേനെ’

നിവിന്‍ പോളിയെ നായകനാക്കി നവാഗതനായ ലിജു കൃഷ്ണ തിരക്കഥ എഴുതി സംവിധാനം ചെയ്ത പടവെട്ടിന് മികച്ച അഭിപ്രായമാണ് ലഭിച്ചത്. ചിത്രം ഇപ്പോള്‍ സ്ട്രീമിങ് തുടരുകയാണ.് ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘പടവെട്ട്…

നിവിന്‍ പോളിയെ നായകനാക്കി നവാഗതനായ ലിജു കൃഷ്ണ തിരക്കഥ എഴുതി സംവിധാനം ചെയ്ത പടവെട്ടിന് മികച്ച അഭിപ്രായമാണ് ലഭിച്ചത്. ചിത്രം ഇപ്പോള്‍ സ്ട്രീമിങ് തുടരുകയാണ.് ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.

‘പടവെട്ട് ‘ കണ്ടു… ഇഷ്ടപെട്ടു…എന്ന് പറഞ്ഞാണ് നീത പി മൂവീ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നത്.
‘നമുക്ക് സ്വന്തമായൊരു പദ്ധതിയില്ലെങ്കില്‍ മറ്റുള്ളവരുടെ പദ്ധതിക്കനുസരിച്ചു ജീവിച്ച് തീരേണ്ടിവരും’ എന്നൊരു ചിന്ത മനസ്സില്‍ തറച്ചു…??
സ്‌പോയിലര്‍ അലര്‍ട് : ??
(കാട്,കയ്യേറ്റം,പന്നി, തെയ്യം,മേലാളര്‍, കീഴാളര്‍,വീടിനുപകാരമില്ലാത്ത നായകന്‍,അയാളുടെ പരിണാമം എല്ലാ ചേരുവകളും സമമായിരുന്നു… അവസാനം ‘ വരാഹ രൂപം’ എന്ന പാട്ടുകൂടി പാടിയിരുന്നെങ്കില്‍ സമ്പൂര്‍ണമായേനെ എന്ന് സിനിമ അവസാനിച്ചപ്പോള്‍ തോന്നിപ്പിച്ചുവെന്നും പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

സ്വന്തം ഗ്രാമത്തിലെ സാധാരണക്കാരുടെ പ്രശ്നത്തില്‍ ഇടപെടുകയും അവരുടെ പോരാട്ടത്തിന്റെ തന്നെ മുന്നണി പോരാളിയാവുകയും ചെയ്ത നാട്ടിന്‍ പുറത്തെ സാധാരണക്കാരനായിട്ടാണ് നിവിന്‍ ചിത്രത്തില്‍ എത്തുന്നത്. ജീവിതത്തില്‍ പ്രത്യേക ലക്ഷ്യങ്ങള്‍ ഒന്നുമില്ലാതിരുന്ന സാധാരണക്കാരനായ യുവാവ് പിന്നീട് തന്റെ നാടിനും നാട്ടുകാര്‍ക്കും വേണ്ടി അഴിമതിക്കും ചൂഷണത്തിനുമെതിരെ പോരാടി നായകനായി മാറുന്ന കഥയാണ് ചിത്രം പറയുന്നത്. സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സുമായി സഹകരിച്ച് സരിഗമ ഇന്ത്യ ലിമിറ്റഡുമായി ചേര്‍ന്ന് നിര്‍മിക്കുന്ന ആദ്യ ചിത്രം കൂടിയാണ് പടവെട്ട്. നിവിന്‍ പോളിക്ക് പുറമേ അദിതി ബാലന്‍, ഷമ്മി തിലകന്‍, ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ് എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ബിബിന്‍ പോളാണ് സഹനിര്‍മ്മാതാവ്. ദീപക് ഡി. മേനോനാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. അന്‍വര്‍ അലിയുടെ വരികള്‍ക്ക് ഗോവിന്ദ് മേനോന്‍ സംഗീതം നല്‍കുന്നു.എഡിറ്റിങ് ഷഫീഖ് മുഹമ്മദലിയും സൌണ്ട് ഡിസൈന്‍ രംഗനാഥ് രവിയും നിര്‍വഹിക്കുന്നു. സുഭാഷ് കരുണ്‍ കലാസംവിധാനവും മഷര്‍ ഹംസ വസ്ത്രാലങ്കാരവും റോണക്‌സ് സേവിയര്‍ മേക്കപ്പും നിര്‍വഹിക്കുന്നു. ജാവേദ് ചെമ്പാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. സ്റ്റില്‍സ് ബിജിത്ത് ധര്‍മടം, വിഎഫ്എക്‌സ് മൈന്‍ഡ്‌സ്റ്റെയിന്‍ സ്റ്റുഡിയോസ്. പിആര്‍ഒ ആതിര ദില്‍ജിത്ത്.